Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

തലശ്ശേരി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്: ടീം സൗദാല്‍ ജേതാക്കള്‍

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടിഎംഡബഌയുഎ) ‘തലശ്ശേരി ഫെസ്റ്റ്-2024’ന്റെ ഭാഗമായി സംഘടിപ്പിച്ച തലശ്ശേരി പ്രീമിയര്‍ ലീഗ് സീസണ്‍-8 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടീം സൗദാല്‍ ജേതാക്കള്‍. ടീം ലോജികെയറിനെ ഏഴു വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജയം.

ടീം അലാംക്കോ സ്‌പേസ് വര്‍ക്‌സ്, ടീം എമിര്‍ക്കോം, ടീം അല്‍ അലാമിമിക്‌സ്ടു, ടീം ആയിഷ മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക് എന്നിങ്ങനെ ആറു ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് റിയാദിലെ സാസ് ക്രിക്കറ്റ് അക്കാദമിയിലാണ് അരങ്ങേറിയത്. ടിഎംഡബഌയുഎ റിയാദ് ജനറല്‍ സെക്രട്ടറി അന്‍വര്‍ സാദത്ത് ടി എം ടൂര്‍ണമെന്റ് ഉത്ഘാടനം ചെയ്തു.

റഫ്ഷാദ് വാഴയില്‍ ആണ് ടീം സൗദാലിനെ നയിച്ചത്. അഡ്വ. ഹാരിസ് തൈക്കണ്ടി മാനേജരും ജംഷീദ് അഹമ്മദ് മെന്ററുമായിരുന്നു. അല്‍ത്താഫ് അലി, സമീര്‍ മയിലാടന്‍, അന്‍വര്‍ സാദത്ത് കാത്താണ്ടി എന്നിവരാണ് ടീം ലോജികെയറിനെ നയിച്ചത്. ലീഗ് മത്സരങ്ങളിലും ഫൈനലിലും മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ മുന്നില്‍ നിന്നു നയിച്ച റഫ്ഷാദ് വാഴയില്‍ ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് അയി തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച നസ്മില്‍ അബ്ദുള്ളയാണ് മികച്ച ബാറ്റ്‌സ്മാന്‍, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് എന്നീ അവാര്‍ഡുകള്‍ നേടിയത്. മികച്ച ബൗളര്‍ ആയി ഷഹീര്‍ സല്ലു, ഫീല്‍ഡര്‍ ആയി മുഹമ്മദ് ഷാസ് കാത്താണ്ടി എന്നിവരെ തെരഞ്ഞെടുത്തു. ഹിഷാം അഹമ്മദ്, റിള്‌വാന്‍, മുഹമ്മദ് ഷാനിജ്, മുഹമ്മദ് ഫര്‍ഹാന്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. നിര്‍വാഹക സമിതി അംഗങ്ങള്‍ വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു. അലാംക്കോ സ്‌പേസ് വര്‍ക്‌സ് സി ഇ ഒ ഷാനവാസ് അഹമ്മദ്, മാദന്‍ അല്‍ ജസീറ സി ഇ ഒ മുദസ്സിര്‍ തയ്യില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കണ്‍വീനര്‍ ഫുഹാദ് കണ്ണമ്പത്തിന്റെ നേതൃത്വത്തില്‍ ടി എം ഡബഌു എ റിയാദ് സ്‌പോര്‍ട്‌സ് വിങ് ടൂര്‍ണമെന്റിനു മേല്‍നോട്ടം വഹിച്ചു. അഫ്താബ് അമ്പിലായില്‍ നടത്തിയ തത്സമയ വിവരണം ഇടവേളകളില്‍ ഹസീബ് മുഹമ്മദ് നടത്തിയ സ്‌പോര്‍ട്‌സ് ക്വിസ്, മാജിക് ബൗള് ഒരുക്കിയ തലശ്ശേരി ഭക്ഷണ ശാല എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടി.

തലശ്ശേരി പ്രീമിയര്‍ ലീഗ് 2024 ആവേശകരമായ മത്സരങ്ങളിലൂടെ മാത്രമല്ല, കായിക മാനവികതയുടെ ദീപ്തിയേറും ഒരു കൂട്ടായ്മയായി മാറി, പ്രവാസികളായ തലശ്ശേരിക്കാര്‍ക്കിടയില്‍ സമാനതകളില്ലാത്ത സ്വാധീനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top