Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

വയനാട് ഓര്‍ഫനേജ് ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി

കല്‍പറ്റ: വയനാട് മുസ്‌ലിം ഓര്‍ഫനേജ് ലൈബ്രറിയിലേക് റിയാദ് മലപ്പുറം ജില്ല കെഎംസിസി പ്രഖ്യാപിച്ച അമ്പതിനായിരം രൂപയുടെ പുസ്തകങ്ങള്‍ കൈമാറി. ഓര്‍ഫനേജ് ക്യാമ്പസില്‍ നടന്ന ചടങ്ങിലാണ് കെഎംസിസി ഭാരവാഹികള്‍ പുസ്തകം കൈമാറിയത്. അസീസ് വെങ്കിട്ട, അഷ്‌റഫ് മോയന്‍ എന്നിവരാണ് യതീം ഖാന കാമ്പസിലെത്തിയത്. ഓര്‍ഫനേജ് സെക്രട്ടറി ജമാല്‍ സാഹിബിന്റെ സൗദി സന്ദര്‍ശന വേളയിലാണ് റിയാദ് മലപ്പുറം ജില്ല കെഎംസിസി പുസ്തകങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

കെഎംസിസി സംഘടിപ്പിച്ച ‘ബിബ്ലിയോസ്മിയ’ പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ജമാല്‍ സാഹിബ്. പുസ്തക പ്രദര്‍ശനം, പുസ്തക ചര്‍ച്ച, സെമിനാറുകള്‍ തുടങ്ങി ഒട്ടേറെ പരിപാടികളുടെ ഉല്‍ഘാടന വേളയില്‍ ജമാല്‍ സാഹിബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് കെഎംസിസി പുസ്തകം കൈ മാറാന്‍ തീരുമാനിച്ചത്. ജമാല്‍ സാഹിബിന്റെ വേര്‍പാടിന്റെ വേദനയില്‍ കഴിയുന്ന ഓര്‍ഫനേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായാണ് മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികള്‍ ക്യാമ്പസിലെത്തിയത്.

ഓര്‍ഫാനേജ് സെക്രട്ടറി മുഹമ്മദ് ഷാ മാസ്റ്റര്‍, എക്‌സിക്യൂട്ടീവ് അംഗം ഡോ. കെ ടി അഷ്‌റഫ്, മാനേജര്‍ മുജീബ് റഹ്മാന്‍ ഫൈസി, ഇര്‍ഷാദ് വാഫി, ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍ ആയിഷ നൗറിന്‍, മുനീര്‍ വാഫി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top