Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

gulf

ക്രൂഡ് ഓയില്‍ ഉല്‍പ്പാദന നിയന്ത്രണം തുടരണമെന്ന് സൗദി

റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ത്തുന്നതിന് ഏര്‍പ്പെടുത്തിയ ഉല്‍പ്പാദന നിയന്ത്രണം തുടരുമെന്ന് സൗദി ഊര്‍ജ്ജ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ്. റഷ്യ പിന്തുണച്ചില്ലെങ്കിലും എണ്ണ ഉല്‍പ്പാദന നിയന്ത്രണം തുടരാനാണ് ഒപെക് രാജ്യങ്ങളുടെ തീരുമാനമെന്നും മന്ത്രി പറഞ്ഞു. എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കുന്നതിന് ഒപെക് രാജ്യങ്ങളും റഷ്യ ഉള്‍പ്പെടെയുളള ഇതര ഉല്‍പ്പാദക രാജ്യങ്ങളും കഴിഞ്ഞ വര്‍ഷം ധാരണയിലെത്തിയിരുന്നു. ഇതിന്റെ കാലാവധി കഴിയുന്ന സാഹചര്യത്തില്‍ വീണ്ടു ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ കരാര്‍ ഒപ്പുവെക്കാനാണ് ഒപെക് രാജ്യങ്ങള്‍ ആലോചിക്കുന്നത്. റഷ്യ […]

gulf

ചെറുകിട സംരംഭകര്‍ക്ക് സുവര്‍ണ്ണാവസരം: പ്രിവിലേജ് ഇഖാമക്ക് ആവശ്യക്കാരേറും

നൗഫല്‍ പാലക്കാടന്‍റിയാദ്: സൗദി അറേബ്യ പ്രഖ്യാപിച്ച ഗ്രീന്‍ കാര്‍ഡ് അഥവാ പ്രിവിലേജ് ഇഖാമ നേടുന്നതിന് അപേക്ഷ സമര്‍പ്പിക്കാന്‍ നിരവധി വിദേശികള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നിബന്ധനകള്‍ പൂര്‍ണ്ണമായി പുറത്ത് വന്നിട്ടില്ലെങ്കിലും ആജീവനാന്ത താമസാനുമതി രേഖയായ ഇഖാമ നേടുന്നതിന് എട്ട് ലക്ഷം റിയാലും വാര്‍ഷിക ഇഖാമക്ക് വര്‍ഷം ഒരു ലക്ഷം റിയാലും ഫീസ് നല്‍കേണ്ടി വരുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, പ്രിവിലേജ് ഇഖാമക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് വിദേശികള്‍. സ്വന്തമായി സ്ഥാപനങ്ങള്‍ ആരംഭിക്കാനും സ്ഥാപനത്തിനാവശ്യമായ വിസയും

gulf

ഗിരീഷ് കര്‍ണാടിന്റെ നിര്യാണത്തില്‍ റിംഫ് അനുശോചിച്ചു

റിയാദ്: രാജ്യം വിവിധ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ച പ്രമുഖ എഴുത്തുകാരനും ചിലച്ചിത്രപ്രവര്‍ത്തകനുമായ ഗിരീഷ് കാര്‍ണാടിന്റെ വിയോഗത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) അനുശോചനം അറിയിച്ചു. സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിച്ച മഹാനായ സാഹിത്യകാരനും ചിന്തകനുമാണ് ഗിരീഷ് കാര്‍ണിടിന്റെ വിയോഗത്തിലൂടെ ഇന്ത്യക്ക് നഷ്ടമായത്. സംഘപരിവാര്‍ ശക്തികളുടെ വേട്ടയാടലുകള്‍ക്ക് മുന്നില്‍ പതറാതെ നിന്ന അദ്ദേഹം മതനിരപേക്ഷതക്കും ജനാധിപത്യത്തിനും വേണ്ടി നിലയുറപ്പിച്ച വ്യക്തിയായിരുന്നു. സമകാലീന സമൂഹത്തെ വിമര്‍ശനാത്മക രീതിയില്‍ നാടകങ്ങളിലൂടെ അവതരിപ്പിച്ച് ശ്രദ്ധനേടിയ അദ്ദേഹത്തെ ജ്ഞാനപീഠം, പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കിയാണ്

gulf

യന്ത്രത്തകരാര്‍: എയര്‍ ഇന്ത്യസര്‍വ്വീസ് റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി

