Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

gulf

Damam, gulf, Jeddah, Riyad

നവാസ് ഒപ്പീസ് റിയാദ് ടാക്കീസ് പ്രസിഡന്റ്

റിയാദ്: കലാ, കായിക, സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസിന് പുതിയ നേതൃത്വം. വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് അരുണ്‍ പൂവാര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലി ആലുവ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി മജു അഞ്ചല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജോയിന്റ് ട്രഷറര്‍ സനൂപ് രയരോത്ത് വരവ് ചിലവു കണക്കും അവതരിപ്പിച്ചു. തങ്കച്ചന്‍ വര്‍ഗീസ്, റഫീക്ക് തങ്ങള്‍, ജബ്ബാര്‍ പൂവാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി നവാസ് ഒപ്പീസ് കൊടുവള്ളി (പ്രസിഡന്റ്) മജുഅഞ്ചല്‍ (സെക്രട്ടറി), സാജിദ് […]

Damam, gulf, Riyad

പൗരത്വ ബില്ലിനെതിരെ റിയാദില്‍ ബഹുജന സംഗമം ഡിസംബര്‍ 20ന്

റിയാദ്: പൗരത്വ ബില്ലിനെതിരെ റിയാദില്‍ ബഹുജന സംഗമം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20ന് രാത്രി 7ന് എക്‌സിറ് 18ലെ നോഫാ ഓഡിറ്റോറിയത്തിലാണ് സംഗമം. ഇന്ത്യന്‍ ഭരണഘടനയെ നോക്കുകുത്തിയാക്കി മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കി ജനങ്ങളെ വിഭജിക്കുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഗമം. സമസ്ത ഇസ് ലാമിക് സെന്ററിന്റെ നേതൃത്വത്തില്‍ വിവിധ മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ രൂപികരിച്ച സിഎഎ/എന്‍ആര്‍സി വിരുദ്ധ ഏകോപന സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ.എം.സി.സി, റിയാദ് ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍, ഐ.സി.എഫ്, സൗദി ഇന്ത്യന്‍

Damam, gulf, Jeddah, Riyad

പൗരത്വ ഭേദഗതിബില്‍; ആശങ്കയോടെ പ്രവാസികളും

നാദിര്‍ഷാ റഹിമാന്‍ റിയാദ്: പാര്‍ലിമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്‍ പ്രവാസികളിലും ആശങ്ക ഉളവാക്കുന്നു. മാധ്യമ വിശകലനങ്ങളും സാമൂഹിക മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകളും പ്രവാസികളിലും ആശയ കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. പൗരത്വം എങ്ങിനെ തെളിയിക്കാന്‍ കഴിയും എന്ന ആശങ്കയാണ് പ്രവാസികള്‍ പൊതുവെ പങ്കുവെക്കുന്നത്. ഹജ് വിസയിലും ഉംറ വിസയിലും സൗദിയില്‍ അനധികൃതമായി തൊഴില്‍ കണ്ടെത്തിയ നൂറുകണക്കിന് മലയാളികളുണ്ട്. നിയമ ലംഘകരായി വര്‍ഷങ്ങളോളം ഇത്തരക്കാര്‍ സൗദിയില്‍ ജോലി ചെയ്തിരുന്നു. ഇവരിലേറെയും പുതയ തൊഴില്‍ വിസയില്‍ വന്നത് തെറ്റായ മേല്‍ വിലാസത്തിലുളള

Damam, gulf, Jeddah, Riyad

പുതിയ ഫാക്ടറികളില്‍ 3000 സ്വദേശികള്‍ക്ക് തൊഴില്‍

റിയാദ്: സൗദിയിലെ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് ലെവി ഇളവ് അനുവദിച്ചതിന് ശേഷം 124 പുതിയ ഫാക്ടറികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി വ്യവസായ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു. ഇവിടങ്ങളില്‍ 3000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഉല്‍പ്പാദനം പ്രോത്സിഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫാക്ടറികളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ലെവിയില്‍ ഇളവ് അനുവദിച്ചത്. ചുരുങ്ങിയ കാലയളവില്‍ 200 കോടി റിയാല്‍ പുതിയ ഫാക്ടറി തുടങ്ങാന്‍ സ്വകാര്യ സംരംഭകര്‍ നിക്ഷേപം നടത്തിയതായും വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞു.

