Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

gulf

gulf

അല്‍ബിനിയ ബ്യൂട്ടി കെയര്‍ റിയാദ് അവന്യൂ മാളില്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: സൗദിയിലെ പ്രമുഖ ബ്യൂട്ടി കെയര്‍ സ്ഥാപനമായ അല്‍ബിനിയ ബ്യൂട്ടി പാര്‍ലറിന്റെ പുതിശാഖ മുറബ്ബയിലെ ലുലു റിയാദ് അവന്യു മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള ബ്യൂട്ടി കെയറിന്റെ ഉദ്ഘാടനം അബ്ദുല്‍ അസീസ് അല്‍റുവൈസ് നിര്‍വഹിച്ചു. ഹെയര്‍ സ്‌റ്റെല്‍, ഹെയര്‍ കളര്‍, ഹെയര്‍ കട്ടിംഗ്, ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്, ബോഡി കെയര്‍, ഹെയര്‍ സ്പാ, നഖ സംരക്ഷണം, ദക്ഷിണേന്ത്യന്‍ പരമ്പരാഗത ആയുര്‍വേദിക് മസാജ്, യൂറോപ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള ചര്‍മസംരക്ഷണവും അല്‍ ബിനിയ ബ്യൂട്ടി കെയറില്‍ ലഭ്യമാണ്. വിദഗ്ദ […]

gulf

ജിസാന്‍ എയര്‍പോര്‍ട്ട് പരിധിയില്‍ ഹൂതികളുടെ ഡ്രോണ്‍

റിയാദ്: തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയായ ജിസാനിലെ കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ടിന് നേരെ ഡ്രോണ്‍ ഉപയോഗിച്ച് അക്രമിക്കാന്‍ ശ്രമം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വ്യോമ സേന ആകാശത്ത് തകര്‍ത്തതായി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഇറാന്‍ പിന്തുണയോടെ യമനില്‍ നിന്നു ഹൂതി ഭീകരവാദികളാണ് ഡ്രോണ്‍ ഉപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചതെന്ന് സഖ്യ സേന വക്തമാക്കി. വ്യാഴം പുലര്‍ച്ചെയാണ് കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ട് പരിധിയില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്. യമന്‍ തലസ്ഥാനമായ സന്‍അയില്‍ നിന്നാണ് ഡ്രോണ്‍

gulf, Riyad

‘സ്‌നേഹ നിലാവ്’ സംഗീത സന്ധ്യ

റിയാദ്: സരിഗമ റിയാദ് ഒന്നാം വാര്‍ഷികം ‘സ്‌നേഹ നിലാവ്’ എന്നപേരില്‍ ആഘോഷിച്ചു. ചലചിത്ര പിന്നണി ഗായകന്‍ അന്‍സാറിന്റെ സാന്നിധ്യത്തില്‍ സംഗീത വിരുന്നും അരങ്ങേറി. സരിഗമ കൂയ്മ റിയാദിലെ മുപ്പതോളം ഗായകരെ അണിനിരത്തിയാണ് സ്‌നേഹനിലാവ് ഒരുക്കിയത്. അന്തരിച്ച എരഞ്ഞോളി മൂസയുടെ മിസിരിലെ രാജന്‍, ഉമ്പായിയുടെ ഒരു ചെറുതാരകം മുറ്റത്തെ മുലയില്‍ തുടങ്ങിയ ഗാനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. കീ ബോര്‍ഡിസ്‌റ് ശിഹാബ് കൈപ്പുറത്തിന്റെ ശ്രുതിയില്‍ ഇന്ത്യന്‍ സംഗീത ലോകത്തെ അനശ്വര ഗാനങ്ങള്‍ അന്‍സാര്‍ ആലപിച്ചു. ഷാജഹാന്‍ തീരുര്‍, അഷ്‌റഫ്

