പ്രവാസി വ്യവഹാരങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കണം
റിയാദ്: ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് കോടതി വ്യവഹാരങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കണമെന്ന് കേളി ഉമ്മുല്‍ ഹമാം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഹ്രസ്വ ഇടവേളകളില്‍ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ യാദൃശ്ചികമായി അകപ്പെടുന്ന കേസുകളിലും തുടര്‍ന്നുന്നുണ്ടാകുന്ന കോടതി വ്യവഹാരങ്ങളിലും ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നു. കേസുകളില്‍ ലഭിക്കുന്ന തീയ്യതികളില്‍ എതിര്‍ ഭാഗം ഹാജരാകാതിരിക്കുന്ന സാഹചര്യങ്ങളില്‍ സമയത്തിനു പുറമെ സാമ്പത്തീക നഷ്ടവും നേരിടേണ്ടി വരുന്നു. ഇത് അവധിയില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടം വരെ സംഭവിക്കാനിടയാകുന്നു. ഇതിനൊരു പരിഹാരം എന്ന നിലയില്‍ […]