Damam, gulf, Jeddah, Riyad

ജനകീയ ഹര്‍ത്താലിന് പിന്തുണ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

റിയാദ്: മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിഷേധിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈ മാസം 17ന് ആഹ്വാനം ചെയ്ത സംയുക്ത ഹര്‍ത്താലിന് പിന്തുണ നല്‍കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്‌റ്റേറ്റ് കമ്മറ്റി. സംയുക്ത സംഘടനകള്‍ ഐക്യപ്പെട്ടു നടത്തുന്ന ജനകീയ ഹര്‍ത്താല്‍ ഹൈന്ദവ വിശ്വാസികള്‍ക്കെതിരല്ല. മറിച് ഭരണഘടനയില്‍ വെള്ളം ചേര്‍ക്കാനുള്ള സംഘപരിവാറിന്റെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ക്ക് എതിരെയാണന്ന് സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു. സ്വേച്ഛാധിപത്യങ്ങളുടെ അക്രമങ്ങള്‍ക്കും കരിനിയമങ്ങള്‍ക്കും വഴങ്ങില്ല. ഇത്തരം ആജ്ഞകള്‍ കേട്ട് കിടപ്പാടങ്ങള്‍ വിട്ടോടിയവര്‍ ചരിത്രത്തിലെവിടെയും അതിജീവിച്ചിട്ടില്ല.

Damam, gulf, Jeddah, Riyad

കെ.എം.സി.സി വനിതാ വിംഗ് ഏഴാം വാര്‍ഷികം; ഏഴ് യുവതികള്‍ക്ക് മംഗല്യമൊരുക്കും

റിയാദ്: കെ എം സി സി വനിതാ വിംഗ് ഏഴാം വാര്‍ഷികത്തില്‍ ഏഴ് യുവതികള്‍ക്ക് മംഗല്യം. സഫാഫ് 2020 എന്ന പേരില്‍ ആഗസ്റ്റില്‍ കേരളത്തില്‍ സമൂഹ വിവാഹം നടത്തും. ഇതിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മര്‍വ വിശ്രമ കേന്ദ്രത്തില്‍ കെ എം സി സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് നിര്‍വ്വഹിച്ചു. വനിതവിംഗ് ആക്റ്റിംഗ് പ്രസിഡന്റ് ഹസ്ബിന നാസര്‍ അധ്യക്ഷത വഹിച്ചു. സമൂഹ വിവാഹത്തിന്റെ കൂപ്പണ്‍ മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി നൗഷാദ്

Damam, gulf, Jeddah, Riyad

മലയാളം മിഷന് റിയാദില്‍ തുടക്കം

റിയാദ്: മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിന് കേരളാ സര്‍ക്കാര്‍ രൂപം നല്‍കിയ മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ റിയാദില്‍ ആരംഭിച്ചു. കിഴക്കന്‍ പ്രവിശ്യാ മലയാളം മിഷന്‍ കോഡിനേറ്റര്‍ ഷാഹിദ ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപകരണമല്ല. മറിച്ച് ഭാഷ സംസ്‌കാരവും സമൂഹവുമായുള്ള സംവദിക്കലുമാണ്. ഇത് മനസ്സിലാക്കി വളരാന്‍ കുട്ടികളെ പ്രാപ്തരക്കണമെന്ന് ഷാഹിദ ഷാനവാസ് പറഞ്ഞു. ഭാഷയിലൂടെ സംസ്‌കാരത്തെയും സമൂഹത്തെയും അറിയാന്‍ കഴിയണം. പരസ്പരം ഉള്‍ക്കൊള്ളാനും സഹജീവിയെ കരുതലോടെ ചേര്‍ത്തു പിടിക്കാനും കുഞ്ഞുങ്ങളെ പ്രാപ്തരാക്കാന്‍ ഭാഷയിലൂടെ കഴിയണമെന്നും

