Sauditimesonline

metro orange line
നഗരത്തിന്റെ നാഡിയായി റിയാദ് മെട്രോ; സഞ്ചരിച്ചത് 20 കോടി യാത്രക്കാര്‍

AFSAL KAYMKULAM

gulf, saudi

‘തിരുവസന്തം ആയിരത്തി അഞ്ഞൂറ്’; ഹായിലില്‍ സ്‌നേഹവിരുന്ന്

ഹായില്‍: തിരുവസന്തം ആയിരത്തി അഞ്ഞുറ് എന്ന പ്രമേയത്തില്‍ ഹായിലില്‍ സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു. വിവിധ മദ്രസകളിലെ വിദ്യാര്‍ത്ഥികല്‍ അവതരിപ്പിച്ച കലാപരിപാടികള്‍, വനിതകല്‍ക്കായി സംഘടിപ്പിച്ച വിജ്ഞാനപരിക്ഷ, സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന വിമാന ടിക്കറ്റ് കൈമാറല്‍, കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാരുടെ ആത്മകഥയെ ആസ്പഥമാക്കി നടത്തിയ മല്‍സര പരിക്ഷയില്‍ വിജയികളായവര്‍ക്കുള്ള അവാര്‍ഡ് വിതരണം, ലഹരി വിരുദ്ധ പ്രതിജ്ഞ, സ്‌നേഹ സംഗമം, സമ്മാനദാന ചടങ്ങ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. അബ്ദുസ്സലാം റഷാദി കൊല്ലം പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഐസിഎഫ് റീജനല്‍ പ്രസിഡന്റ് […]

gulf, saudi

കലാപ്രതിഭകളെ കായംകുളം ഗ്ലോബല്‍ ക്ലബ്ബ് ആദരിച്ചു

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ കലാ പ്രതിഭകളെ കായംകുളം ഗ്ലോബല്‍ റിയാദ് ഫാമിലി ക്ലബ്ബ് ആദരിച്ചു. രശ്മീ അനില്‍, പ്രസാദ് മുഹമ്മ, പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവരെയാണ് ആദരിച്ചത്. മലാസില്‍ നടന്ന പരിപാടിയില്‍ ക്ലബ് ഭാരവാഹികളായ കബീര്‍ മജീദ്, പികെ ഷാജി, ഷൈജു നമ്പലശ്ശേരി എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. ഷബീര്‍ വരിക്കപ്പള്ളി, രജിത്ത് കണ്ടപ്പുറം, സമീര്‍ റോയിബക്ക്, ഷിബു ഉസ്മാന്‍, സൈഫ് കട്ടുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കലാപരിപാടികളും അരങ്ങേറി.

gulf, saudi

ദമ്മാമില്‍ നവയുഗം ‘പൂവിളി’ അരങ്ങേറി

ദമ്മാം: നവയുഗം സാംസ്‌ക്കാരിക വേദി കേന്ദ്രകമ്മിറ്റി ഓണാഘോഷം ‘പൂവിളി-2025’ വിവിധ പരിപാടികളോടെ അരങ്ങേറി. ദമ്മാം സിഹാത്ത് അല്‍ ഹുറൈദ ഫാമില്‍ നടന്ന പരിപാടി കേരളത്തനിമ നിറഞ്ഞ ഓണസദ്യയോടെയാണ് ആരംഭിച്ചത്. ് വിവിധ വിനോദ കായികമത്സരങ്ങളും അരങ്ങേറി. മാവേലിയുടെ വരവോടെയാണ് കലാസന്ധ്യ ആരംഭിച്ചത്. പുലികളിയും, നൃത്തവുമായി ആര്‍പ്പു വിളികളോടെ മാവേലിയെ എതിരേറ്റ നിറഞ്ഞ സദസ്സില്‍ പ്രവാസി കലാകാരന്മാര്‍ സംഗീതവും നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു. വാദ്യപ്രകടനം, അഭിനയം, ഹാസ്യ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി. മീനു അരുണ്‍ അവതാരകയായിരുന്നു. മത്സര വിജയികള്‍ക്കും പരിപാടികള്‍

gulf, saudi

സില്‍വര്‍ ജൂബിലി ആഘോഷിച്ചു റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍

