Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

gulf

gulf

യൂത്ത് ഇന്ത്യയെ അട്ടിമറിച്ച് മര്‍വ എഫ് സി ജേതാക്കള്‍

റിയാദ്: മമ്പാട് ഏരിയ റിയാദ് വെല്‍ഫെയര്‍ അസോസിയേഷന്‍ (മര്‍വ) സൂപ്പര്‍ സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ ഫുട്‌ബോള്‍ മാച്ച് കമ്മീഷ്ണര്‍ മുഹമ്മദ് സിയാദ് അല്‍ ഉബൈദി മുഖ്യാതിഥിയായിരുന്നു. വര്‍ണാഭമായ പരിപാടികളോടെയാണ് ടൂര്‍ണമെന്റ് സമാപിച്ചത്. സമാപന സമ്മേളനം മുഹമ്മദ് സിയാദ് അല്‍ ഉബൈദി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് കാഞ്ഞിരാല അധ്യക്ഷ്യത വഹിച്ചു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മര്‍വ ക്‌ളബ് ജേതാക്കളായി. യൂത്ത് ഇന്ത്യ റിയാദിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മര്‍വ ജേതാക്കളായത്. മികച്ച കളിക്കാരനുള്ള […]

gulf

‘ഇലത്തണുപ്പിലെ മഴത്താളങ്ങള്‍’ പ്രകാശനം ചെയ്തു

ഷാര്‍ജ: വൈ. എ. സാജിദയുടെ ‘ഇലത്തണുപ്പിലെ മഴത്താളങ്ങള്‍’ ഓര്‍മ്മകുറിപ്പുകള്‍ ഷാര്‍ജ അന്തരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ചെറു കഥാകൃത്ത് അര്‍ഷാദ് ബത്തേരി സാഹിത്യകാരന്‍ ബഷീര്‍ തിക്കോടിക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം നിര്‍വഹിച്ചു. പതിനഞ്ചു ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഇലത്തുമ്പിലെ മഴത്താളങ്ങള്‍. ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകനും കവിയുമായ ഇസ്മായില്‍ മേലടി അധ്യക്ഷത വഹിച്ചു ടത്തി . ജെംസ് മില്യനെയിം സ്‌കൂള്‍ മലയാള വിഭാഗം മേധാവിയും സാഹിത്യ നിരൂപകയുമായ ദീപ ചിറയില്‍ പുസ്തക പരിചയം നടത്തി. നോവലിസ്റ്റും കഥാകൃത്തുമായ സലിം

gulf

‘കരുതലോടെ’ സിജി മദേഴ്‌സ് ശില്പശാല

നിഖില സമീര്‍ റിയാദ്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് (സിജി) റിയാദ് ചാപ്റ്റര്‍ വനിതാ വിഭാഗം സിജി മദേഴ്‌സിന്റെ നേതൃത്വത്തില്‍ ‘കരുതലോടെ’ എന്ന പ്രമേയത്തില്‍ സാമ്പത്തിക അച്ചടക്കം, ജൈവകൃഷി എന്നീ വിഷയങ്ങളില്‍ ശില്പശാല സംഘടിപ്പിച്ചു പ്രവാസത്തിലെ മാറുന്ന ജീവിതസാഹചര്യത്തില്‍ കുടുംബജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട സാമ്പത്തിക അച്ചടക്കം പ്രിന്‍സ് സുല്‍ത്താന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം സീനിയര്‍ ലെക്ച്ചററും ഫിനാന്‍ഷ്യല്‍ അനലിസ്റ്റുമായി ഓ. വി. ഫൈസല്‍ അവതരിപ്പിച്ചു. ജൈവകൃഷിയുടെ അവശ്യകത സിജി മദേഴ്‌സ് പ്രസിഡന്റ് ഡോ.

