Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

gulf

gulf

സൗദിയിലെ സ്ത്രീ ശാക്തീകരണ പദ്ധതികള്‍ വിജയകരം

റിയാദ്: സൗദി അറേബ്യയില്‍ നടപ്പിലാക്കുന്ന സ്ത്രീശാക്തീകരണ പദ്ധതികള്‍ വിജയകരമാണെന്ന് റിപ്പോര്‍ട്ട്. തൊഴില്‍ നേടിയ വനിതകളുടെ എണ്ണം ഈ വര്‍ഷം വര്‍ധിച്ചിട്ടുണ്ടെന്നും തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര വിമാന സര്‍വീസ് നടത്തുന്ന നെസ്മ എയര്‍ലൈന്‍സില്‍ രാജ്യത്തെ പ്രഥമ വനിതാ പൈലറ്റിന് ഈ വര്‍ഷം നിയമനം ലഭിച്ചിരുന്നു. ഇതിനു പുറമെ അരാംകോയിലെ ഫയര്‍ ഫൈറ്റിംഗ് യൂനിറ്റിലും അതിര്‍ത്തി ചെക് പോസ്റ്റുകളിലെ എമിഗ്രേഷന്‍ കൗണ്ടറുകളിലും വനിതകള്‍ ജോലി നേടി. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതോടെ സെയില്‍സ് റെപ്രസന്റേറ്റീവ് ജോലികള്‍ […]

gulf

സൗദിയില്‍ സ്വദേശി വനിത പൈലറ്റിന് നിയമനം

റിയാദ്: സൗദിയില്‍ ആഭ്യന്തര വിമാന സര്‍വീസ് നടത്തുന്ന നെസ്മ എയര്‍ലൈന്‍സില്‍ പൈലറ്റായി സ്വദേശി വനതക്ക് നിയമനം. കാപ്റ്റന്‍ യാസ്മീന്‍ അല്‍ മൈമനിക്കാണ് നിയമനം നല്‍കിയത്. ആദ്യ സര്‍വീസ് നടത്തിയ പൈലറ്റിന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഊഷ്മള സ്വീകരണം നല്‍കി. സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതിന്റെ ഒന്നാം വാര്‍ഷികമാണ് കടന്ന് പോയത്. വനിതാ പൈലറ്റിന് നിയമനം നല്‍കിയതോടെ സ്ത്രീശാക്തീകരണത്തിന്റെ മറ്റൊരു അധ്യായം കുറിച്ചിരിക്കുകയാണ് നെസ്മ എയര്‍ലൈന്‍സ്. ഹായില്‍ അന്താരാഷ്ട്ര വിമാനാത്താവളത്തില്‍ നിന്ന് ഖസിം വിമാനത്താവളത്തിലേക്ക് ആദ്യ സര്‍വീസ്

gulf

വര്‍ണാഭമായ പരിപാടികളോടെ അഞ്ചാമത് യോഗ ദിനം ആഘോഷിച്ചു

റിയാദ്: അഞ്ചാമത് അന്താരാഷ്ട്ര യോഗാദിനം ആഘോഷിച്ചു. ഇന്റര്‍നാഷണല്‍ യോഗ ക്ലബും സമന്വയ സാമൂഹിക, സാംസ്‌കാരിക സമിതിയും സംയുക്തമായി റിയാദ് ടി.വി.ടി.സി ഫുട്ബാള്‍ സ്‌റ്റേഡിയത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിന് പുറമെ വിവിധ രാജ്യങ്ങളിലെ അഞ്ചു അംബാസഡര്‍മാരും പങ്കെടുത്തു. ശ്രീലങ്കന്‍ അംബാസഡര്‍ അസ്മി തസിമിന് യോഗമിത്ര പുരസ്‌കാരം നല്‍കി ആദരിച്ചു. അസ്മി തസീമിന് ബാംഗളൂരിലെ എസ് വ്യാസ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. ശ്രീനിധി പാര്‍ത്ഥസാരഥി പ്രശംസാപത്രം സമ്മാനിച്ചു. ജര്‍മന്‍ അംബാസഡര്‍ ജോര്‍ഗ് റണൗ,