Damam, gulf, Jeddah, Riyad

‘ദശോത്സവം 2019’: ലോഗോ പ്രകാശനം ചെയ്തു

റിയാദ്: നവോദയ റിയാദ് ദശവാര്‍ഷികം സംഘടിപ്പിക്കുന്നു. ‘ദശോത്സവം 2019’ എന്ന പേരില്‍ ഡിസംബര്‍ 20ന് നടക്കുന്ന വാര്‍ഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. നവോദയ ഓഫിസില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കമ്മിറ്റി അംഗം അനില്‍ പിരപ്പന്‍കോട് പ്രകാശനം നിര്‍വഹിച്ചു. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന സുനില്‍ വേളാവൂരാണ് ലോഗോ ഡിസൈന്‍ ചെയ്തത്. സ്വാഗതസംഘം ഭാരവാഹികള്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

Damam, gulf, Jeddah, Riyad

റിഫ മെഗാ കപ്പ് ടൂര്‍ണമെന്റിന് ആവേശോജ്വല തുടക്കം

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) മെഗാ കപ്പ് സെവന്റ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ തുടക്കം. മത്സരം അല്‍ഖര്‍ജ് റോഡിലെ അസ്‌കാന്‍ 2ലെ സ്‌റ്റേഡിയത്തില്‍ ഐസോണിക് ഇലക്ട്രോണിക്‌സ് മാനേജര്‍ നൗഷാദ് കിക്ക് ഓഫ് ചെയ്തു. തുടര്‍ മത്സരങ്ങള്‍ ഡിസംബര്‍ 13, 20, 27 തീയ്യതികളില്‍ നടക്കും. റിഫ മുഖ്യരക്ഷാധികാരി അബ്ദുള്ളവല്ലാഞ്ചിറ, അസീസ്‌കടലുണ്ടി (സീടെക്ക്), ലത്തീഫ്തലാപ്പില്‍ (സ്പീഡ്പ്രിന്റ്), ലത്തീഫ്മാവൂര്‍ (9കാരറ്റ്) എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. ഐഎഫ്എഫ്, അറേബ്യന്‍ചലഞ്ചേഴ് ഹാഫ്‌ലൈറ്റ, മന്‍സൂര്‍റബീഅ, റോയല്‍ ഫോക്കസ്ലൈന്‍, കമന്‍ഡോസ്, സെവന്‍സ്സ്റ്റാര്‍, സിബ്ലാസ്‌റ്റേഴസ്,

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ അല്‍ ഖര്‍ജ് ശാഖ ഉദ്ഘാടനം ഡിസംബര്‍ 11ന്

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ അല്‍ ഖര്‍ജ് ശാഖ ഡിസംബര്‍ 11ന് വൈകുന്നേരം 5.30ന് പ്രവര്‍ത്തനം ആരംഭിക്കും. കിംഗ് സൗദ് റോഡില്‍ ഇരു നിലകളിലായി 16,500 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോര്‍ സജ്ജീകരിച്ചിട്ടുളളതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടന ദിവസം ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്റെ പര്‍ചേസ് വൗചര്‍ സൗജന്യമായി ലഭിക്കും. 150 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്കും 50 റിയാലിന്റെ വൗചര്‍

Damam, gulf, Jeddah, Riyad

വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നത് സമഗ്ര വ്യക്തിത്വം: റഫീഖ് കൊടിയത്തൂര്‍

റിയാദ്: ജീവിതവഴിയില്‍ നേരിടുന്ന പ്രതിസന്ധികളില്‍ തളരാതെ ജീവിത വിജയം നേടാനുളള ഇച്ഛാശക്തി വിദ്യാര്‍ഥികള്‍ നേടിയെടുക്കണമെന്ന് കേരള സര്‍ക്കാര്‍ പാഠപുസ്തക സമിതി അംഗവും കെഎന്‍എം പാഠപുസ്തക സമിതി ജനറല്‍ കണ്‍വീനറുമായ റഫീഖ് കൊടിയത്തൂര്‍ പറഞ്ഞു. പഠനകാലത്തെ പോരാട്ടവീര്യം സമഗ്ര വ്യക്തിത്വം ആര്‍ജ്ജിക്കുന്നതിന് ഉപയോഗപ്പെടുത്തണം. ജീവിതയാഥാര്‍ഥ്യങ്ങളില്‍ ഉള്‍ക്കാഴ്ച പകരാനും സാധിക്കണം. അപ്പോള്‍ മാത്രമാണ് വിദ്യാഭ്യാസം പൂര്‍ണ്ണമാവുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. റിയാദ് സലഫി മദ്‌റസ സംഘടിപ്പിച്ച രക്ഷാകര്‍തൃ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സലഫി മദ്‌റസ ബ്രോഷര്‍, അറബിക് കയ്യെഴുത്തു പരിശീലന സഹായി

