റിയാദ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ഷികാഘോഷം ഡിസംബര്‍ 27, 28 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഡിജിപി ഡോ. ഋഷിരാജ് സിംഗ് മുഖ്യാതിഥിയായിരിക്കും. 27ന് വൈകുന്നേരം 5.30ന് എക്‌സിറ്റ് 18ലെ നോഫ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക സമ്മേളനം നടക്കും. ‘കേരളീയം 2020’ സുവനീര്‍ പ്രകാശനം, ഗായകന്‍ നിസാം അലി നേതൃത്വം നല്‍കുന്ന സംഗീത വിരുന്ന്, നൃത്തനൃത്യങ്ങള്‍, മൈം, മിമിക്‌സ്, മാജിക് ഷോ എന്നിവ അരങ്ങേറും.
28ന് രാവിലെ 9.30ന് ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ ഡോ. ഋഷിരാജ് സിംഗുമായി മുഖാമുഖം നടക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരിയുടെ ഉപയോഗം തടയല്‍, സിവില്‍ സര്‍വീസ് അഭിലാഷങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്ത്യന്‍ സ്‌കൂളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥികളും രക്ഷിതാക്കളും മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും. റിസയുമായി സഹകരിച്ചു നടത്തുന്ന പരിപാടിയില്‍ ഡോ. എ വി ഭരതന്‍, ഡോ. അബ്ദുല്‍ അസീസ്, ഡോ. തമ്പി വളപ്പന്‍, ഡോ. സൈനുലാബ്ദീന്‍, ഡോ. ഷൈന്‍ ടി ജെ, ഡോ. ലത ജി നായര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.