gulf

നിയോം ബേ എയര്‍പോര്‍ട്ട് സര്‍വീസ് ആരംഭിച്ചു

റിയാദ്: നിര്‍മാണം പുരോഗമിക്കുന്ന സ്വപ്ന പദ്ധതി ‘നിയോം’ സിറ്റിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചു. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ആണ് റിയാദില്‍ നിന്ന് നിയോം ബേ എയര്‍പോര്‍ട്ടയലേക്ക് സര്‍വീസ് ആരംഭിച്ചത്. നിയോം ബേ വിമാനത്താവളം ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സര്‍വീസ് ആരംഭിച്ചത്. സൗദി എയര്‍ലൈന്‍സിന്റെ ഏറ്റവും പുതിയ ആഭ്യന്തര സര്‍വീസും ഇതാണ്. നിയോം സിറ്റിയില്‍ പ്രവര്‍ത്തനം തുടങ്ങിയത് രാജ്യത്തെ ഇരുപത്തിയെട്ടാമത്തെ എയര്‍പോര്‍ട്ടാണ്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള പ്രഥമ സര്‍വീസിന്റെ ഉദ്ഘാടനത്തിന് ജനറല്‍

gulf

സൗദിയിലെ സ്ത്രീ ശാക്തീകരണ പദ്ധതികള്‍ വിജയകരം

റിയാദ്: സൗദി അറേബ്യയില്‍ നടപ്പിലാക്കുന്ന സ്ത്രീശാക്തീകരണ പദ്ധതികള്‍ വിജയകരമാണെന്ന് റിപ്പോര്‍ട്ട്. തൊഴില്‍ നേടിയ വനിതകളുടെ എണ്ണം ഈ വര്‍ഷം വര്‍ധിച്ചിട്ടുണ്ടെന്നും തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര വിമാന സര്‍വീസ് നടത്തുന്ന നെസ്മ എയര്‍ലൈന്‍സില്‍ രാജ്യത്തെ പ്രഥമ വനിതാ പൈലറ്റിന് ഈ വര്‍ഷം നിയമനം ലഭിച്ചിരുന്നു. ഇതിനു പുറമെ അരാംകോയിലെ ഫയര്‍ ഫൈറ്റിംഗ് യൂനിറ്റിലും അതിര്‍ത്തി ചെക് പോസ്റ്റുകളിലെ എമിഗ്രേഷന്‍ കൗണ്ടറുകളിലും വനിതകള്‍ ജോലി നേടി. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതോടെ സെയില്‍സ് റെപ്രസന്റേറ്റീവ് ജോലികള്‍

gulf

സൗദിയില്‍ സ്വദേശി വനിത പൈലറ്റിന് നിയമനം

റിയാദ്: സൗദിയില്‍ ആഭ്യന്തര വിമാന സര്‍വീസ് നടത്തുന്ന നെസ്മ എയര്‍ലൈന്‍സില്‍ പൈലറ്റായി സ്വദേശി വനതക്ക് നിയമനം. കാപ്റ്റന്‍ യാസ്മീന്‍ അല്‍ മൈമനിക്കാണ് നിയമനം നല്‍കിയത്. ആദ്യ സര്‍വീസ് നടത്തിയ പൈലറ്റിന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഊഷ്മള സ്വീകരണം നല്‍കി. സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതിന്റെ ഒന്നാം വാര്‍ഷികമാണ് കടന്ന് പോയത്. വനിതാ പൈലറ്റിന് നിയമനം നല്‍കിയതോടെ സ്ത്രീശാക്തീകരണത്തിന്റെ മറ്റൊരു അധ്യായം കുറിച്ചിരിക്കുകയാണ് നെസ്മ എയര്‍ലൈന്‍സ്. ഹായില്‍ അന്താരാഷ്ട്ര വിമാനാത്താവളത്തില്‍ നിന്ന് ഖസിം വിമാനത്താവളത്തിലേക്ക് ആദ്യ സര്‍വീസ്

gulf

വര്‍ണാഭമായ പരിപാടികളോടെ അഞ്ചാമത് യോഗ ദിനം ആഘോഷിച്ചു

റിയാദ്: അഞ്ചാമത് അന്താരാഷ്ട്ര യോഗാദിനം ആഘോഷിച്ചു. ഇന്റര്‍നാഷണല്‍ യോഗ ക്ലബും സമന്വയ സാമൂഹിക, സാംസ്‌കാരിക സമിതിയും സംയുക്തമായി റിയാദ് ടി.വി.ടി.സി ഫുട്ബാള്‍ സ്‌റ്റേഡിയത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിന് പുറമെ വിവിധ രാജ്യങ്ങളിലെ അഞ്ചു അംബാസഡര്‍മാരും പങ്കെടുത്തു. ശ്രീലങ്കന്‍ അംബാസഡര്‍ അസ്മി തസിമിന് യോഗമിത്ര പുരസ്‌കാരം നല്‍കി ആദരിച്ചു. അസ്മി തസീമിന് ബാംഗളൂരിലെ എസ് വ്യാസ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. ശ്രീനിധി പാര്‍ത്ഥസാരഥി പ്രശംസാപത്രം സമ്മാനിച്ചു. ജര്‍മന്‍ അംബാസഡര്‍ ജോര്‍ഗ് റണൗ,

