റിയാദ്: ആവേശക്കൊടുമുടിയില്‍ പൊരിതിക്കളിച്ച ബ്‌ളാസ്‌റ്റേഴ്‌സ് വാഴക്കാടും അസീസിയ സോക്കറും ഓരോ ഗോള്‍ നേടി സമനിലയില്‍. പെനാനല്‍ട്ടി ഷൂട്ടൗട്ടില്‍ അഞ്ച് വീതം ഗോള്‍ നേടി വീണ്ടും സമനില. ആകാംഷയുടെ മുള്‍മുനയില്‍ കാണികളും കളിക്കാരും. രണ്ടാം പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബ്‌ളാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാടിന് കിരീടം. സ്‌കോര്‍ 7-6.
സൗദി സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ കീഴിലുളള അമച്വര്‍ ഫുട്‌ബോള്‍ ഫെഡറേഷനെ0226 അനുമതിയോടെ റിയാദ് കേളി കലാ സാംസ്‌കാരിക വേദി ഒരുക്കിയ പത്താമത് ‘കുദു കേളി’ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലാണ് കളിക്കളം നിറഞ്ഞ ആവേശക്കാഴ്ച. സുലൈ അല്‍മുത്തവ പാര്‍ക്ക് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.
കളിയുടെ പതിനൊന്നാം മിനുട്ടില്‍ മുഹമ്മദ് ആഷിക് ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാടിന് വേണ്ടി ഗോള്‍ നേടി ടീമിനെ മുന്നിലെത്തിച്ചു. തുടര്‍ച്ചയായ ഫൗളിനെ തുടര്‍ന്ന് അസീസിയ സോക്കറിന്റെ സല്‍മാന്‍ ഫാരിസിന് മുപ്പത്തി രണ്ടാം മിനുട്ടില്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി. പത്തുപേരുമായാണ് അസീസിയ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയത്. ആക്രമിച്ചു കളിച്ച അസീസിയ സോക്കര്‍ 60-ാം മിനുട്ടില്‍ ആസിഫിന്റെ ഗോളില്‍ സമനില നേടിയതോടെയാണ് ഷൂട്ട്ഔട്ടിലേക്ക് നീങ്ങിയത്.
ഫൈനല്‍ മത്സരത്തിലെ മികച്ച കളിക്കാരന്‍, ഗോള്‍ക്കീപ്പര്‍ എന്നിവക്കുളള ഉപഹാരം ബ്‌ളാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ശിഹാബുദ്ദീന് സമ്മാനിച്ചു. മികച്ച കളിക്കാരനായി സലിഹ് സുബൈര്‍, ടോപ് സ്‌കോറര്‍ സഫറുദ്ധീന്‍ എന്നിവരെയും തെരഞ്ഞെടുത്തു.
സമാപന ചടങ്ങ് ഇന്ത്യന്‍ എംബസി ഡിസിഎം അബു മാത്തന്‍ ജോര്‍ജ് ഉദ്ഘാടനം ചയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഷമീര്‍ കുന്നുമ്മല്‍ ആമുഖ പ്രസംഗം നടത്തിയ ചടങ്ങില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. കേളി രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ്, കുദു റിയാദ് ഏരിയ മാനേജര്‍ പവിത്രന്‍ കുടുംബവേദി സെക്രട്ടറി സീബ കൂവോട്, റിയാദ് മീഡിയ ഫോറം പ്രതിനിധി ജയന്‍ കൊടുങ്ങല്ലൂര്‍, റിഫ പ്രസിഡന്റ് ബഷീര്‍ ചേലാബ്ര, റിഫ പ്രസിഡന്റ് ബഷീര്‍ ചേലാബ്ര, സെക്രട്ടറി സൈഫുദ്ധീന്‍, ഫ്യൂച്ചര്‍ എജ്യൂക്കേഷന്‍,റിയാദ് വില്ലാസ്, ലുലു , ടിഎസ്ടി മെറ്റല്‍സ്, വെസ്‌റ്റേണ്‍ യൂണിയന്‍, ഫ്രന്‍ണ്ടി എന്നീ സ്‌പോണ്‌സര്‍മാരുടെ പ്രതിനിധികളും ഇതര സംഘടനാ ഭാരവാഹികളും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
അലി അല്‍ ഖഹ്താനിയുടെ നേതൃത്വത്തില്‍ മുഹമ്മദ് അബ്ദുല്‍ ഹാദി അബ്ദുല്‍ മജീദ്, സാദ് അല്‍ ഷെഹരി, അബ്ദുല്‍ അസീസ് ഫരാജ് ടാഷ, അല്‍വാലീദ് ഇബ്രാഹിം മുഹമ്മദ് നൂര്‍, അബ്ദുല്‍ റഹ്മാന്‍ ഇബ്രാഹിം അല്‍ തയ്യാര്‍, മുബാറക് അലി അല്‍ ബിഷി, അഹമ്മദ് അബ്ദുല്‍ ഹാദി അബ്ദുല്ല, അബ്ദുല്ലാഹ് ഇബ്‌നു ലാഫെര്‍ അല്‍ ഷെഹ്‌രി എന്നീ സൗദി റഫറി പാനല്‍ അംഗങ്ങളാണ് പത്താമത് കേളി ഫുട്‌ബോള്‍ കുറ്റമറ്റ രീതിയില്‍ നിയന്ത്രിച്ചത്. സമാപന പരിപാടിഅബു മാത്തന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും, സംഘാടക സമിതി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.