Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് കോണ്‍ക്ലേവ് ദമാമില്‍

ദമാം: വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ കോബാര്‍ ചാപ്റ്ററിന് കീഴിലുള്ള ബിസിനസ് ഫോറം ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. നവംബര്‍ 30ന് അല്‍ഖോബാറിലെ ഹോളിഡേ ഇന്‍ ഹോട്ടലിലാണ് കോണ്‍ക്ലേവ്. സൗദി അറേബ്യയിലെ സംരംഭകര്‍ക്കു ആശയങ്ങള്‍ പങ്കിടാനുളള മികച്ച അവസരമായിരിക്കും പരിപാടിയെന്ന് സംഘാടകര്‍ പറഞ്ഞു. സൗദിയിലെയും കേരളത്തിലെയും ബിസിനസ് സംരംഭകരും പ്രൊഫഷണലുകളും പരിപാടിയില്‍ പങ്കെടുക്കും.

ഡിബേറ്റുകള്‍, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിത്യസ്ത ബിസിനസ് മേഖലകളില്‍ മികവ് തെളിയിച്ച കേരളീയ സംരംഭകരെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു പരിപാടിയില്‍ ആദരിക്കും. ബിസിനസ്സ് സംരംഭങ്ങള്‍ക്കും മലയാളി സമൂഹത്തിനുമിടയില്‍ ഊഷ്മള ബന്ധം സ്ഥാപിക്കാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ലക്ഷ്യമിടുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

മലയാളികളുടെ കലാ, സാംസ്‌കാരിക, സാമൂഹിക തനിമ ഉയര്‍ത്തിപ്പിടിക്കുന്നതിനും മറ്റ് സംസ്‌കാരങ്ങളോട് സഹിഷ്ണുതയും ധാരണയും നല്‍കുന്നതിനു അന്താരാഷ്ട്ര സാഹോദര്യത്തിനായി പ്രവര്‍ത്തിക്കുന്നതിനു ലോകമെമ്പാടുമുള്ള മലയാളി പ്രവാസികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സിലെന്ന് സംഘാടകര്‍ വിശദീകരിച്ചു. പ്രസിഡന്റ് ഷമീം കാട്ടാക്കട, ചെയര്‍മാന്‍ അഷ്‌റഫ് ആലുവ, ബിസിനസ് ഫോറം ചെയര്‍മാന്‍ ഷഫീക്ക് സികെ, മുഖ്യ രക്ഷാധികാരി മൂസക്കോയ, മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് നജീബ് അരഞ്ഞിക്കല്‍, ഗുലാം ഹമീദ് ഫൈസല്‍, അജീം ജലാലുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top