വിസ്മയ ലോകത്തിന്റെ കവാടം തുറന്ന് സിക്‌സ് ഫ്‌ളാഗ്‌സ്
റിയാദ്: വിനോദ വിസ്മയത്തിന്റെ കവാടം തുറന്ന് റിയാദില്‍ സിക്‌സ് ഫ്‌ളാഗ്‌സ് അമ്യൂസ്‌മെന്റ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. വിനോദ നഗരമായ ഖിദ്ദിയയിലാണ് ലോകോത്തര നിലവാരമുളള പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. സാഹസിക വിനോദത്തിന് വടക്കേ അമേരിക്കയ്ക്ക് പുറത്തെ ആദ്യ സിക്‌സ് ഫ്‌ളാഗ്‌സ് അമ്യൂസ്‌മെന്റ് പാര്‍ക്കാണ് റിയാദ് നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഖിദ്ദിയ സിറ്റിയില്‍ ആരംഭിക്കുന്നത്. ലോക റെക്കോര്‍ഡുകള്‍ തകര്‍ത്ത റൈഡുകളാണ് പാര്‍ക്കിലെ മുഖ്യ ആകര്‍ഷണം. തുവൈഖ് പര്‍വതനിരകളോട് ചേര്‍ന്നാണ് ഖിദ്ദിയ വിനോദ നഗരി 3,20,000 ചതുരശ്ര മീറ്റര്‍ […]