gulf

അഗ്‌നിബാധ സാഹസികമായി നേരിട്ട യുവാവ് താരമായി

യാമ്പു: പെട്രോള്‍ സ്‌റ്റേഷനില്‍ ഉണ്ടായ അഗ്‌നിബാധയെ ധീരമായി നേരിട്ട യുവാവ് വന്‍ ദുരന്തം ഒഴിവാക്കി. സൗദിയിലെ യാമ്പുവിലാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറിയാണ് പെട്രോള്‍ സ്‌റ്റേഷനില്‍ അഗ്‌നി പടര്‍ന്നത്. നിയന്ത്രണം വിട്ട കാര്‍ പെട്രോള്‍ ഡിസ്‌പെന്‍സര്‍ മെഷീന്‍ ഇടിച്ചുതകര്‍ത്തു. ഇടിയുടെ ആഘാതത്തില്‍ പെട്രാള്‍ പുറത്തേക്ക് ഒഴുകി. അഗ്‌നി ആളിപ്പടരുകയും ചെയ്തു. ഏത് സമയവും വന്‍ സ്‌ഫോടനത്തോടെ അഗ്‌നി വിഴുങ്ങാനുളള സാധ്യത. ഇത് മുന്നില്‍ കണ്ടുകൊണ്ടുതന്നെ പെട്രോള്‍ പമ്പിലുണ്ടായിരുന്ന അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി.

gulf

സഫമക്ക-നെസ്‌റ്റോ രക്തദാന ക്യാമ്പ്

റിയാദ്: അന്താരാഷ്ട്ര രക്ത ദാന ദിനത്തിന്റെ ഭാഗമായി ‘ജീവരക്തം പകരാം’ കാമ്പയിനോടനുബന്ധിച്ച് സഫ മക്ക പോളിക്ലിനിക്കും നെസ്‌റ്റോ ഹൈപ്പെര്‍മാര്‍കറ്റ് ഗ്രൂപ്പും സംയുകതമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ നടന്ന ക്യാമ്പ് നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പ് റീജിണല്‍ ഡയറക്ടര്‍ മുഹമ്മദ് ഫാസില്‍, സഫ മക്ക പ്രതിനിധി യഹിയ ചെമ്മാണിയോട് എന്നിവര്‍ രക്തം നല്‍കി ഉദ്ഘാടനം ചെയ്തു. സഫാമക്കയുമായി കൈകോര്‍ത്ത് ആരോഗ്യ ബോധവത്കരണ പരിപാടികളും ജീവനക്കാരെയും മാനേജ്‌മെന്റ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി ത്രൈമാസ

gulf

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ട്വന്റിഫോര്‍ പ്രതിനിധി നസ്‌റുദ്ദീന്‍ വി.ജെ ആണ് പ്രസിഡന്റ്. അക്ബര്‍ വേങ്ങാട്ട് (ചന്ദ്രിക) ജനറല്‍ സെക്രട്ടറി, നൗഫല്‍ പാലക്കാടന്‍ (ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം ഓണ്‍ലൈന്‍) ട്രഷറര്‍, ഷംനാദ് കരുനാഗപ്പളളി (ജീവന്‍ ന്യൂസ്) ചീഫ് കോ ഓര്‍ഡിനേറ്റര്‍ എന്നിവരെയും തെരഞ്ഞെടുത്തു. നൗഷാദ് കോര്‍മത്ത് (വൈസ് പ്രസി -ദേശാഭിമാനി), ജലീല്‍ ആലപ്പുഴ (ജോ. സെക്ര -ജയ്ഹിന്ദ്), കണ്‍വീനര്‍മാരായി ഉബൈദ് എടവണ്ണ (ഇവന്റ് -ന്യൂസ് ടുഡേ), അഫ്താബ് റഹ്മാന്‍

gulf

സൗദി വിതരണം ചെയ്യുന്നത് ദിവസവും ശരാശരി 4300 തൊഴില്‍ വിസകള്‍

റിയാദ്: വിദേശ തെഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് മാസം ശരാശരി 1.3ലക്ഷം വിസകള്‍ അനുവദിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തെ കണക്കനുസരിച്ച് 3.9 ലക്ഷം തൊഴില്‍ വിസകളാണ് അനുവദിച്ചതെന്നും ജനറല്‍ സ്റ്റാറ്റിസ്റ്റിക് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പിലാക്കുമ്പോഴും വിദേശ തൊഴിലാളികള്‍ക്ക് അവസരം ഉണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതി പ്രകാരം രാജ്യത്ത് നിരവധി വന്‍കിട പദ്ധതികളാണ് നിര്‍മാണം ആരംഭിച്ചിട്ടുളളത്. ഈ സാഹചര്യത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും തൊഴിലവസരം വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

