Sauditimesonline

pattambi ifthar
പട്ടാമ്പി കൂട്ടായ്മ ഇഫ്താര്‍ സൗഹൃദ സംഗമം

RIYADH BUREAU

gulf, saudi

നിര്‍മിത ബുദ്ധി; അറബ് ലോകത്ത് സൗദി ഒന്നാമത്

റിയാദ്: നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്തുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യ അഞ്ചാം സ്ഥാനത്ത്. അറബ് ലോകത്ത് ഒന്നാം സ്ഥാനം എന്ന നേട്ടവും സൗദി അറേബ്യയ നേടി. ഗ്ലോബല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ഡക്‌സിലാണ് രാജ്യത്തിന്റെ മികച്ച നേട്ടം. ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പ്രാദേശികവും രാജ്യാന്തര തലത്തിലും സൗദി ഡാറ്റാ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ ഇടപെടലുകളുടെ വിജയമാണ് നേട്ടത്തിലേയ്ക്കു നയിച്ചത്. ‘ഹുമൈന്‍’ പോലെ പ്രാദേശികമായി വികസിപ്പിച്ച ചാറ്റ്‌ബോട്ടുകള്‍ അറബിക് ഭാഷക്കും പ്രാദേശിക മൂല്യങ്ങള്‍ക്കും അനുസൃതമായി രൂപകല്‍പ്പന ചെയ്ത് വിപണിയില്‍ […]

gulf, saudi

നാല്പതാണ്ടിന്റെ സ്വരമാധുര്യം; ചിത്രയെ ആദരിച്ച് ദമ്മാം

ദമ്മാം: ചലച്ചിത്ര സംഗീത മേഖലയില്‍ നാലുപതിറ്റാണ്ടു പിന്നിട്ട കെ.എസ് ചിത്രയെ ആദരിച്ചു. ‘റിഥം ട്യൂണ്‍സ് ഓഫ് ഇന്ത്യ’ വേദിയില്‍ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്‍ പൊന്നാട അണിഞ്ഞു ചിത്രയെ ആദരിച്ചു. നവയുഗം ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് നവയുഗത്തിന്റെ സ്‌നേഹോപഹാരം സമ്മാനിച്ചു. ഗായകരായ അഫ്‌സല്‍, അനാമിക, ശ്രീരാഗ് ഭരതന്‍ എന്നിവര്‍ക്ക് ആഷിക്, പുഷ്പരാജ്, ബിജുവര്‍ക്കി എന്നിവര്‍ സ്‌നേഹോപഹാരം കൈമാറി. അവതാരകരായ ഗിബിയയ്ക്ക് പ്രിജി കൊല്ലം, മുഹമ്മദ് ഷിബു എന്നിവരും ഉപഹാരങ്ങള്‍ സമ്മാനിച്ചു. നവയുഗത്തിന്റെ ബിസ്‌നെസ്സ് എക്‌സലന്‍സ്

gulf, saudi

‘പുലര്‍കാല സുന്ദര സ്വപ്‌നങ്ങള്‍’ ഏറ്റുപാടി ‘റിഥം ട്യൂണ്‍സ് ഓഫ് ഇന്ത്യ’ സംഗീത വിരുന്ന്

ദമ്മാം: സംഗീതത്തിന്റെ സ്വരനാദം ആസ്വാദക ഹൃദയം കീഴടക്കി വാനമ്പാടി കെ.എസ്. ചിത്രയുടെ സംഗീത വിരുന്ന്. മലയള സിനിമയിലെ ഹിറ്റ് ഗാനങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി ആലപിച്ച സംഗീത വിരുന്നില്‍ ‘പുലര്‍കാല സുന്ദര സ്വപ്‌നത്തില്‍ ഞാനൊരു’ എന്ന ഗാനം സൂര്യോദയത്തിന്റെ പുതുമപോലെ സംഗീതാസ്വാദകരും ഏറ്റുപാടി. ദമ്മാം ലൈഫ് പാര്‍ക്കിലാണ് കെ.എസ്. ചിത്ര നയിച്ച ‘റിഥം ട്യൂണ്‍സ് ഓഫ് ഇന്ത്യ-2025’ മെഗാ ഷോ അരങ്ങേറിയത്. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ നവയുഗം സാംസ്‌ക്കാരിക വേദിയാണ് സംഗീത വിരുന്നൊരുക്കിയത്. കിഴക്കന്‍

gulf, saudi

ഹൗസ് ക്യാമ്പയനും കോള്‍ ക്യാമ്പയിനും: യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി കെഎംസിസി

