
റിയാദ്: വയനാടിന് കൈതാങ്ങൊരുക്കി റിയാദ് ഒഐസിസി പ്രഖ്യാപിച്ച ബിരിയാണി ചാലഞ്ച് വന്‍വിജയം. കെപിസിസിയും രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ച വയനാട് പുനരധിവാസ പദ്ധതികള്‍ക്ക് ധനം സമാഹരിക്കാന്‍ ഒക്‌ടോബര്‍ 18ന് ആണ് ബിരിയാണി ചാലഞ്ച് നടത്തിയത്.

റിയാദ് അല്‍ മാസ്സ് റെസ്‌റ്റോറന്റുമായി സഹകരിച്ച് എണ്ണായിരം ബിരിയാണി വിതരണം ചെയ്തു. ബത്ഹ, മലാസ്, ഷുമൈസി, ഒലയ്യ, സനഇയ്യ, ഷിഫ, അസീസിയ, ഹാര തുടങ്ങി നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും അല്‍ ഖര്‍ജ്, മുസാഹ്മിയ തുടങ്ങിയ വിദൂര പ്രാദേശികളിലും ബിരിയാണി എത്തിച്ചു. പതിമ്മൂന്നു ജില്ലാകമ്മറ്റികളുടെയും മുസാഹ്മിയ ഏരിയ കമ്മറ്റികളുടെയും നേതൃത്വത്തിലാണ് വിതരണം വിജയകരമായി പൂര്‍ത്തിയാക്കിയത്.

രാവിലെ 8.30 ആരംഭിച്ച ബിരിയാണി വിതരണം ഉച്ചയ്ക്ക് 2.30ന് പൂര്‍ത്തിയായി. അയ്യായിരം ബിരിയാണികള്‍ എന്ന ലക്ഷ്യത്തില്‍ ആരംഭിച്ച ചലഞ്ച് എണ്ണായിരം ആയതോടെ ബുക്കിംഗ് നിര്‍ത്തിവെച്ചു. ഏറ്റവും അവസാനത്തെ ആള്‍ക്കും ബിരിയാണികള്‍ എത്തിക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യം ഉണ്ടെന്നു ഒഐസിസി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറയും ജനറല്‍ കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളിയും അഭിപ്രായപ്പെട്ടു.
ബിരിയാണി ചലഞ്ചിന് അമീര്‍ പട്ടണത്ത്, സാകിര്‍ ദാനത്ത്, സിദ്ധിഖ് കല്ലുപറമ്പന്‍, മജു സിവില്‍ സ്‌റ്റേഷന്‍, നാദിര്‍ ഷാ റഹിമാന്‍, വിന്‍സെന്റ് കെ ജോര്‍ജ്, ഷെഫീഖ് പൂരക്കുന്നില്‍, ശരത് സ്വാമിനാഥന്‍, കമറുദീന്‍ താമരക്കുളം, കെ കെ തോമസ്, ബഷീര്‍ കോട്ടയം, ഷാജി മഠത്തില്‍, അജീഷ് ചെറുവട്ടൂര്‍, നാസര്‍ വലപ്പാട്, ശിഹാബ് കരിമ്പാറ, സന്തോഷ് കണ്ണൂര്‍, ജയന്‍ മുസാമിയ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.