അല്‍ ഖസീമില്‍ ‘ഹെല്‍ത്തോറിയം’ കാമ്പയിന്‍

ബുറൈദ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷ(ഐസിഎഫ്)ന്റെ ആരോഗ്യ ബോധവല്‍കരണ കാമ്പയിന്‍ ‘ഹെല്‍ത്തോറിയം’ ആരംഭിച്ചു. അല്‍ ഖസീം സെന്‍ട്രല്‍ തല ഉദ്ഘാടനം ബുറൈദ സെക്ടര്‍ നേതൃത്വം നല്‍കിയ ‘മെഡികോണ്‍’ സെമിനറോടെ തുടക്കമായി.

മിസ്ബാഹ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ഡോ. ആഫ്‌സല്‍ അബ്ദുല്‍ ലത്തീഫ്’പ്രമേഹവും വൃക്ക രോഗങ്ങളും’ എന്ന വിഷയം അവതരിപ്പിച്ചു. ഐ സി എഫ് സെന്‍ട്രല്‍ പ്രൊവിന്‍സ് വെല്‍ഫയര്‍ സെക്രട്ടറി മന്‍സൂര്‍ കൊല്ലം പരിപാടി ഉദ്ഘാടനം ചെയ്തു.
നാഷണല്‍ പബ്ലിക്കേഷന്‍ പ്രസിഡണ്ട് അബൂസ്വാലിഹ് മുസ്‌ലിയാര്‍ വിഴിഞ്ഞം, സെന്‍ട്രല്‍ സെക്രട്ടറി ശറഫുദ്ധീന്‍ വാണിയാമ്പലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ദാഇ ജാഫര്‍ സഖാഫി കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. സെക്ടര്‍ സെക്രട്ടറി സിദ്ദിക്ക് സഖാഫി കൊല്ലം സ്വാഗതവും സെക്ടര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദലി വയനാട് നന്ദിയും പറഞ്ഞു.

‘ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടുമാറോ’ എന്ന ശീര്‍ ഷകത്തില്‍ മാനവ വികസന വര്‍ഷമായി അവതരിപ്പിച്ചുകൊണ്ട് നടത്തുന്ന സംഘടനാ വര്‍ഷത്തെ ആദ്യ പദ്ധതിയാണ് ആരോഗ്യ ബോധവല്‍ക്കരണ കാമ്പയിന്‍.

ശാരീരികവും മാനസി കവുമായി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രവാസി സമൂഹത്തിനിടയില്‍ ആരോഗ്യ ബോധവല്‍ക്കരണത്തോടൊപ്പം പൊതു ജനസമ്പര്‍ക്ക പരിപാടികള്‍, ലഘുലേഖ വിതണം, മെഡിക്കല്‍ സര്‍വേ, ഹെല്‍ത്ത് പ്രൊഫഷനല്‍ മീറ്റ്, സോഷ്യല്‍ മീഡിയ കാമ്പയിന്‍ തുടങ്ങിയവയും നടക്കും.

 

Leave a Reply