ജിദ്ദ: കേരളത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവാസി ഹൗസ് ക്യാമ്പയിനും കോള്‍ ക്യാമ്പയിനും സംഘടിപ്പിക്കാന്‍ ജിദ്ദ മലപ്പുറം ജില്ല കെഎംസിസി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഇത് വിജയിപ്പിക്കാന്‍ മണ്ഡലം, പഞ്ചായത്ത് കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘ഇന്‍തിഖാബ്-2025’ മികച്ച പരിപാടിനയായിരുന്നു എന്നും യോഗം വിലയിരുത്തി. ശറഫിയ്യ ഹോട്ടലില്‍ നടന്ന യോഗത്തില്‍ ജില്ല പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സി. കെ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

gulf, saudi

ജെഎന്‍എച് സ്ഥാപകനെ തട്ടിക്കൊണ്ടുപോയി; സംഭവത്തിനു പിന്നില്‍?

റിയാദ്: പ്രവാസി വ്യവസായികള്‍ക്കിടയിലെ കുടിപ്പക ഗുരുതര കുറ്റകൃത്യങ്ങളിലേയ്ക്കും ആരോപണങ്ങളിലേയ്ക്കും നീങ്ങുന്നതില്‍ ആശങ്ക. പ്രവാസി വ്യവസായിയും ചാനല്‍ ചെയര്‍മാനുമായ ആലുങ്ങള്‍ മുഹമ്മദിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത വാര്‍ത്തയ്ക്കു പിന്നാലെയാണ് ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ സ്ഥാപകന്‍ വി പി മുഹമ്മദലിയെ പട്ടാമ്പിയില്‍ തട്ടിക്കൊണ്ടുപോയ സംഭവം. ജിദ്ദയിലേയ്ക്കു മടങ്ങാന്‍ വണ്ടൂരില്‍ നിന്നു ഡ്രൈവറോടൊപ്പം സഞ്ചരിക്കുന്നതിനിടെ പട്ടാമ്പിയിലാണ് തോക്കു ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമി സംഘം വി പി മുഹമ്മദലിയെ തട്ടിക്കൊണ്ടു പോയത്. മൂന്നു ഇന്നോവ കാറിലെത്തിയെ ഗുണ്ടാ സംഘം വി പി

gulf, saudi

യുഡിഎഫിന്റെ ബിജെപി-ജമാഅത്ത് കൂട്ടുകെട്ട് നാടിനാപത്ത്: നവോദയ റിയാദ്

റിയാദ്: കേരള ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ വികസന പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ ശക്തപ്പെടുത്താന്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് പ്രവാസി കുടുംബങ്ങളോട് നവോദയ റിയാദ് അഭ്യര്‍ത്ഥിച്ചു. നഗരങ്ങളില്‍ മാത്രമല്ല, നാട്ടിന്‍ പ്രദേശങ്ങളിലും വികസനത്തിന്റെ വെളിച്ചം എത്തിച്ച സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. മികച്ച റോഡുകള്‍, സ്‌കൂളുകള്‍, കളിസ്ഥലങ്ങള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങി നാടു മുഴുവന്‍ വികസനം ദൃശ്യമാണ്. പ്രവാസികള്‍ക്കുവേണ്ടി ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കിയ സര്‍ക്കാരാണിത്. പ്രവാസി പെന്‍ഷന്‍ 3500 രൂപയായി വര്‍ദ്ധിപ്പിച്ചു.

gulf, saudi

റിയാദ് ടാക്കീസ് കലണ്ടര്‍ പ്രകാശനം

റിയാദ്: കലാ സാംസ്‌കാരിക കൂട്ടായ്മയായ റിയാദ് ടാക്കീസ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. സുലൈ അറബ്‌കോ കാര്‍ഗോ ഓഫീസില്‍ നടന്ന ചടങ്ങില്‍ എംഡി രാമചന്ദ്രന്‍ പ്രകാശനം നിര്‍വ്വഹിച്ചു. റിയാദ് ടാക്കീസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി ഏറ്റുവാങ്ങി. റിയാദ് ടാക്കീസ് വൈസ് പ്രസിഡന്റ് ഹരി കായംകുളം, സെക്രട്ടറി അനസ് വള്ളികുന്നം, ട്രഷറര്‍ സോണി ജോസഫ്, കോര്‍ഡിനേറ്റര്‍ ഷൈജു പച്ച, മൂസ (അറബ്‌കോ), എക്‌സിക്യൂട്ടീവ് അംഗങ്ങളായ സജീര്‍ സമദ്, സാജിദ് നൂറനാട്, സിജു ബഷീര്‍, എല്‍ദോ വയനാട്, ഉമറലി അക്ബര്‍,