gulf

മ്രൈത്രി ‘കേരളീയം’ ആഘോഷിച്ചു

റിയാദ്: മൈത്രി കരുനാഗപ്പളളി ഒരുക്കിയ കേരളപ്പിറവി ദിനാഘോഷം ശ്രദ്ധേയമായി. കേരളത്തിന്റെ പിറവിയും ചരിത്രവും വര്‍ത്തമാനവും അനാവരണം ചെയ്ത ‘ശേരളീയം 2019’ പരിപാടി സുലൈ ഖാന്‍ വിശ്രമ കേന്ദ്രത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് അരങ്ങേറിയത്. വിദ്യാര്‍ഥികള്‍ക്കായി ചിത്ര രചന, ഫാന്‍സിഡ്രസ്സ് തുടങ്ങിയ മത്സരങ്ങളും നടന്നു. കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും വിളംബരം ചെയ്യുന്ന കേരളീയം ന്യത്താവിഷ്‌കാരം, ന്യത്ത ന്യത്യങ്ങള്‍, ഗാന സന്ധ്യ എന്നിവയും അരങ്ങേറി. സാംസ്‌കാരിക സമ്മേളനം ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സക്കീര്‍ ഷാലിമാര്‍ അധ്യക്ഷത വഹിച്ചു. റഹ്മാന്‍

gulf

സൗദി ഈന്തപ്പഴം: ലുലു ധാരണാപത്രം ഒപ്പവെച്ചു

റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഘല ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദി ദേശീയ പാംസ് ആന്റ് ഡേറ്റ്‌സ് കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവെച്ചു. സൗദി ഗുണനിലവാരമുളള ഈന്തപ്പഴം രാജ്യത്തെ ലുലു സ്‌റ്റോറുകള്‍ വഴി വിപണനം നടത്തുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യും. ദേശീയ ഡേറ്റ്‌സ് കേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് അല്‍ നൗറിനും ലുലു ഡയറക്ടര്‍ ഷഹിം മുഹമ്മദും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. മുപ്പത്തിയെട്ടാമത് കാര്‍ഷിക പ്രദര്‍ശനത്തോടനുബന്ധിച്ചാണ് ധാരണാ പത്രം ഒപ്പുവെച്ചത്.

gulf

ഇവ ഓണം-ഈദ്-കേരളപ്പിറവി ആഘോഷം

റിയാദ്: വര്‍ണാഭമായ ആഘോഷ പരിപാടികളോടെ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ ഓണം-ഈദ്-കേരളപ്പിറവി ദിനം ആഘേഷിച്ചു. സുല്‍ത്താന അല്‍ നഖീല്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി ടി എം അഹമദ് കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട്, അഷ്‌റഫ് വടക്കേവിള, ഷക്കീബ് കൊളക്കാടന്‍, സത്താര്‍ കായംകുളം, അബ്ദുല്ല വല്ലാഞ്ചിറ, സുധീര്‍ കുമ്മിള്‍, ജലീല്‍ ആലപ്പുഴ, ഷക്കീല വഹാബ്, നിസാര്‍ അഹമദ്, ധന്യ ശരത്, നസ്‌റുദ്ദീന്‍ വി ജെ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സിജു

gulf

‘പാപികളുടെ പട്ടണം’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്യും

റിയാദ്: കഥാകൃത്ത് ജോസഫ് അതിരുങ്കലിന്റെ പുതിയ കഥാ സമാഹാരം ‘പാപികളുടെ പട്ടണം’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. നവംബര്‍ 2ന് രാവിലെ 10ന് റൈറ്റെഷ്‌സ് ഫോറം ഹാളിലാണ് പ്രകാശനം. തിരുവനന്തപുരം ചിന്ത പബ്‌ളിഷേഴ്‌സാണ് പ്രസാധകര്‍. ചിന്തകനും പ്രഭാഷകനുമായ പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണന്‍, ഡോ. പി.കെ. പോക്കര്‍, ഈ. കെ. ദിനേശന്‍, ഷാബു കിളിത്തട്ടില്‍, മസ്ഹര, ആര്‍.പി. മുരളി, രമേഷ് പെരുമ്പിലാവ്, മാധ്യമ പ്രവര്ത്തകര്‍, മാസ് ഷാര്‍ജ അംഗങ്ങള്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ആഖ്യാനത്തിന്റെ

gulf

പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം; ഇന്ന് തിരക്കിട്ട പരിപാടികള്‍