gulf

അഗ്‌നിബാധ സാഹസികമായി നേരിട്ട യുവാവ് താരമായി

യാമ്പു: പെട്രോള്‍ സ്‌റ്റേഷനില്‍ ഉണ്ടായ അഗ്‌നിബാധയെ ധീരമായി നേരിട്ട യുവാവ് വന്‍ ദുരന്തം ഒഴിവാക്കി. സൗദിയിലെ യാമ്പുവിലാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറിയാണ് പെട്രോള്‍ സ്‌റ്റേഷനില്‍ അഗ്‌നി പടര്‍ന്നത്. നിയന്ത്രണം വിട്ട കാര്‍ പെട്രോള്‍ ഡിസ്‌പെന്‍സര്‍ മെഷീന്‍ ഇടിച്ചുതകര്‍ത്തു. ഇടിയുടെ ആഘാതത്തില്‍ പെട്രാള്‍ പുറത്തേക്ക് ഒഴുകി. അഗ്‌നി ആളിപ്പടരുകയും ചെയ്തു. ഏത് സമയവും വന്‍ സ്‌ഫോടനത്തോടെ അഗ്‌നി വിഴുങ്ങാനുളള സാധ്യത. ഇത് മുന്നില്‍ കണ്ടുകൊണ്ടുതന്നെ പെട്രോള്‍ പമ്പിലുണ്ടായിരുന്ന അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി.

gulf

സഫമക്ക-നെസ്‌റ്റോ രക്തദാന ക്യാമ്പ്

റിയാദ്: അന്താരാഷ്ട്ര രക്ത ദാന ദിനത്തിന്റെ ഭാഗമായി ‘ജീവരക്തം പകരാം’ കാമ്പയിനോടനുബന്ധിച്ച് സഫ മക്ക പോളിക്ലിനിക്കും നെസ്‌റ്റോ ഹൈപ്പെര്‍മാര്‍കറ്റ് ഗ്രൂപ്പും സംയുകതമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ നടന്ന ക്യാമ്പ് നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പ് റീജിണല്‍ ഡയറക്ടര്‍ മുഹമ്മദ് ഫാസില്‍, സഫ മക്ക പ്രതിനിധി യഹിയ ചെമ്മാണിയോട് എന്നിവര്‍ രക്തം നല്‍കി ഉദ്ഘാടനം ചെയ്തു. സഫാമക്കയുമായി കൈകോര്‍ത്ത് ആരോഗ്യ ബോധവത്കരണ പരിപാടികളും ജീവനക്കാരെയും മാനേജ്‌മെന്റ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി ത്രൈമാസ

gulf

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ട്വന്റിഫോര്‍ പ്രതിനിധി നസ്‌റുദ്ദീന്‍ വി.ജെ ആണ് പ്രസിഡന്റ്. അക്ബര്‍ വേങ്ങാട്ട് (ചന്ദ്രിക) ജനറല്‍ സെക്രട്ടറി, നൗഫല്‍ പാലക്കാടന്‍ (ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം ഓണ്‍ലൈന്‍) ട്രഷറര്‍, ഷംനാദ് കരുനാഗപ്പളളി (ജീവന്‍ ന്യൂസ്) ചീഫ് കോ ഓര്‍ഡിനേറ്റര്‍ എന്നിവരെയും തെരഞ്ഞെടുത്തു. നൗഷാദ് കോര്‍മത്ത് (വൈസ് പ്രസി -ദേശാഭിമാനി), ജലീല്‍ ആലപ്പുഴ (ജോ. സെക്ര -ജയ്ഹിന്ദ്), കണ്‍വീനര്‍മാരായി ഉബൈദ് എടവണ്ണ (ഇവന്റ് -ന്യൂസ് ടുഡേ), അഫ്താബ് റഹ്മാന്‍