gulf

സൗദിയില്‍ കാര്‍ ഇറക്കുമതി 20 ശതമാനം കുറഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ കാര്‍ ഇറക്കുമതി കഴിഞ്ഞ വര്‍ഷം 20 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. പതിനാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണ് രേഖപ്പെടുത്തിയത്. ഇറക്കുമതി ചെയ്ത വാഹന വിലയുടെ മൂല്യത്തില്‍ 18 ശതമാനം കുറവുണ്ടെന്നും സൗദി കസ്റ്റംസ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതോടെ വാഹന വിപണി സജീവമാകുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കാര്‍ ഇറക്കുമതിയില്‍ 20.5 ശതമാനം കുറവ് രേഖപ്പെടുത്തി. 4.4 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇറക്കുമതി

gulf

മലയാളി ഐ ടി വിദഗ്ദരുടെ കൂട്ടായ്മ; ഉദ്ഘാടനം ജൂണ്‍ 21ന് റിയാദില്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ സാങ്കേതിക വിദഗ്ദര്‍ ഐ ടി എക്‌സ്‌പെര്‍ട്ട് ആന്റ് എഞ്ചിനിയേഴ്‌സ് (ഐടിഇഇ) എന്ന പേരില്‍ കൂട്ടായ്മക്ക് രൂപം നല്‍കി. സൗദിയിലെ ജിദ്ദയിലും ദമ്മാമിലും ശാഖകളുളള കൂട്ടായ്മയുടെ റിയാദ് ചാപ്റ്റര്‍ ഉദ്ഘാടനം ജൂണ്‍ 21ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 5ന് ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലാണ് പരിപാടി. വൈകുന്നേരം 7.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഐടിഇഇ പ്രസിദ്ധീകരിക്കുന്ന ത്രൈമാസ മാസികയുടെ പ്രകാശനം, വെബ്‌സൈറ്റായ www.itee.in ന്റെ

gulf

സൗദിയുടെ എണ്ണ ശേഖരത്തില്‍ 12 ശതമാനം വര്‍ധന

റിയാദ്: സൗദി അറേബ്യയുടെ എണ്ണ ശേഖരം 12 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 30 വര്‍ഷത്തിന് ശേഷം ആദ്യമായാണ് എണ്ണ ശേഖരത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ബ്രിട്ടീഷ് പെട്രോളിയം ആണ് ഇതുസംബന്ധിച്ച വിശദാംശം പുറത്തുവിട്ടത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ശേഖരമുള്ള രാജ്യം വെനിസ്വേലയാണ്. സൗദിയുടെ എണ്ണ ശേഖരം വര്‍ധിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുളള അന്തരം കുറഞ്ഞു. വെനിസ്വേലയുമായി 5.3 ബില്യണ്‍ ബാരലിന്റെ വ്യത്യാസം മാത്രമാണ് സൗദി അറേബ്യക്കുളളത്. കഴിഞ്ഞ വര്‍ഷം സൗദിയുടെ എണ്ണ ശേഖരം 297.7 ബില്യണ്‍ ബാരലായിരുന്നു.

gulf

സൗദിയില്‍ ഇലക്‌ട്രോണിക് തൊഴില്‍ മേള

റിയാദ്: സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് പുതിയ സംവിധാനം നടപ്പിലാക്കുന്നു. ഇതിനായി ഇലക്‌ട്രോണിക് എംപ്‌ളോയ്‌മെന്റ് ഫെയര്‍ സംഘടിപ്പിക്കുമെന്ന് മാനവ വിഭവ ശേഷി വികസന നിധി ഡയറക്ടര്‍ അറിയിച്ചു. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ഓണ്‍ലൈനില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. താല്‍പര്യമുളള തൊഴിലുടമകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും മേളയില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈനില്‍ രജിസട്രേഷന്‍ സൗകര്യം ഒരുക്കും. ജൂണ്‍ മുപ്പത് മുതല്‍ ജൂലൈ നാല് വരെ അഞ്ച് ദിവസങ്ങളിലാണ് തൊഴില്‍മേള. നാഷണല്‍ ലേബര്‍ ഗേറ്റ് വേ

