റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ അല്‍ ഖര്‍ജ് ശാഖ ഡിസംബര്‍ 11ന് വൈകുന്നേരം 5.30ന് പ്രവര്‍ത്തനം ആരംഭിക്കും. കിംഗ് സൗദ് റോഡില്‍ ഇരു നിലകളിലായി 16,500 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോര്‍ സജ്ജീകരിച്ചിട്ടുളളതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉദ്ഘാടന ദിവസം ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്റെ പര്‍ചേസ് വൗചര്‍ സൗജന്യമായി ലഭിക്കും. 150 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്കും 50 റിയാലിന്റെ വൗചര്‍ നേടാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഡിസംബര്‍ 23 വരെ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

മെന്‍സ്‌വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്ക സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ഡെകോര്‍, ഫാഷന്‍ ജൂവലറി, ലഗേജ്, വാച്ചുകള്‍, ഇലക്‌ടോണിക്‌സ്, ഹെല്‍ത്ത് ആന്റ് ബ്യൂട്ടി ഉത്പ്പന്നങ്ങള്‍, ടോയ്‌സ്, ചോക്ലേറ്റ് തുടങ്ങി ഇരുപത് ഡിപ്പാര്‍ട്‌മെന്റുകളിലായി പതിനയ്യായിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാന്റുകളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്.
ഫ്‌ളീരിയ ഗ്രൂപ്പിന് കീഴിലുളള സിറ്റി ഫ്‌ളവറിന് സൗദിയിലും ബഹ്‌റൈനിലുമായി 24 ശാഖകളാണുളളത്. ഇതില്‍ നാലെണ്ണം ഹൈപ്പര്‍മാര്‍ക്കറ്റുകളാണ്. 2020ല്‍ യാമ്പു, തബൂക്ക് എന്നിവിടങ്ങളില്‍ രണ്ടു ശാഖകള്‍ കൂടി തുറക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഫഹദ് അബ്ദുല്‍ കരിം അല്‍ ഗുറൈമീല്‍, ഡയറക്ടര്‍മാരായ ഇ കെ റഹിം, മുഹ്‌സിന്‍ അഹമദ്, സി ഇ ഒ ഫസല്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