റിയാദ്: യാത്ര മുടങ്ങിയ എയര്‍ ഇന്ത്യാ വിമാനം ചൊവ്വാഴ്ച പുലര്‍ച്ചെ കൊച്ചിയിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ 3.45ന് പുറപ്പെടേണ്ട വിമാനമാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് മുടങ്ങിയത്. റിയാദ് – കൊച്ചി സെക്ടറില്‍ സര്‍വീസ് നടത്തുന്ന എഐ 924 വിമാനമാണ് അപ്രതീക്ഷിതമായി റദ്ദാക്കിയത്. ഞായറാഴ്ച രാത്രി വിമാനത്താവളത്തിലെത്തിയവര്‍ക്ക് ബോര്‍ഡിംഗ് പാസ് വിതരണം ചെയ്തിരുന്നു. യാത്രക്കാരെ വിമാനത്തില്‍ കയറ്റിയെങ്കിലും ഷെഡ്യൂള്‍ ചെയ്ത സമയത്ത് വിമാനത്തിന് പുറപ്പെടാനായില്ല. മണിക്കൂറുകള്‍ വിമാനത്തിലിരുന്ന യാത്രക്കാര്‍ ബഹളം വെച്ചതോടെ തിങ്കളാഴ്ച രാവിലെ 7.30ന് പുറപ്പെടുമെന്ന് അറിയിച്ചു. എന്നാല്‍

gulf

പോസ്റ്റര്‍, ഫോട്ടോഗ്രാഫിക് മത്സരം

റിയാദ്: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍ രചന, ഫോട്ടോഗ്രാഫിക് മത്സരം സംഘടിപ്പിക്കുന്നു. റിയാദ് ഇന്ത്യന്‍ എംബസി യോഗാചരണത്തിന്റെ ഭാഗമായാണ് മത്സരം. ജൂണ്‍ 11ന് യോഗ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ 2014 ഡിസംബര്‍ 11ന് പ്രഖ്യാപിച്ചിരുന്നു. യോഗയുടെ വിവിധ ഭാവങ്ങള്‍ പ്രമേയമാക്കിയാണ് പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്യേണ്ടത്. ഫോട്ടോഗ്രാഫിക് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പരമാവധി അഞ്ച് ചിത്രങ്ങള്‍ അയക്കാം. യോഗയില്‍ ശരീരം പ്രത്യേക രീതിയില്‍ വിന്യസിക്കുന്ന ചിത്രങ്ങള്‍ സൗദിയുടെ പ്രശസ്ത കെട്ടിട സമുച്ചയങ്ങളോ, പ്രകൃതി ദൃശ്യം പശ്ചാത്തലമാക്കിയോ പകര്‍ത്തിയതാവണം. എന്‍ട്രികള്‍

gulf

റിയാദില്‍ വേങ്ങാട്ട് തറവാടിന്റെ ‘സ്‌നേഹപ്പെരുന്നാള്‍’

റിയാദ്: കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയില്‍ റിയാദില്‍ പ്രവാസികളായ വേങ്ങാട്ട് തറവാട്ടുകാര്‍ ഒത്തുകൂടി. ഈദ് ആഘോഷങ്ങളുടെ ഭാഗമായി ‘സ്‌നേഹപ്പെരുന്നാള്‍’ എന്ന പേരിലായിരുന്നു സംഗമം. കുടുംബ ബന്ധങ്ങള്‍ വിരല്‍ തുമ്പിലൊതുങ്ങിയ ആധുനിക ലോകത്ത് ഇത്തരം സംഗമങ്ങള്‍ മഹത്വവല്‍ക്കരിക്കപ്പെടുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത വേങ്ങാട്ട് കുടുംബ സമിതി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി വീരാന്‍ വേങ്ങാട്ട് പറഞ്ഞു. അന്യം നിന്ന് പോകുന്ന കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം പുതുതലമുറയെ ബോധ്യപ്പെടുത്തണം. അതിനായി അവരെ സജ്ജമാക്കണം. ഇത്തരം സംഗമങ്ങള്‍ ഇതിന് വഴിതെളിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