gulf

സൗദി അറേബ്യ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം

റിയാദ്: ഇന്ത്യയില്‍ നിന്ന് ശരാശരി മാസം 200 കോടി റിയാലിന്റെ ഉല്‍പ്പന്നങ്ങള്‍ സൗദി അറേബ്യ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കസ്റ്റംസ് അതോറിറ്റി. ചൈനയില്‍ നിന്നാണ് സൗദിയിലേക്ക് ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള മൂന്ന് മാസങ്ങളിലെ ഇറക്കുമതി സംബന്ധിച്ച വിശദാംശങ്ങള്‍ കസ്റ്റംസ് അതോറിറ്റി പുറത്തുവിട്ടു. മൂന്നു മാസത്തിനിടെ ഇന്ത്യയില്‍ നിന്നു 613 കോടി റിയാലിന്റെ ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ചൈനയില്‍ നിന്ന് മാസം ശരാശരി 787 കോടി റിയാലിന്റെ ഉല്‍പ്പന്നങ്ങള്‍

gulf

ക്രൂഡ് ഓയില്‍ ഉല്‍പ്പാദന നിയന്ത്രണം തുടരണമെന്ന് സൗദി

റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ത്തുന്നതിന് ഏര്‍പ്പെടുത്തിയ ഉല്‍പ്പാദന നിയന്ത്രണം തുടരുമെന്ന് സൗദി ഊര്‍ജ്ജ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ്. റഷ്യ പിന്തുണച്ചില്ലെങ്കിലും എണ്ണ ഉല്‍പ്പാദന നിയന്ത്രണം തുടരാനാണ് ഒപെക് രാജ്യങ്ങളുടെ തീരുമാനമെന്നും മന്ത്രി പറഞ്ഞു. എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കുന്നതിന് ഒപെക് രാജ്യങ്ങളും റഷ്യ ഉള്‍പ്പെടെയുളള ഇതര ഉല്‍പ്പാദക രാജ്യങ്ങളും കഴിഞ്ഞ വര്‍ഷം ധാരണയിലെത്തിയിരുന്നു. ഇതിന്റെ കാലാവധി കഴിയുന്ന സാഹചര്യത്തില്‍ വീണ്ടു ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ കരാര്‍ ഒപ്പുവെക്കാനാണ് ഒപെക് രാജ്യങ്ങള്‍ ആലോചിക്കുന്നത്. റഷ്യ

gulf

ചെറുകിട സംരംഭകര്‍ക്ക് സുവര്‍ണ്ണാവസരം: പ്രിവിലേജ് ഇഖാമക്ക് ആവശ്യക്കാരേറും

നൗഫല്‍ പാലക്കാടന്‍റിയാദ്: സൗദി അറേബ്യ പ്രഖ്യാപിച്ച ഗ്രീന്‍ കാര്‍ഡ് അഥവാ പ്രിവിലേജ് ഇഖാമ നേടുന്നതിന് അപേക്ഷ സമര്‍പ്പിക്കാന്‍ നിരവധി വിദേശികള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നിബന്ധനകള്‍ പൂര്‍ണ്ണമായി പുറത്ത് വന്നിട്ടില്ലെങ്കിലും ആജീവനാന്ത താമസാനുമതി രേഖയായ ഇഖാമ നേടുന്നതിന് എട്ട് ലക്ഷം റിയാലും വാര്‍ഷിക ഇഖാമക്ക് വര്‍ഷം ഒരു ലക്ഷം റിയാലും ഫീസ് നല്‍കേണ്ടി വരുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, പ്രിവിലേജ് ഇഖാമക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് വിദേശികള്‍. സ്വന്തമായി സ്ഥാപനങ്ങള്‍ ആരംഭിക്കാനും സ്ഥാപനത്തിനാവശ്യമായ വിസയും

Scroll to Top