gulf

സൗദി വിതരണം ചെയ്യുന്നത് ദിവസവും ശരാശരി 4300 തൊഴില്‍ വിസകള്‍

റിയാദ്: വിദേശ തെഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് മാസം ശരാശരി 1.3ലക്ഷം വിസകള്‍ അനുവദിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തെ കണക്കനുസരിച്ച് 3.9 ലക്ഷം തൊഴില്‍ വിസകളാണ് അനുവദിച്ചതെന്നും ജനറല്‍ സ്റ്റാറ്റിസ്റ്റിക് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പിലാക്കുമ്പോഴും വിദേശ തൊഴിലാളികള്‍ക്ക് അവസരം ഉണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതി പ്രകാരം രാജ്യത്ത് നിരവധി വന്‍കിട പദ്ധതികളാണ് നിര്‍മാണം ആരംഭിച്ചിട്ടുളളത്. ഈ സാഹചര്യത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും തൊഴിലവസരം വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

gulf

സൗദിയില്‍ കാര്‍ ഇറക്കുമതി 20 ശതമാനം കുറഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ കാര്‍ ഇറക്കുമതി കഴിഞ്ഞ വര്‍ഷം 20 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. പതിനാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണ് രേഖപ്പെടുത്തിയത്. ഇറക്കുമതി ചെയ്ത വാഹന വിലയുടെ മൂല്യത്തില്‍ 18 ശതമാനം കുറവുണ്ടെന്നും സൗദി കസ്റ്റംസ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതോടെ വാഹന വിപണി സജീവമാകുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കാര്‍ ഇറക്കുമതിയില്‍ 20.5 ശതമാനം കുറവ് രേഖപ്പെടുത്തി. 4.4 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇറക്കുമതി

gulf

മലയാളി ഐ ടി വിദഗ്ദരുടെ കൂട്ടായ്മ; ഉദ്ഘാടനം ജൂണ്‍ 21ന് റിയാദില്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ സാങ്കേതിക വിദഗ്ദര്‍ ഐ ടി എക്‌സ്‌പെര്‍ട്ട് ആന്റ് എഞ്ചിനിയേഴ്‌സ് (ഐടിഇഇ) എന്ന പേരില്‍ കൂട്ടായ്മക്ക് രൂപം നല്‍കി. സൗദിയിലെ ജിദ്ദയിലും ദമ്മാമിലും ശാഖകളുളള കൂട്ടായ്മയുടെ റിയാദ് ചാപ്റ്റര്‍ ഉദ്ഘാടനം ജൂണ്‍ 21ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 5ന് ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലാണ് പരിപാടി. വൈകുന്നേരം 7.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഐടിഇഇ പ്രസിദ്ധീകരിക്കുന്ന ത്രൈമാസ മാസികയുടെ പ്രകാശനം, വെബ്‌സൈറ്റായ www.itee.in ന്റെ

gulf

സൗദിയുടെ എണ്ണ ശേഖരത്തില്‍ 12 ശതമാനം വര്‍ധന

റിയാദ്: സൗദി അറേബ്യയുടെ എണ്ണ ശേഖരം 12 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 30 വര്‍ഷത്തിന് ശേഷം ആദ്യമായാണ് എണ്ണ ശേഖരത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ബ്രിട്ടീഷ് പെട്രോളിയം ആണ് ഇതുസംബന്ധിച്ച വിശദാംശം പുറത്തുവിട്ടത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ശേഖരമുള്ള രാജ്യം വെനിസ്വേലയാണ്. സൗദിയുടെ എണ്ണ ശേഖരം വര്‍ധിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുളള അന്തരം കുറഞ്ഞു. വെനിസ്വേലയുമായി 5.3 ബില്യണ്‍ ബാരലിന്റെ വ്യത്യാസം മാത്രമാണ് സൗദി അറേബ്യക്കുളളത്. കഴിഞ്ഞ വര്‍ഷം സൗദിയുടെ എണ്ണ ശേഖരം 297.7 ബില്യണ്‍ ബാരലായിരുന്നു.

Scroll to Top