gulf

സൗദിയില്‍ സാക്ഷരതാ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ നിരക്ഷരതാ നിര്‍മാര്‍ജ്ജന പദ്ധതി നടപ്പിലാക്കുന്നു. ഗ്രാമങ്ങളില്‍ അധിവസിക്കുന്ന അക്ഷരാഭ്യാസമില്ലാത്തവരെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സമ്മര്‍ കാമ്പയ്ന്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നാടോടികളും ഗോത്ര വിഭാഗങ്ങളും അധിവസിക്കുന്ന ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ മക്കയിലെ അല്‍ ഖദ്ര, തബൂക്കിലെ അല്‍ വജ്ഹ, സബഅയിലെ അല്‍ ഇദാബി, ബിഷയിലെ തര്‍ജി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കാമ്പയില്‍. രണ്ടുമാസം നീണ്ടു നില്‍ക്കുന്ന പദ്ധതി ആഗസ്ത് 5ന് ആരംഭിക്കും. കിരീടാവകാശിയും

gulf

എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ പദ്ധതി

റിയാദ്: രാജ്യത്ത് നടപ്പിലാക്കുന്ന വന്‍കിട പദ്ധതികളില്‍ സ്വദേശി എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ കണ്ടെത്തുമെന്ന് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ്. ഇതിനായി വിവിധ കമ്പനികളുമായി കരാര്‍ ഒപ്പുവെച്ചു. ബിരുദവും സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സില്‍ രജിസ്‌ട്രേഷനുമുളള അയ്യായിരം സ്വദേശി എഞ്ചിനീയര്‍മാര്‍ തൊഴില്‍ രഹിതരായി കഴിയുന്നുണ്ട്. ഇവര്‍ക്ക് സ്വകാര്യ മേഖലയില്‍ മികച്ച തൊഴിലവസരം കണ്ടെത്തുന്നതിനാണ് പദ്ധതി. തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് വ്യക്തമാക്കി. വന്‍കിട കമ്പനികള്‍ എഞ്ചിനീയര്‍ തസ്തികകളില്‍ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണം. ഇങ്ങനെ

gulf

ആഭ്യന്തര വിനോദ സഞ്ചാര മേഖലയില്‍ വളര്‍ച്ച

റിയാദ്: സൗദിയില്‍ ആഭ്യന്തര വിനോദ സഞ്ചാര മേഖലയില്‍ 4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ടൂറിസം ഇന്‍ഫര്‍മേഷന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍. സൗദി പൗന്‍മാര്‍ വിനോദ സഞ്ചാരത്തിനായി വിദേശ രാജ്യങ്ങളില്‍ ചെലവഴിക്കുന്ന തുകയില്‍ കുറവ് രേഖപ്പെടുത്തിയതായും റിസര്‍ച്ച് സെന്റര്‍ അറിയിച്ചു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ ഭാഗമായി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജിന് കീഴില്‍ ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം

gulf

ആഘോഷ വിരുന്നൊരുക്കി റിയാദ് ഇന്ത്യന്‍സ് ഈദ് ഫെസ്റ്റ്

റിയാദ്: പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍സ് ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. അല്‍ മദീന ഹൈപ്പര്‍ ഓഡിറ്റോറിയത്തിലായിരുന്നു വിവിധ കലാപരിപാടികളോടെ ഈദ് ഫെസ്റ്റ് അരങ്ങേറിയത്. ഈദ് സംഗമംഎന്‍.ആര്‍.കെ.ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം കുഞ്ഞിമുഹമ്മദ്, റീന കൃഷ്ണകുമാര്‍എന്നിവര്‍ ചിട്ടപ്പെടുത്തിയ ഒപ്പന, സിനിമാറ്റിക് ഡാന്‍സ് എന്നിവയും അരങ്ങേറി. ഹബീബ് കൊട്ടേപാടം, സക്കീര്‍ മണ്ണാര്‍മല, ജലീല്‍ കൊച്ചിന്‍, ഡോ.കൃപ കൃഷ്ണകുമാര്‍, അബി ജോയ്, റീന കൃഷ്ണകുമാര്‍, സുബൈര്‍ ആലുവ, ജഹാന്‍ഷാ, ആയിഷ മനാഫ് തുടങ്ങിയവര്‍ഗാനങ്ങള്‍ ആലപിച്ചു. സാക് മീഡിയയുടെ

gulf

ഇന്ത്യന്‍ എംബസി സമാധാന സൈക്കിള്‍റാലി സംഘടിപ്പിച്ചു

റിയാദ്: മഹാത്മജിയുടെ നൂറ്റിഅന്‍പതാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ എംബസി റിയാദില്‍ സമാധാന സന്ദേശവുമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു. സൗദി സൈക്കിളിംഗ് ഫെഡറേഷനുമായി സഹകരിച്ചായിരുന്നു റാലി. സൗദിയില്‍ ആദ്യമായാണ് എംബസി സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നത്. ലോക രാജ്യങ്ങളില്‍ ഇന്ത്യന്‍ മിഷനുകളുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്. അതിന്റെ ഭാഗമായിരുന്നു റിയാദില്‍ അരങ്ങേറിയ സമാധാന സൈക്കിള്‍ റാലി. റിയാദ് അല്‍ മനാഹില്‍ സെന്ററിനടുത്ത് അംബാസഡര്‍ ഡോ. ഡോ. ഔസാഫ് സഈദ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.

