
റിയാദ്: കോഴിക്കോട്- ജിദ്ദ ഇന്‍ഡിഗോ വിമാനം റിയാദിലിറക്കിയതോടെ ഇരുനൂറിലേറെ യാത്രക്കാര്‍ ദുരിതത്തില്‍. സ്ത്രുകളും കുട്ടികളും ഉംറ തീര്‍ഥാടകരും ഉള്‍പ്പടെയുളളവരാണ് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയത്. സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ജിദ്ദയില്‍ ലാന്റ് ചെയ്യാന്‍ കഴിയാതെ വന്ന വിമാനം റിയാദിലേയ്ക്ക് തിരിച്ചുവിടുകയായിരുന്നു.

21ന് രാത്രി ഇന്ത്യന്‍ സമയം 9.10 ന് പുറപ്പെട്ട വിമാനം സൗദി സമയം 12ന് ജിദ്ദയില്‍ ലാന്റ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പുലര്‍ച്ചെ രണ്ടരയോടെ റിയാദ വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ ടെര്‍മിനലിലേക്ക് മാറ്റി. കുറച്ചുപേര്‍ ഇന്ന് രാവിലെ ഡൊമസ്റ്റിക് ടെര്‍മിനിലേക്ക് കൊണ്ടുവന്നെങ്കിലും ജിദ്ദയിലേയ്ക്ക് യാത്രാ സൗകര്യം ഒരുക്കിയിട്ടില്ല.
യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുമെന്നും എത്രയും വേഗം ജിദ്ദയിലെത്തിക്കാനുളള ശ്രമം തുടരുകയാണെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.