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. ഇന്നലെ രാത്രി കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റോയല്‍ ടെര്‍മിനലിലെത്തിയ പ്രധാനമന്ത്രിയെ റിയാദ് ഗവര്‍ണര്‍ സ്വീകരിച്ചു. രാത്രി 11.05നാണ് പ്രധാനമന്ത്രി റിയാദില്‍ എത്തിയത്. ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അല്‍ സൗദിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. റോയല്‍ ഗാര്‍ഡ് ഇന്ത്യയുടെയും സൗദിയുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു. സ്വീകരണ ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ ഔസാഫ് സഈദ്, പത്‌നി ഫര്‍ഹ സഈദ്, മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു. ഇന്ത്യയില്‍

gulf

ദമാമില്‍ കോണ്‍സുലേറ്റ് വേണം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷ

റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥാപിക്കണമെന്ന് ആവശ്യം. ഇതുന്നയിച്ച് സമന്വയ സാംസ്‌കാരികവേദി പ്രമേയം അവതരിപ്പിച്ചു. ഇതുസംബന്ധിച്ച നിവേദനം ഒക്ടോബര്‍ 29 ന് സൗദിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമര്‍പ്പിക്കും. പ്രവാസി സമൂഹത്തിനു വേണ്ടി വിപ്ലവകരമായ മാറ്റങ്ങള്‍ നടത്തിയിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനത്തിലൂടെ ദമാമിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്ന പ്രവാസി സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദമ്മാം, അല്‍ ഹസ, ഖഫ്ജി, അല്‍ ഖോബാര്‍, തുടങ്ങി സൗദിയിലെ പ്രധാന

gulf

പൊളളലേറ്റ മലയാളി യുവാവ് ഗുരുതരാവസ്ഥയില്‍

റിയാദ്: പൊളളലേറ്റ മലയാളി യുവാവ് ഗുരുതരാവസ്തയില്‍. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ ഹംസകുട്ടി സത്താര്‍ (47) ആണ് റിയാദ് ശുമേസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുളള അല്‍മ ഗ്‌ളാസ് ആന്റ് അലൂമിനിയം കമ്പനിയില്‍ ജീവനക്കാരനാണ്. ഇന്നലെ രാത്രി താമസ സ്ഥലത്താണ് പൊളളലേറ്റത്. സഹപ്രവര്‍ത്തകനായ മറ്റൊരാള്‍ക്കും പൊളളലേറ്റു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. റെഡ് ക്രസന്റ് ആംബുലന്‍സിലാണ് ഹംസകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ അസ്വഭാവികത ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിബാധയുടെ കാരണവും ബോധപൂര്‍വം അപായപ്പെടുത്താന്‍ ശ്രമം നടന്നോ

gulf

അല്‍ബിനിയ ബ്യൂട്ടി കെയര്‍ റിയാദ് അവന്യൂ മാളില്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: സൗദിയിലെ പ്രമുഖ ബ്യൂട്ടി കെയര്‍ സ്ഥാപനമായ അല്‍ബിനിയ ബ്യൂട്ടി പാര്‍ലറിന്റെ പുതിശാഖ മുറബ്ബയിലെ ലുലു റിയാദ് അവന്യു മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള ബ്യൂട്ടി കെയറിന്റെ ഉദ്ഘാടനം അബ്ദുല്‍ അസീസ് അല്‍റുവൈസ് നിര്‍വഹിച്ചു. ഹെയര്‍ സ്‌റ്റെല്‍, ഹെയര്‍ കളര്‍, ഹെയര്‍ കട്ടിംഗ്, ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്, ബോഡി കെയര്‍, ഹെയര്‍ സ്പാ, നഖ സംരക്ഷണം, ദക്ഷിണേന്ത്യന്‍ പരമ്പരാഗത ആയുര്‍വേദിക് മസാജ്, യൂറോപ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള ചര്‍മസംരക്ഷണവും അല്‍ ബിനിയ ബ്യൂട്ടി കെയറില്‍ ലഭ്യമാണ്. വിദഗ്ദ

