റിയാദ്: കെഎംസിസി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മറ്റി ആറ് മാസം നീണ്ടു നില്‍ക്കുന്ന സംഘടന ശാക്തീകരണ കാമ്പയിന്‍ ‘തസ്‌വീദ്’ പരിപാടികളുടെ പ്രഖ്യാപനവും പ്രചാരണ പോസ്റ്റര്‍ പ്രകാശനവും നടന്നു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ റസാക്ക് മാസ്റ്റര്‍ ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജിക്ക് പോസ്റ്റര്‍ കൈമാറി. റിയാദിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അന്‍വര്‍ വാരത്തിന്റെ അധ്യക്ഷതയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉത്ഘാടനം ചെയ്തു.
കാമ്പയിനിന്റെ ഭാഗമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി പങ്കെടുക്കുന്ന സമകാലിക കേരള രാഷ്ട്രീയം വിശദീകരണ സമ്മേളനം, റിയാദിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ്, റോബോട്ടിക് എ ഐ എക്‌സിബിഷന്‍, സയന്‍സ് എക്‌സിബിഷന്‍, റാഷിദ് ഗസ്സലിയുടെ പിആര്‍പി കോഴ്‌സ്, വോളിബോള്‍ ടൂര്‍ണമെന്റ്, ഫാമിലി മീറ്റ്, മെഡിക്കല്‍ ക്യാമ്പ്, ഇന്റര്‍നാഷണല്‍ സ്റ്റുഡന്റസ് ക്വിസ്, വിമന്‍സ് ഫെസ്റ്റ്, നോര്‍ക്ക കാമ്പയിന്‍, പണക്കാടിന്റെ പൈതൃകം വിളിച്ചോതുന്ന സെമിനാര്‍, ബിസിനസ്സ് മീറ്റ്, ജിസിസി യിലെ പ്രമുഖ കളിക്കാരെ ഉള്‍പ്പെടുത്തി അബ്ദുല്‍ ഖാദര്‍ മൗലവി സാഹിബ് സ്മാരക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ജില്ലയിലെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ക്രിക്കറ്റ്, ഫുട്ബാള്‍, കമ്പവലി തുടങ്ങിയ മത്സരങ്ങള്‍, പുസ്തക ചര്‍ച്ച, സ്‌നേഹ യാത്ര, ഇഫ്താര്‍ മീറ്റ്, കണ്ണൂരിന്റെ പൈതൃകവും സാംസ്‌കാരവും വിളിച്ചോതുന്ന കണ്ണൂര്‍ ഫെസ്റ്റ്, സമൂഹ വിവാഹം എന്നി പരിപാടികള്‍ ക്യാമ്പയിന്റെ ഭാഗമായി നടക്കും. മുസ്ലിം ലീഗിന്റെ ദേശിയ നേതാക്കള്‍ മറ്റു പ്രമുഖരെ ഉള്‍പ്പെടുത്തി ഏപ്രിലില്‍ കാമ്പയിന്‍ സമാപനവും നടക്കും.
നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ് സദസ്സിന് ക്യാമ്പയിനിനോട് അനുബന്ധിച്ചുള്ള പരിപാടികള്‍ പരിചയപ്പെടുത്തി. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി ടി ഇസ്മായില്‍, ട്രെഷറര്‍ സൂപ്പി നരിക്കാട്ടേരി, കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ യൂ പി മുസ്തഫ, നജീബ് നെല്ലങ്കണ്ടി, അബ്ദുല്‍ റഹ്മാന്‍ ഫറൂഖ്, കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷുഹൈല്‍, സൈഫുദ്ധീന്‍ വളക്കൈ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
റിയാദ് കെ എം സി സി നടത്തിയ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റിക്കുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സമ്മാനിച്ചു. മുക്താര്‍ പി ടി പി സ്വാഗതവും റസാക്ക് ഫൈസി പ്രാര്‍ത്ഥനയും ലീയാകാത്തലി കരിയാടാന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.