gulf

സൗദിയില്‍ കഴിഞ്ഞ വര്‍ഷം 45,000 വിദേശി എഞ്ചിനീയര്‍മാര്‍ രാജ്യം വിട്ടു

റിയാദ്: ഒരു വര്‍ഷത്തിനിടെ പതിനായിരം സ്വദേശി എഞ്ചിനീയര്‍മാര്‍ സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. അതേസമയം ഇതേ കാലയളവില്‍ 45,000 വിദേശ എഞ്ചിനീയര്‍മാര്‍ രാജ്യം വിട്ടതായും കൗണ്‍സില്‍ വ്യക്തമാക്കി. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു ബിരുദം നേടുന്നവര്‍ക്കാണ് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ് രജിസ്‌ട്രേഷന്‍ നല്‍കുന്നത്. എഞ്ചിനീയര്‍ പ്രൊഫഷനിഫ ജോലി ചെയ്യുന്നതിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് എഞ്ചിനീയര്‍മാരായ ജോലി ചെയ്തിരുന്ന മൂവായിരം വിദേശികളെ രണ്ടു വര്‍ഷത്തിനിടെ കണ്ടെത്തിയതായും അധികൃതര്‍ പറഞ്ഞു. വിദേശി

gulf

ഫനാതീര്‍ തീരത്ത് സന്ദര്‍ശക പ്രവാഹം

ജുബൈല്‍: ഈദ് അവധി ആഘോഷിക്കാന്‍ ജുബൈലിലെ ഫനാതീര്‍ കടല്‍ തീരത്തെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. നവീകരിച്ച ബീച്ചും കളിവളളങ്ങളില്‍ വിനോദത്തിനുളള സൗകര്യവുമാണ് ഇവിടെ എത്തുന്ന സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായ നഗരമായ ജുബൈലിനോട് ചേര്‍ന്നാണ് ഫനാതീര്‍ കോര്‍ണിഷ്. മൂന്ന് കിലോ മീറ്റര്‍ വിസ്തൃതിയില്‍ നവീകരിച്ച ബീച്ചില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. പച്ചപ്പരവതാനി വിരിച്ചതുപോലെ കടലോരം പുല്ലുകള്‍ വച്ചു പിടിപ്പിച്ചത് ഇവിടുത്തെ വിസ്മയ കാഴ്ചയാണ്. മാത്രമല്ല ചെടികളും വൃക്ഷങ്ങളും ധാരാളമായി ഇവിടെ തണല്‍ വിരിക്കുന്നുമുണ്ട്. കളിവളളങ്ങളിലുളള ഉല്ലാസയാത്രയാണ് ഇവിടെയെത്തുന്ന

gulf

റിയാദില്‍ ചുങ്കത്തറ കൂട്ടായ്മ ‘കെയര്‍ ഫെസ്റ്റ്’

റിയാദ്: ചുങ്കത്തറ അസോസിയേഷന്‍ ഫോര്‍ റിയാദ് എക്‌സ്പാട്രിയേറ്റ് കെയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. അവശതയനുഭവിക്കുന്ന പ്രവാസികള്‍ക്കും നിലാരംഭരായ രോഗികള്‍ക്കും സഹായഹസ്തവുമായി ‘ജീവകാരുണ്യത്തിന് ഒരുകൈതാങ്ങ്’ എന്ന സന്ദേശം ഉയര്‍ത്തിയാണ് കെയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഈദ് ആഘോഷത്തിന്റെ ഭാഗമായാണ് ചുങ്കത്തറ നിവാസികളായ റിയാദില്‍ ജോലി ചെയ്യുന്നവര്‍ ഒത്തുകൂടിയത്.യോഗം റിയാദ് മീഡിയ ഫോറം അക്കാദമിക് കണ്‍വീനര്‍ ഷംനാദ് കരുനാഗപള്ളി ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതി ജയന്‍ കൊടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബാപ്പു മാമ്പൊയില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി അസീസ്, ജുന ആസിഫ്, അക്ബര്‍, കുഞ്ഞു

Scroll to Top