
റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് പുതിയ ഭരണ സമിതി രൂപീകരിക്കാന്‍ ഇന്ത്യന്‍ അംബാസഡറുടെ അനുമതി. ഒരു വനിത ഉള്‍പ്പെടെ ഏഴ് അംഗങ്ങളെ ഉള്‍പ്പെടുത്തി ഭരണ സമിതി രൂപീകരിക്കും. രക്ഷിതാക്കള്‍ തെരഞ്ഞെടുക്കുന്നവരെ ഭരണ സമിതി അംഗങ്ങളാക്കണമെന്നാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചട്ടം. എന്നാല്‍ പ്രിന്‍സിപ്പാള്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച പരാമര്‍ശമില്ല. യോഗ്യരായ രക്ഷിതാക്കളില്‍ നിന്നു അപേക്ഷ സ്വീകരിക്കുന്നതിനാണ് സര്‍ക്കുലര്‍.
2020 23 വര്‍ഷത്തേക്കുളള ഭരണ സമിതി അംഗങ്ങളാകാന്‍ താല്‍പര്യമുളളവര്‍ നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക ഡിസംബര്‍ 11നും 17നും ഇടയല്‍ രാവിലെ 8.30നും 1.30നും ബോയ്‌സ് വിഭാഗത്തിലുളള പ്രിന്‍സിപ്പളിന്റെ ഓഫീസില്‍ ലഭ്യമാണ്.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥിയുടെ രക്ഷകര്‍ത്താക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. ചുരുങ്ങിയത് ബിരുദ ധാരിയായിരിക്കണം. മാസ്റ്റര്‍ ബിരുദം അഭികാമ്യം. എംബിബിഎസ് ഉള്‍പ്പെടെയുളള ബിരുദ ധാരികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രശസ്ത സ്ഥാപനത്തില്‍ ഉത്തരവാദിത്തമുളള ഉദ്യോഗമുളളവരായിരിക്കണം. സ്‌കൂള്‍ ജീവനക്കാര്‍ക്കും അവരുടെ പങ്കാളികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയില്ല. തൊഴിലുടമയുടെ അനുമതിപത്രം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 8000 റിയാല്‍ അടിസ്ഥാന ശമ്പളമുണ്ടെന്ന് ചേംബര്‍ ഓഫ് കോമേഴ്‌സ് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. സ്‌കൂളിന്റെ വികസനം സംബന്ധിയ്യ് 100 വാക്കുകളില്‍ കവിയാതെ കുറിപ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
വിശദമായ സിവി, നിശ്ചിത അപേക്ഷ ഫോം, യഥാര്‍ഥ രേഖകള്‍ എന്നിവ മുദ്രവെച്ച കവറില്‍ ജനുവരി 5ന് മുമ്പ് പ്രിന്‍സിപ്പാളിനു സമര്‍പ്പിക്കണം. ഇതിന്റെ പകര്‍പ്പ് സ്‌കൂള്‍ നിരീക്ഷകന്‍കൂടിയായ എംബസി ഡിഫന്‍സ് അറ്റാഷെക്ക് edu.riyadh@mea.gov.in ഇ മെയില്‍ അയക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