gulf, saudi

അമരിയ ഇന്ത്യന്‍ ബ്രീസ് സൂപ്പര്‍ സോക്കര്‍ ഡിസംബര്‍ 11ന്

റിയാദ്: അമരമ്പലം പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മ അമരീയ ഇന്ത്യന്‍ ബ്രീസ് ഫുഡ്‌ബോള്‍ ടൂര്‍ണ്ണമെന്റ് സുലൈ അല്‍ മുത്തവ്വ പാര്‍ക്ക് സറ്റേഡിയത്തില്‍ ഡിസംബര്‍ 11ന് അരങ്ങേറും. രണ്ട് ദിവസങ്ങളിലായി നെയണ്‍സ് ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരത്തില്‍ റിയാദ് ഇന്ത്യന്‍ ഫുഡ്‌ബോള്‍ അസോസിയേഷനിലെ 8 ടീമുകള്‍ മാറ്റുരക്കും. റിഫയുടെ സഹകരണത്തോടെ ടൂര്‍ണമെന്റില്‍ സ്വദേശി പൗരന്മാരാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. വിജയികള്‍ക്ക് ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും. വിവിദ ടീമുകളില്‍ പങ്കെടുക്കുന്നതിനായി നാട്ടില്‍ നിന്നെത്തുന്ന കളിക്കാര്‍ക്ക് പുറമെ പ്രവാസ ലോകത്തെ താരങ്ങളും ബൂട്ട് കെട്ടും.

gulf, saudi

ലുലു ഹൈപ്പര്‍ സന്ദര്‍ശിച്ച് തായ്‌ലന്‍ഡ് വാണിജ്യ മന്ത്രി

റിയാദ്: സൗദി അറേബ്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ തായ്‌ലന്‍ഡ് വാണിജ്യ മന്ത്രി സുഫാജീ സുതുംപുന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. അല്‍ മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെത്തിയ മന്ത്രിയെയും സഹമന്ത്രിയും നയിച്ച 25 അംഗ തായ് പ്രതിനിധി സംഘത്തെയും സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തായ്‌ലന്‍ഡ് ഉത്പന്നങ്ങള്‍ സമാഹരിക്കുന്ന തായ്‌ലന്‍ഡിലെ ലുലുവിന്റെ സോഴ്‌സിംഗ് കേന്ദ്രമായ മേ എക്‌സ്‌പോര്‍ട്‌സ് ഡയറക്ടര്‍ സെയ്ദ് അബ്ദുള്‍ അനീസ് ഉള്‍പ്പെടെയുളളവരും സന്നിഹിതരായിരുന്നു. ലുലുവിന്റെ സ്വന്തം സോഴ്‌സിംങ് സംവിധാനമായ മേ എക്‌സ്‌പോര്‍ട്‌സ് മുഖേന

gulf, saudi

സ്ഥാനാര്‍ത്ഥിത്വം ഒഐസിസി പ്രവര്‍ത്തകര്‍ക്കുളള അംഗീകാരം: ടി സിദ്ദീഖ് എംഎല്‍എ

റിയാദ്: തിരഞ്ഞെടുപ്പില്‍ ഒഐസിസി മുന്‍ പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പ്രാധാന്യം കേരളത്തില്‍ എല്ലായിടത്തും ലഭിച്ചിട്ടുണ്ടെന്ന് അഡ്വ. ടി. സിദ്ധീക് എംഎല്‍എ. ഒഐസിസി പ്രവര്‍ത്തകര്‍ക്കു കെപിസിസി അനല്‍കിയ അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ടെലിഫോണില്‍ ഉദ്ഘാടനം ചെആ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കൊണ്ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ ജെ. ജനീഷും ടെലിഫോണില്‍ കണ്‍വന്‍ഷനെ അഭിസംബോധന ചെആതു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ശബരിമല കൊള്ള, അഴിമതി, സ്വജനപക്ഷപാതം, പാലീസ്

gulf, saudi

‘റിഥം-ട്യൂണ്‍സ് ഓഫ് ഇന്ത്യ’ ഇന്ന്; കെ.എസ് ചിത്രയ്ക്ക് ദമ്മാം എയര്‍പോര്‍ട്ടില്‍ വരവേല്പ്

