ജനു. 15 മുതല്‍ വാടക ഓണ്‍ലൈനില്‍ മാത്രം: റിയല്‍ എസ്‌റ്റേറ്റ് ജനറല്‍ അതോറിറ്റി

റിയാദ്: സൗദി അറേബ്യയില്‍ കെട്ടിട വാടക ഇജാര്‍ നെറ്റ് വര്‍ക്ക് പ്ലാറ്റ്‌ഫോം വഴി മാത്രമായി നിജപ്പെടുത്തുമെന്ന് റിയല്‍ എസ്‌റ്റേറ്റ് ജനറല്‍ അതോറിറ്റി. ഇതോടെ ഡിജിറ്റലായി മാത്രമാകും വാടക തുക അടക്കാനുളള സൗകര്യം. ജനുവരി 15 മുതല്‍ കെട്ടിട വാടക കരാര്‍ പ്രകാരം ഓണ്‍ലൈനില്‍ പണം അടക്കണം. ഇജാര്‍ പോര്‍ട്ടല്‍ വഴി അല്ലാതെ അടക്കുന്ന പണത്തിന് അംഗീകാരം ഉണ്ടാകില്ല. അതേസമയം, വാണിജ്യ സ്ഥാനപനങ്ങളുടെ വാടക ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

പുതിയ സംവിധാനം നിലവില്‍വരുന്നതു മുതന0194 ഇ-റസീപ്ത് വിതരണം ഘട്ടം ഘട്ടമായി നിര്‍ത്തും. വാടക തുക ഇ-പെയ്‌മെന്റ്‌റ് വഴിയാക്കാന്‍ മന്ത്രി സഭ നേരത്തെ തീരുമാനിച്ചിരുന്നു, ഇതിന്റെ ഭാഗമാണ് അതോറിറ്റിയുടെ തീരുമാനം.

റിയല്‍ എസ്‌റ്റേറ്റ് ജനറല്‍ അതോറിറ്റിയില്‍ രജിസ്‌ട്രേഷനുളള റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ വഴി ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ വാടകക്കാരനും കെട്ടിട ഉടമയും വാടക കരാര്‍ ഒപ്പുവെക്കണം. ഓണ്‍ലൈനില്‍ അടക്കുന്ന വാടക തുക അഞ്ചു പ്രവൃത്തി ദിവസത്തിനകം വാടക കരാറില്‍ രജിസ്റ്റര്‍ ചെയ്ത കെട്ടിട ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുമെന്നും അതോറിറ്റയ വ്യക്തമാക്കി.

Leave a Reply