വയനാട് ദുരിതബാധിതര്‍ക്കു ലീഗ് ഭവനം; ചിലര്‍ തടയിടാന്‍ ശ്രമിക്കുന്നു: പിഎംഎ സലാം
റിയാദ്: കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ വിജയിപ്പിച്ച സംഘാടകര്‍ക്ക് നല്‍കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. അനീര്‍ ബാബു അധ്യക്ഷത വഹിച്ചു. ഇടതു സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങളില്‍ ജനങ്ങള്‍ക്ക് […]














