Sauditimesonline

NILAMEL
കൊല്ലം സ്വദേശിയുടെ മൃതദേഹം അല്‍ ഹസയില്‍ ഖബറടക്കി

കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ പുതുതായി 146 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ മരിച്ചു. 99 പേര്‍ രോഗമുക്തി നേടി. വിവിധ പ്രവിശ്യകളിലായി 31 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസം തുടര്‍ച്ചയായി 100ന് മുകളിലാണ് പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം. രാജ്യത്ത് ഇതുവരെ 5,50,988 പേര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ, അഞ്ച് വയസ് മുതലുളള കുട്ടികള്‍ക്കും വാക്‌സിന്‍ കൊടുക്കും. ബൂസ്റ്റര്‍ ഡോസ് അപ്പോയ്ന്റ്‌മെന്റ് എല്ലാവര്‍ക്കും ലഭ്യമാക്കുകയും ചെയ്തു. സിഹതി മൊബൈല്‍ ആപ് വഴി അപ്പോയ്ന്റ്‌മെന്റ് നേടാമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top