കേളി സാംസ്‌കാരിക വേദി; ഗഫൂറും സുനിലും നയിക്കും
റിയാദ്: കേളി കലാസാംസ്‌കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം സമാപിച്ചു. ദ്വിദിന സമ്മേളനത്തില്‍ ഭരണഘടനാ ഭേദഗതി അംഗീകരിച്ചു 35 അംഗം പുതിയ കേന്ദ്ര കമ്മറ്റി നിലവില്‍ വന്നു. 73 യൂണിറ്റുകളുടെയും 15 ഏരിയ കമ്മറ്റികളുടെയും സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കേന്ദ്ര സമ്മേളനം നടന്നത്.പ്രൊഫ. എംഎം നാരായണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസം പ്രതിനിധി സമ്മേളനത്തില്‍ സെബിന്‍ ഇഖ്ബാല്‍, ഗഫൂര്‍ ആനമങ്ങാട്, രജീഷ് പിണറായി, ഷാജു പെരുവയല്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ഗഫൂര്‍ ആനമങ്ങാട് (പ്രസിഡന്റ്), റഫീഖ് ചാലിയം, […]