റിയാദ്: ജീവകാരുണ്യ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) വര്‍ണാഭമായ പരിപാടികളോടെ സില്‍വര്‍ ജൂബിലി ആഘോഷിച്ചു. ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രസിഡന്റ് ഉമ്മര്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റിയാദ് ഇന്ത്യന്‍ എംബസി ഡിസിഎം ഡോ. അബു മാത്തന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഭാരവാഹികളായ ഷിബു ഉസ്മാന്‍,ജയന്‍ കൊടുങ്ങല്ലൂര്‍, വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഇന്റര്‍ സ്‌കൂള്‍ ക്വിസ് ഫിനാലെക്ക് റിയ സീനിയര്‍ അംഗം മാധവന്‍ സുന്ദര്‍ രാജ്

gulf, saudi

മൂന്നു മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് അനുവദിച്ചത് 2.5 ലക്ഷം വീസകള്‍

റിയാദ്: ഇന്ത്യക്കാര്‍ക്ക് മാസം ശരാശരി 83,500 വീസകള്‍ അനുവദിച്ചിട്ടുണ്ടെന്ന് സൗദി അറേബ്യ. ഈ വര്‍ഷം രണ്ടാം പാദത്തില്‍ വിവിധ രാജ്യങ്ങളിലെ കോണ്‍സുലേറ്റുകള്‍ വഴി 30 ലക്ഷം വീസകള്‍ വിതരണം ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയുടെ മുംബൈ കോണ്‍സുലേറ്റ് മൂന്നു മാസത്തിനിടെ 2,50,742 വീസകള്‍ അനുവദിച്ചു. ദല്‍ഹിയിലെ സൗദി എംബസി അനുവദിച്ച വിസകള്‍ കൂടാതെയാണിത്. തൊഴില്‍, വിസിറ്റിംഗ്, ബിസിനസ്, ടൂറിസ്റ്റ്, ഉംറ കാറ്റഗസറിയില്‍ ഉള്‍പ്പെട്ട വീസകളുടെ വിവരമാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്. ഇതിനു പുറമെ നിരവധി

gulf, saudi

നവയുഗം കുടുംബ സഹായ ഫണ്ട് കൈമാറി

ദമ്മാം/തൃശൂര്‍: ചികിത്സയ്ക്കിടെ മരിച്ച പ്രവാസിയുടെ കുടുംബത്തിന് നവയുഗം സാംസ്‌ക്കാരിക വേദിയുടെ സഹായഹസ്തം. തൃശൂര്‍ വടക്കാഞ്ചേരി ആറ്റത്തറ ചിറമ്മല്‍ വീട്ടില്‍ ഷൈജു തോമസിന്റെ കുടുംബത്തിനാണ് സഹായധനം നല്‍കിയത്. നവയുഗം ഖോബാര്‍ മേഖലാ കമ്മറ്റി അംഗവും, റാഖാ ഈസ്റ്റ് യൂണിറ്റ് മുന്‍ ജോയിന്‍ സെക്രട്ടറിയും ആയിരുന്ന ഷൈജു തോമസ് ക്യാന്‍സര്‍ രോഗബാധിതനായാണ് മരിച്ചത്. ദീര്‍ഘകാലം ദമ്മാം സാമില്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഷൈജു തോമസിന്റെ ആറ്റത്തറ വസതിയില്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ കൃഷി വകുപ്പ് മന്ത്രിയുമായ വിഎസ് സുനില്‍

gulf, saudi

വയനാട് ദുരിതബാധിതര്‍ക്കു ലീഗ് ഭവനം; ചിലര്‍ തടയിടാന്‍ ശ്രമിക്കുന്നു: പിഎംഎ സലാം

റിയാദ്: കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ വിജയിപ്പിച്ച സംഘാടകര്‍ക്ക് നല്‍കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. അനീര്‍ ബാബു അധ്യക്ഷത വഹിച്ചു. ഇടതു സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങളില്‍ ജനങ്ങള്‍ക്ക്

gulf

വെളളാപ്പളളിയുടെ പ്രസ്ഥാവനകളില്‍ വസ്തുതയില്ല; ഇടതുപക്ഷം സംവരണത്തില്‍ വെളളം ചേര്‍ത്തു