ദമ്മാം: ഇന്നു അരങ്ങേറുന്ന ‘റിഥം-ട്യൂണ്‍സ് ഓഫ് ഇന്ത്യ 2025’ മെഗാ ഷോയില്‍ പങ്കെടുക്കാന്‍ ദമ്മാമില്‍ എത്തിയ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി. ഭാരവാഹികളും, സംഘാടക സമിതിയും പ്രവാസി കുടുംബങ്ങളും ഉള്‍പ്പെടെ ആരാധകര്‍ ചിത്രയെയും ടീമിനെയും സ്വീകരിയ്ക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. പങ്കാളി വിജയ ശങ്കറിനൊപ്പമാണ് കെ.എസ് ചിത്ര എത്തിയത്. കൂടാതെ ഗായകരായ അഫ്‌സല്‍, ശ്രീരാഗ് ഭരതന്‍, ഓര്‍ക്കസ്ട്ര ടീം അംഗങ്ങള്‍ എന്നിവരാണ് കേരളത്തില്‍ നിന്നു ദമ്മാമില്‍ എത്തിയത്. അനാമിക ഉള്‍പ്പെടെയുളള

gulf, saudi

പ്രവാസി സാഹിത്യോത്സവ്: റിയാദ് സോണ്‍ മത്സരങ്ങള്‍ ഡിസം. 26ന്

റിയാദ്: കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ് റിയാദ് സിറ്റി സോണ്‍ മത്സരങ്ങള്‍ ഡിസംബര്‍ 26ന് നടക്കും. പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാസാഹിത്യ സംഗമമാണ് സാഹിത്യോത്സവ്. പ്രവാസികളുടെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്തുന്നതിനാണ് മത്സരങ്ങള്‍. 33 യൂനിറ്റുകളിലും 9 സെക്ടറുകളിലും നടക്കുന്ന മത്സരങ്ങളില്‍ വിജയികളാകുന്ന പ്രതിഭകളാണ് ഡിസംബര്‍ 26ന് നടക്കുന്ന സോണ്‍ സാഹിത്യോത്സവത്തില്‍ മാറ്റുരക്കുക. ഏഴ് വിഭാഗങ്ങളിലായി നൂറിലധികം മത്സര ഇനങ്ങളാണ് സാഹിഃ്യോത്സവിലുണ്ടാവുക. വിദ്യാര്‍ത്ഥികളിലെ സര്‍ഗവാസന പരിപോഷിപ്പിക്കുന്നതിനായി കാമ്പസ് വിഭാഗത്തില്‍ റിയാദിലെ വിവിധ സ്‌കൂളുകളും

gulf, saudi

ഐസിഎഫ് റിയാദ് ‘ദാറുല്‍ ഖൈര്‍’ സമര്‍പ്പണം

റിയാദ്: ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) റിയാദ് റീജിയണ്‍ നിര്‍മ്മിച്ച ‘ദാറുല്‍ ഖൈര്‍’ ഭവനം സമര്‍പ്പിച്ചു. റിയാദ് റീജിയണ്‍ നിര്‍മ്മിച്ച 12-ാമത് സ്‌നേഹഭവനത്തിന്റെ താക്കോല്‍ ദാനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി നിര്‍വഹിച്ചു. വളാഞ്ചേരി പോത്തന്നൂര്‍ പള്ളിപ്പടിയില്‍ നിര്‍മിച്ച ഭവനമാണ് നല്‍കിയത്. പ്രവാസി സംഘടനകള്‍ നടത്തുന്ന ജീവ കാരുണ്യ സേവന പ്രവര്‍ത്തങ്ങള്‍ പ്രശംസനീയമാണെന്ന് ഖലീല്‍ തങ്ങള്‍ പറഞ്ഞു. ജീവിതം കരുപിടിപ്പിക്കുവാന്‍ കഠിന പ്രയത്‌നം നടത്തുമ്പോഴും ദുരിതമനുഭവിക്കുന്ന സഹജീവികളെ ചേര്‍ത്ത്

gulf, saudi

രിസാലത്തുല്‍ ഇസ്‌ലാം മദ്രസ ഫെസ്റ്റ്; റെഡ് ഹൗസിന് കിരീടം

റിയാദ്: രിസാലത്തുല്‍ ഇസ്‌ലാം മദ്രസ ഫെസ്റ്റ് വിവിധ പരിപാടികളോ ൈഅരങ്ങേറി. ദഹബിയ വിശ്രമകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 350തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളല്‍ ബോയ്‌സ്, ഗേള്‍സ് കാറ്റഗറികളിലായിരുന്നു മത്സരങ്ങള്‍. ഖിറാഅത്ത്, ഹിഫഌ, ബുര്‍ദ്ദ അലാപനം എന്നീ ഇനങ്ങള്‍ക്ക് പുറമേ, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, കഥ പറയല്‍, കവിത പാരായണം, വായന തുടങ്ങിയ സാഹിത്യ മത്സരങ്ങളും ശ്രദ്ധേയമായി. കളറിംഗ്, സംഘഗാനം, മലയാള ഗാനം, അറബി ഗാനം, പ്രാര്‍ത്ഥന ഗീതം,

Scroll to Top