Damam, gulf, Jeddah, Riyad

ക്രിയേറ്റീവ് മൈന്‍ഡ്‌സ് ശില്പശാ ഡിസംബര്‍ 28ന്

റിയാദ്: വനിതാ കൂട്ടായ്മ ക്രിയേറ്റീവ്മൈന്‍ഡ്‌സ്കരകൗശല പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 28 ശനിയാഴ്ച വൈകുന്നേരം 3 മുതല്‍ ബത്ഹ സ്ട്രീറ്റിലെ അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സ്ത്രീകള്‍ക്കായി അലങ്കാര തയ്യല്‍, ക്രീയേറ്റീവ് ഡെക്കോര്‍ ഐഡിയാസ്, ജുവല്ലറി മേക്കിങ്, കുട്ടികള്‍ക്കായി ഗ്ലാസ് പെയിന്റിങ്, ബെസ്റ്റ് ഔട്ട് ഓഫ് വെയ്സ്റ്റ്, ക്ലേ മോഡലിംഗ് തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 സ്ത്രീകള്‍ക്കും കുട്ടി കള്‍ക്കുമാണ്പരിശീലനത്തില്‍പങ്കെടുക്കാന്‍ അവസരം. സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബ വേദിയാണ് ക്രിയേറ്റീവ്

gulf

സൗജന്യ വൈഫൈ സുരക്ഷിതമല്ല; ഓണ്‍ലൈന്‍ ഇടപാടില്‍ ജാഗ്രതവേണം

റിയാദ്: ഇന്റര്‍നെറ്റ് യുഗത്തില്‍ അറിയേണ്ടതും പഠിക്കേണ്ടതും വിശകലനം ചെയ്ത ശില്പശാല ശ്രദ്ധേയമായി.. അതിരുകളില്ലാത്ത ലോകമാണ് ഇന്റര്‍നെറ്റിന്റേത്. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റും അനുബന്ധ സേവനങ്ങളും മാറി. ഇതോടെ ജാഗ്രതയും സൂക്ഷയും കരുതലും ആവശ്യമാണെന്ന സന്ദേശമാണ് ശില്പശാല ചര്‍ച്ച ചെയ്തത്. സാധാരണക്കാര്‍ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ അവബോധം സൃഷ്ടിക്കുന്നതിന് മലയാളികളുടെ നേതൃത്വത്തിലുളള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സ്‌പെര്‍ട്‌സ് ആന്റ് എഞ്ചിനീയേഴ്‌സ് ആണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളും സൈബര്‍ സുരക്ഷയും എന്ന വിഷയം അമീര്‍ ഖാന്‍ അവതരിപ്പിച്ചു. സൗജന്യ വൈഫൈ കണക്ഷന്‍

gulf

റിഫ മെഗാകപ്പ് ഫിക്‌സ്ചര്‍ പ്രകാശനം

റിയാദ്: ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികളുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) മെഗാ ടൂര്‍ണമെന്റ് നടത്തുന്നു. 32 ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കും. റിയാദിലെ പ്രവാസി സമൂഹം കണ്ടിട്ടില്ലാത്ത വിപുലമായ മത്സരത്തിനാണ് റിഫ തയ്യാറെടുക്കുന്നത്. മത്സരം ഡിസംബര്‍ 6, 13, 20, 27 തിയതികളില്‍ അല്‍ ഖര്‍ജ് റോഡിലുള്ള അസ്‌കാന്‍ 2 സ്‌റ്റേഡിയത്തില്‍ നടക്കും. മത്സരത്തിന്റെ ഫിക്‌സചര്‍ പ്രകാശനം, സമ്മാനകൂപ്പണ്‍ വിതരണോദ്ഘാടനം എന്നിവ നവംബര്‍ 28ന് ബത്ഹ കേരള മാര്‍ക്കറ്റിലുള്ള സഫമക്ക പോളിക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ടൂര്‍ണമെന്റ്

Scroll to Top