ഒഐസിസി നേതാക്കള്‍ സത്താര്‍ കായംകുളത്തിന്റെ വസതി സന്ദര്‍ശിച്ചു

റിയാദ്: ഒഐസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും റിയാദിലെ പൊതു പ്രവര്‍ത്തകനുമായിരുന്ന സത്താര്‍ കായംകുളത്തിന്റെ വസതി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു കുടുംബത്തെ അനുശോചനം അറിയിച്ചു. സത്താറിന്റെ വേര്‍പാട് ഒ ഐസിസിക്കും റിയാദ് പൊതു സമൂഹത്തിനു നഷ്ടമാണെന്ന് നേതാക്കള്‍ പറഞ്ഞു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. കെപിസിസി മുന്‍ സെക്രട്ടറി മാന്നാര്‍ അബ്ദുള്ള ലത്തീഫ്, ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറര്‍ സുഗതന്‍ നൂറനാട്, ജന. സെക്രട്ടറി സകീര്‍ ദാനത്ത്, മലപ്പുറം ജില്ലാ ജന സെക്രട്ടറി ജംഷാദ് തുവൂര്‍, കമറുദ്ധീന്‍ താമരക്കുളം, അഷറഫ് കായംകുളം ഒഐസിസി മുന്‍ നേതാക്കളായ സുരേഷ് ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Leave a Reply