കേളി ടിഎസ്ടി കപ്പ് ക്രിക്കറ്റ്: ക്വാര്‍ട്ടര്‍ ഫൈനല്‍ ഓഗസ്റ്റ് 15ന്
റിയാദ്: രണ്ടാമത് ‘കേളി–ടിഎസ്ടി കപ്പ്’ ക്രിക്കറ്റ് ടൂര്‍ണമെന്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഓഗസ്റ്റ് 15ന് നടക്കും. ഒന്‍പതാമത് കേളി സുലൈ ഏരിയ സമ്മേളനത്തിന്റെ ഭാഗമായാണ് മത്സരം. കേളി കലാസാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളനങ്ങളുടെ ഭാഗമായി വിവിധ കലാ കായിക മത്സരങ്ങളാണ് അരങ്ങേറുന്നത്. സുലൈ എം.സി.എ, ടെക്‌നോമാക്ക് ഗ്രൗണ്ടുകളിലാണ് മത്സരം. ആദ്യ മത്സരത്തില്‍ കിങ്‌സ് മലാസ് രത്‌നഗിരി റോയല്‍സിനേയും രണ്ടാം മത്സരത്തില്‍ ഉസ്താദ് ഇലവന്‍ റിയാദ് വാരിയേഴ്‌സിനേയും നേരിുെം. മൂന്നാം മത്സരത്തില്‍ […]














