സൗദിയില്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയില്‍ ഇന്ധന വിലയില്‍ വര്‍ധനവ്. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് ജനുവരി മാസത്തെ ചില്ലറ വിത്പന വില പ്രകാരം ഡീസല്‍ വിലയാണ് ഏറ്റവും കൂടിയ വര്‍ധനവ്. നിലവില്‍ 75 ഹലാലയായിരുന്ന ഡീസലിന് 1.15 റിയാലായി വര്‍ധിച്ചു. എന്നാല്‍ പെട്രോള്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വിലയില്‍ മാറ്റമില്ല. 91 പെട്രോളിന് 2.18 റിയാലും 95 പെട്രോളിന് 2.33 റിയാലും മണ്ണെണ്ണക്ക് 93 ഹലാലയും പാചക വാതകത്തിന് കിലോ 95 ഹലാലയാണ് വില.

Leave a Reply