gulf

ജിസാന്‍ എയര്‍പോര്‍ട്ട് പരിധിയില്‍ ഹൂതികളുടെ ഡ്രോണ്‍

റിയാദ്: തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയായ ജിസാനിലെ കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ടിന് നേരെ ഡ്രോണ്‍ ഉപയോഗിച്ച് അക്രമിക്കാന്‍ ശ്രമം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വ്യോമ സേന ആകാശത്ത് തകര്‍ത്തതായി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഇറാന്‍ പിന്തുണയോടെ യമനില്‍ നിന്നു ഹൂതി ഭീകരവാദികളാണ് ഡ്രോണ്‍ ഉപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചതെന്ന് സഖ്യ സേന വക്തമാക്കി. വ്യാഴം പുലര്‍ച്ചെയാണ് കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ട് പരിധിയില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്. യമന്‍ തലസ്ഥാനമായ സന്‍അയില്‍ നിന്നാണ് ഡ്രോണ്‍

gulf, Riyad

‘സ്‌നേഹ നിലാവ്’ സംഗീത സന്ധ്യ

റിയാദ്: സരിഗമ റിയാദ് ഒന്നാം വാര്‍ഷികം ‘സ്‌നേഹ നിലാവ്’ എന്നപേരില്‍ ആഘോഷിച്ചു. ചലചിത്ര പിന്നണി ഗായകന്‍ അന്‍സാറിന്റെ സാന്നിധ്യത്തില്‍ സംഗീത വിരുന്നും അരങ്ങേറി. സരിഗമ കൂയ്മ റിയാദിലെ മുപ്പതോളം ഗായകരെ അണിനിരത്തിയാണ് സ്‌നേഹനിലാവ് ഒരുക്കിയത്. അന്തരിച്ച എരഞ്ഞോളി മൂസയുടെ മിസിരിലെ രാജന്‍, ഉമ്പായിയുടെ ഒരു ചെറുതാരകം മുറ്റത്തെ മുലയില്‍ തുടങ്ങിയ ഗാനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. കീ ബോര്‍ഡിസ്‌റ് ശിഹാബ് കൈപ്പുറത്തിന്റെ ശ്രുതിയില്‍ ഇന്ത്യന്‍ സംഗീത ലോകത്തെ അനശ്വര ഗാനങ്ങള്‍ അന്‍സാര്‍ ആലപിച്ചു. ഷാജഹാന്‍ തീരുര്‍, അഷ്‌റഫ്

gulf

നിയോം ബേ എയര്‍പോര്‍ട്ട് സര്‍വീസ് ആരംഭിച്ചു

റിയാദ്: നിര്‍മാണം പുരോഗമിക്കുന്ന സ്വപ്ന പദ്ധതി ‘നിയോം’ സിറ്റിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചു. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ആണ് റിയാദില്‍ നിന്ന് നിയോം ബേ എയര്‍പോര്‍ട്ടയലേക്ക് സര്‍വീസ് ആരംഭിച്ചത്. നിയോം ബേ വിമാനത്താവളം ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സര്‍വീസ് ആരംഭിച്ചത്. സൗദി എയര്‍ലൈന്‍സിന്റെ ഏറ്റവും പുതിയ ആഭ്യന്തര സര്‍വീസും ഇതാണ്. നിയോം സിറ്റിയില്‍ പ്രവര്‍ത്തനം തുടങ്ങിയത് രാജ്യത്തെ ഇരുപത്തിയെട്ടാമത്തെ എയര്‍പോര്‍ട്ടാണ്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള പ്രഥമ സര്‍വീസിന്റെ ഉദ്ഘാടനത്തിന് ജനറല്‍

Scroll to Top