ഇന്‍സ്‌പെയര്‍ പോസ്റ്റര്‍ പ്രകാശനം; ഓറിയന്റേഷന്‍ ക്യാമ്പ് ഡിസം. 23ന്
റിയാദ്: ഇന്‍സ്‌പെയര്‍ 2022 ഇസ്‌ലാമിക് ഓറിയെന്റേഷന്‍ ക്യാമ്പ് ഡിസംബര്‍ 23ന് ശിഫ ഹൈക്ലാസ്സ് ഇസ്തിറാഹയില്‍ നടക്കും. ‘ഇസ്‌ലാം ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന്’ എന്ന പ്രമേയത്തില്‍ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ ക്യാപയിന്റെ ഭാഗമായാണ് പരിപാടി. ഇന്‍സ്‌പെയര്‍ പ്രചാരണ പോസ്റ്റര്‍ കരുനാഗപ്പള്ളി എം.എല്‍.എ സി.ആര്‍. മഹേഷ് പ്രകാശനം ചെയ്തു. റിയാദ് ക്രിയേറ്റീവ് ഫോറം ചെയര്‍മാന്‍ അബ്ദുറഊഫ് സ്വലാഹി, ഫത്തഹുദ്ദീന്‍ കൊല്ലം, യൂസഫ് കൊല്ലം, റിയാദ് മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, നബീല്‍ പയ്യോളി, അഷ്‌റഫ് കണ്ണൂര്‍ […]













