Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഓണാഘോഷം

റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ (പിപിഎആര്‍) ഓണം ആഘോഷിച്ചു. മലാസിലെ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ ഓണം പോന്നോണം-2024 എന്ന പേരിലായിരുന്നു ആഘോഷം. വൈവിധ്യമാര്‍ന്ന പരിപാടികളും ജനപങ്കാളിത്തവും ഓണാഘോഷത്തെ ശ്രദ്ധേയമാക്കി. അലി വാരിയത്ത്, നൗഷാദ് പള്ളത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ ഓണസദ്യയും കള്‍ച്ചറല്‍ കണ്‍വീനര്‍ സലാം പെരുമ്പാവൂരിന്റെ നേതൃത്വത്തില്‍ റിയാദ് മേളം ടീമിന്റെ ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ മാവേലി എഴുന്നള്ളത്തും അരങ്ങേറി.

സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മുജീബ് മൂലയില്‍ (സെക്രട്ടറി), ഉസ്മാന്‍ പരീത് (ജീവ കാരുണ്യ കണ്‍വീനര്‍), മുന്‍ രക്ഷാധികാരി സലാം മാറമ്പിള്ളി, റഹീനാ അംജദ് (ഹെഡ്മിസ്ട്രസ്, അല്‍ യാസ്മിന്‍ സ്‌കൂള്‍), വിവിധ സംഘടകളെ പ്രധിനിധീകരിച്ച് ലത്തീഫ് തെച്ചി (പീസ് ഇന്ത്യ), ഡെന്നി ജോസ് എമ്മാട്ടി (റിയ), അലി ആലുവ (റിയാദ് ടാക്കീസ്), ഷംനാസ് അയ്യൂബ് (വേള്‍ഡ് മലയാളി ഫെഡറേഷന്‍), ഷംനാദ് കരുനാഗപ്പള്ളി (മീഡിയ ഫോറം), ഷുക്കൂര്‍ (ഓഐസിസി), സഫീര്‍ മുഹമ്മദ് (കെഎംസിസി), ഫിറോസ് പോത്തന്‍ (ഷിഫാ മലയാളി സമാജം), വിജയന്‍ നെയ്യാറ്റിന്‍കര (റിയാദ് കലാഭവന്‍) എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കണ്‍വീനര്‍ കരീം കാനാമ്പുറം സ്വാഗതവും ട്രെഷറര്‍ അന്‍വര്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.

മിന്‍ഹാ മുജീബും മുഹമ്മദ് ഹിസാമും ചേര്‍ന്ന് ഓണ പൂക്കളം ഒരുക്കി. മണി ബ്രദര്‍സ് ഇന്‍സ്റ്റിട്യൂട്ടിന്റെ തിരുവാതിരകളി, അലി വാരിയത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഓണപ്പാട്ടും, കോല്‍ കളിയും, റിസ്‌വാന്‍ എടയപ്പുറം, അബ്ദുല്‍ മജീദ് എന്നിവരുടെ ഗാന മേളയും, ഇസബെല്ല പ്രവീണ്‍, അനുഷ്‌ക ബിജു, എലൈനാ എല്‍ദോ, എല്‍വിനാ എല്‍ദോ, നിതാ ഫാത്തിമ എന്നിവരുടെ വിവിധ ഡാന്‍സുകളും പ്രോഗ്രാമിന് മാറ്റ് കൂട്ടി. ഇസബെല്ല പ്രവീണും അനുഷ്‌ക ബിജുവും ചേര്‍ന്ന് ഓണത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ക്വിസ് മത്സരം ഒരു നവ്യാനുഭവമായി. തുടര്‍ന്ന് സ്‌പോര്‍ട്‌സ് കണ്‍വീനര്‍ കുഞ്ഞു മുഹമ്മദിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു. വാശിയേറിയ വടം വലിയും, ഉറി അടിയും കാണികളുടെ പ്രശംസ പിടിച്ചു പറ്റി.

ഭാരവാഹികളായ സാജു ദേവസ്സി, അബ്ദുല്‍ ജബ്ബാര്‍ കോട്ടപ്പുറം, ഹിലാല്‍ ബാബു, എക്‌സിക്യുട്ടീവ്‌സ് മെമ്പര്‍മാരായ മജീദ് പാറക്കല്‍, അഡ്വ: അജിത്ഖാന്‍, സാജു ദേവസ്സി, ജോര്‍ജ് ജേക്കബ്, സിയാവുദ്ധീന്‍, പ്രവീണ്‍ ജോര്‍ജ്ജ്, തന്‍സില്‍ ജബ്ബാര്‍, വിനൂപ്, ഹാരിസ് മേതല, ഷാനവാസ്, സുഭാഷ് അമ്പാട്ട്, സഹല്‍, മിഥുലാജ്, മെമ്പര്‍മാരായ ജലീല്‍ ഉളിയന്നൂര്‍, ഷെമീര്‍ മുഹമ്മദ് എന്നിവര്‍ ഓണ സദ്യയും മറ്റ് അനുബന്ധ പരിപാടികളും നിയന്ത്രിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top