റിയാദ്: ഹ്രസ്വ സന്ദര്‍ശനത്തിന് സൗദിയിലെത്തയ് ആയുര്‍വേദ ഡോക്ടറും പൊന്നാനി വെളിയംകോട് സ്വദേശിയുമായ ഡോ. മക്‌സൂമിനും പത്‌നി റീം മക്‌സൂമിനും പൊന്നാനി കള്‍ചറല്‍ വേള്‍ഡ് ഫൗണ്ടേഷനും(പിസിഡബ്‌ളിയുഎഫ്) വെളിയംകോട് സവേക് റിയാദും സംയുക്തമായി സ്വീകരണം നല്‍കി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ ബോധവത്ക്കരണ ക്ലാസും നടന്നു.
പരിപാടി പിസിഡബ്‌ളിയുഎഫ് രക്ഷാധികാരിയും ജനസേവനം ചെയര്‍മാനുമായ എംഎ ഖാദര്‍ ഉദ്ഘടനം ചെയ്തു. പിസിഡബ്‌ളിയുഎഫ് ജനറല്‍ സെക്രട്ടറിയും സവേക് റിയാദ് പ്രസിഡന്റുമായ കബീര്‍ കാടന്‍സ് അദ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ സലിം കളക്കര,ിയാദ് പ്രസിഡന്റ് അന്‍സാര്‍ നെയ്തല്ലൂര്‍, സവേക് സെക്രട്ടറി ജാഫര്‍ വെളിയംകൊട്, സമീറ റസാഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിയാഫ് വെളിയംകോട് ആമുഖവും അസ്‌ലം കളക്കര സ്വാഗതവും അജ്മല്‍ നാലകത് നന്ദിയും പറഞ്ഞു.
അതിഥികള്‍ക്കുള്ള സ്‌നേഹോപഹാരം ട്രെഷറര്‍ ഷമീര്‍ മേഘയും മനാഫും ചേര്‍ന്ന് സമ്മാനിച്ചു. അബ്ദുല്‍ റസാഖ്, അഷ്‌കര്‍, സുഹൈല്‍ മഖ്ദൂം, ഫാജിസ് പി വി, അന്‍വര്‍ ഷാ പൊന്നാനി, അലി വെളിയംകോട് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
