റിയാദ്: സൗദിയില്‍ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് മുഴുവന്‍ ആളുകള്‍ക്കും ലഭ്യമാക്കുന്നതിന് ബുക്കിംഗ് ആരംഭിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറു മാസം പിന്നിട്ടവര്‍ക്ക് മാത്രമാണ് നേരത്തെ സിഹത്തി ആപ് വഴി ബുക് ചെയ്യാന്‍ സൗകര്യം ഉണ്ടായിരുന്നത്. എന്നാല്‍ ഒമൈക്രോണ്‍ ലോക രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ ശേഷി ഉറപ്പു വരുത്തുന്നതിന് അപ്പോയ്ന്റ് നേടുന്ന മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യും. ഫെബ്രുവരി 1 മുതല്‍ തവക്കല്‍നാ ആപില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭ്യമാവുക. അതുകൊണ്ടുതന്നെ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനാണ് സാധ്യത.
അതിനിടെ, വാണിജ്യ കേന്ദ്രങ്ങളിലും പൊതുയിടങ്ങളിലും ഫെയ്‌സ് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉളളവര്‍ക്കു മാത്രമാണ് വാണിജ്യ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.