റിയാദ്: രാജ്യത്തെ അപകടപ്പെടുത്തുന്ന ജനാധിപത്യ വിരുദ്ധ സമീപനമാണ് ഫാസിസ്റ്റ് സര്‍ക്കാറിന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്ന് രാജ്യസഭാ അംഗവും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ അഡ്വ. ഹാരിസ് ബീരാന്‍. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ വിജയിപ്പിച്ച സംഘാടകര്‍ക്ക് നല്‍കിയ അനുമോദന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. അനീര്‍ ബാബു അധ്യക്ഷത വഹിച്ചു. ബീഹാറിലുള്‍പ്പടെ നടന്നിട്ടുള്ള ഹീനമായ നീക്കങ്ങള്‍ അപലപിക്കേണ്ടതാണ്. രാഹുല്‍ ഗാന്ധിയുടെ

gulf, saudi

കുട്ടികള്‍ വായനാനുഭവം പങ്കുവെച്ചു ‘ചില്ല’

റിയാദ്: കുട്ടികളുടെ വായനാനുഭവം പങ്കുവെച്ചു ചില്ലയുടെ ആഗസ്ത് മാസ വായന ശ്രദ്ധേയമായി. റിയാദില്‍ വിദ്യാര്‍ത്ഥികളായ സ്‌നിഗ്ദ്ധ, സൗരവ്, നോറ റോസ് എന്നിവര്‍ ലോകത്തെ മികച്ച മൂന്ന് നോവലുകളുടെ വായനാനുഭവം പങ്കുവെച്ചു. ജെയ്ന്‍ ഓസ്റ്റിന്റെ പ്രശസ്തമായ ‘പ്രൈഡ് ആന്‍ഡ് പ്രജുഡിസ്’ എന്ന നോവലിന്റെ വായനാനുഭവം പങ്കുവെച്ചു സ്‌നിഗ്ദ നോവല്‍ ചരിത്രത്തിലെ ഏറ്റവും കാല്പനികമായ ഒരു കൃതിയെ പരിചയപ്പെടുത്തി. കുടുംബം, ബന്ധങ്ങള്‍, അതിലെ സ്ത്രീ, പുരുഷന്‍ എന്നിവയുടെ നിര്‍വചനമായി നോവല്‍ മാറുന്നതിനെ സ്‌നിഗ്ദ്ധ വിശകലനം ചെയ്തു. വിഖ്യാത എഴുത്തുകാരന്‍ ഫ്രാന്‍സ്

gulf, saudi

ഒളവണ്ണ അബൂബക്കര്‍ ദാരിമിക്ക് പണ്ഡിത പ്രതിഭ പുരസ്‌കാരം സമ്മാനിച്ചു

കോഴിക്കോട്: റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്‍ (കെ.ഡി.എം.എഫ് റിയാദ്) പാറന്നൂര്‍ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭ പുരസ്‌കാരം സമസ്ത കേന്ദ്ര മുശാവറ അംഗവും പണ്ഡിതനുമായ ഒളവണ്ണ അബൂബക്കര്‍ ദാരിമിക്ക് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണ് സമ്മാനിച്ചത്. പണ്ഡിതന്‍മാരെ ആദരിക്കുകയെന്നത് പുണ്യപ്രവൃത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. പുരസ്‌കാരം നല്‍കി ആദരിക്കുകയെന്നത് ഇസ്ലാമിന്റെ ആവിര്‍ഭാവകാലം മുതല്‍ തുടരുന്ന രീതിയാണ്.

