രണ്ട് മീറ്റര്‍ ഉയരമുളള ട്രോഫികള്‍; കേളി ഫുട്‌ബോള്‍ ട്രോഫി അനാച്ഛാദനം

റിയദ്: വര്‍ണാഭമായ ആഘോഷ പരിപാടികളോടെ കേളി പത്താമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ട്രോഫികള്‍ അനാച്ഛാദനം ചെയ്തു. സുലൈ അല്‍മുത്തവ പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ നിറഞ്ഞ സദസിലായിരുന്നു പരിപാടി. കേളി നേതാക്കളും കുടുംബ വേദി പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. ഇവരോടൊപ്പം കളി നിയന്ത്രിക്കുന്ന സൗദി റഫറി പാനല്‍ അംഗങ്ങള്‍, മുഖ്യ പ്രയോജകരായ കുദു പ്രതിനിധികള്‍, സഹ പ്രയോജകരായ ലുലു പ്രതിനിധികള്‍ ചേര്‍ന്ന് ട്രോഫികള്‍ അനാച്ഛാദനം ചെയ്തു.

കേരളത്തില്‍ നിന്നെത്തിച്ച വിന്നര്‍ ട്രോഫി രണ്ട് മീറ്റര്‍ ഉയരവും, റണ്ണറപ്പ് ട്രോഫി 1.7 മീറ്റര്‍ ഉയരവും ഉണ്ട്. മെഡലുകള്‍, വ്യക്തിഗത ട്രോഫികള്‍ എന്നിവയും നാട്ടില്‍ നിന്നു തയ്യാറാക്കിയാണ് എത്തിച്ചിട്ടുള്ളത്. റിയാദില്‍ ഇന്നേവരെ നല്‍കിയിട്ടില്ലാത്തത്ര വലിയ ട്രോഫികളാണ് പത്താമത് ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി കേളി വിജയികള്‍ക്ക് സമ്മാനിക്കുന്നത്.

കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് പ്രസംഗിച്ചു. കേളി പ്രവര്‍ത്തകരും കുടുംബവേദി അംഗങ്ങളും അവതരിപ്പിച്ച ഒപ്പന, അറബിക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഫ്‌ലാഷ് മൊബ് എന്നീ കലാ പരിപാടികളും അരങ്ങേറി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ട്രഷറര്‍ ജോസഫ് ഷാജി നന്ദിയും പറഞ്ഞു

 

Leave a Reply