gulf, saudi

സമസ്ത സൂഫി പാരമ്പര്യത്തിന്റെ കേരള പതിപ്പ്: വി ഡി സതീശന്‍

കോഴിക്കോട്: കേരള മുസ്ലിങ്ങളെ അചഞ്ചലമായ ദൈവ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതോടൊപ്പം ബഹുസ്വര സമൂഹത്തില്‍ ഇഴ ചേര്‍ന്ന് നില്‍ക്കാന്‍ പരിശീലിപ്പിച്ച സൂഫി പാരമ്പര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെഡിഎംഎഫ് റിയാദ് നടത്തിയ ആറാമത് പാറന്നൂര്‍ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭ പുരസ്‌കാര സമര്‍പ്പണ വേദിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം കാരുണ്യത്തിന്റെ മതമാണ്. ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ആത്മീയതയുടെ വഴിയിലൂടെ ദൈവ മാര്‍ഗത്തില്‍ ഉറച്ചു നിന്ന് നന്മകള്‍ ചെയ്യാന്‍

gulf, saudi

അറേബ്യന്‍ രുചിപ്പെരുമ ‘മഞ്ചീസ് ഫ്രൈഡ് ചിക്കന്‍’ നജ്‌റാനിലും

നജ്‌റാന്‍: അറേബ്യന്‍ രുചിപ്പെരുമ അടയാളപ്പെടുത്തിയ ‘മഞ്ചീസ് ഫ്രൈഡ് ചിക്കന്‍’ നജറാനിലെ അല്‍ അസാം മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൗദിയിലെ എട്ടാമത് ശാഖയാണ് നജറാനില്‍ പ്രവര്‍ത്തനം ആരംഭിച്ചത്സി സിറ്റി ഫ്‌ളവര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുഹ്‌സിന്‍ അഹമ്മദ്, സിറ്റി ഫ്‌ളവര്‍ നജ്‌റാന്‍ ഹൈപ്പര്‍ സൂപ്പര്‍വൈസര്‍ സനദ് മുഹമ്മദ് അല്‍ദോഷന്‍, അല്‍ അസ്സം മാള്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അബാന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്മിനിസ്‌ട്രേഷന്‍ മാനേജ്‌മെന്റ് അന്‍വര്‍ സത്താത്ത്, മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ് മഞ്ചീസ്, മാനേജര്‍ മുഹമ്മദ് അലി, സിജോ,

gulf, saudi

സൗദി പ്രവാസം: മലയാളി ഗവേഷകന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ്

റിയാദ്: സൗദിയിലെ ഇന്ത്യന്‍ കുടിയേറ്റം വിഷയമാക്കി ഗവേഷണം നടത്തിയ മലപ്പുറം സ്വദേശി ഡോക്ടറേറ്റ് നേടി. കൊടിഞ്ഞി തട്ടരാട്ടില്‍ അബ്ദു റഹീം ആണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടിയത്. പ്രവാസികളുടെ തൊഴില്‍ കുടിയേറ്റം, രാജ്യത്തെ വിദേശ നിയമങ്ങള്‍, പ്രവാസി ജീവിതം എന്നിവ സമഗ്രമായി പഠന വിധേയമാക്കിയാണ് ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്. അഞ്ച് വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ റിസേര്‍ച്ച് ഫെലോഷിപ്പ് നേടി. 2013 മുതല്‍ പത്ത് വര്‍ഷം പഠനം നടത്തിയാണ് ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. 1970 മുതലുള്ള

gulf, saudi

‘ഓണക്കളികള്‍’ ഒരുക്കി കേളി

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ ഏരിയ ലാസര്‍ദി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന റിയാദിലെ ന്യൂ സനയയിലാണ് വിവിധതരം ഓണക്കളികള്‍ കോര്‍ത്തിണക്കി പൊതുജനങ്ങള്‍ക്കായി പരിപാടി സംഘടിപ്പിച്ചത്.‘ഓണക്കളികള്‍ 2025’ എന്ന പേരില്‍ ന്യൂ സനയ്യ കാര്‍ബക്ക് സമീപത്തുള്ള പാര്‍ക്കില്‍, സനയ്യ സെക്യൂരിറ്റിയുടെ (മോഡം) സഹായത്തോടെ സംഘടിപ്പിച്ച പരിപാടി പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. ഷൂട്ട് ഔട്ട്, വടംവലി, കണ്ണ് കെട്ടി കലം ഉടയ്ക്കല്‍, കസേരകളി, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ റെയ്‌സ്,

Scroll to Top