Sauditimesonline

raheem and mother
റഹീമിന്റെ മോചനം വൈകും: ജാമ്യാപേക്ഷ തളളി; പത്താം തവണയും കേസ് മാറ്റി

തെക്കേപ്പുറം സംഗമം സോക്കര്‍ നവംബര്‍ 10ന് കൊടിയേറും

റിയാദ്: കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ റിയാദിലെ കൂട്ടായ്മ സംഗമം കള്‍ച്ചറല്‍ സൊസൈറ്റി 29-ാമത് ഡാഫൊഡില്‍സ് സംഗമം സോക്കര്‍ 2023 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഒരുക്കം പൂര്‍ത്തിയായി. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 1 വരെ നാലാഴ്ചകളായി നടക്കുന്ന മത്സരങ്ങള്‍ വൈകീട്ട് 6.00ന് ഓള്‍ഡ് ഖര്‍ജ് റോഡിലെ ഇസ്‌കാന്‍ സ്‌റ്റേഡിയത്തില്‍ നടക്കും.

ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ കളിക്കാരുടെ പ്രതീകാത്മകമായ ലേലം നടന്നു. തലാല്‍ ബിന്‍ ജംഷിയുടെ ഖിറാഹത്തോടെ ആരംഭിച്ച പരിപാടി ലുഹ ഗ്രൂപ്പ് ചെയര്‍മാനും സംഗമം മുന്‍ പ്രെസിഡന്റുമായ ബഷീര്‍ മുസ്ല്യാരകം ഉദ്ഘടനം ചെയ്തു. ലോഗോ പ്രകാശനം നൗഫല്‍ മുല്ലവീട്ടില്‍ നിര്‍വഹിച്ചു. പലസ്തീന്‍ ജനതക്കുള്ള ഐക്യദാര്‍ഢ്യ സന്ദേശം വൈസ് പ്രസിഡന്റ് എം.എം റംസി അവതരിപ്പിച്ചു.

നാലു ടീമുകളിലായി 12 ടീം ഓണര്‍മാര്‍ 56 കളിക്കാരെ ലേലം വഴി തെരഞ്ഞെടുത്തു. കല്ലുമേല്‍ എഫ് സി ടീം ഓണര്‍മാരായി പി.എം മുഹമ്മദ് ഇല്യാസ്, കെ.പി ഹാരിസ്, ബിവി ഫിറോസ് എന്നിവരും പാര്‍ട്ടി ഓഫീസ് റോയല്‍സ് ടീം ഓണര്‍മാരായി എം.എം റംസി, എന്‍. ആദം, എം.വി അഹമ്മദ് റഹിമാന്‍ കുഞ്ഞി എന്നിവരും അവുതത്തെ എഫ് സി ടീം ഓണര്‍മാരായി കെ.എം ഷമീര്‍ ഷെമ്മി, പി.ടി മാലിക്, പി.ടി സാക്കിര്‍ ഹുസൈന്‍ സക്കു എന്നിവരും, റവാബി എഫ് സി ടീം ഓണര്‍മാരായി ഒ.കെ ഫാരിസ്, റോഷിന്‍ അബ്ദുള്ള, സാജിദ് റഹ്മാന്‍ എന്നിവരും വിവിധ ടീമുകളെ പ്രതിനിദാനം ചെയ്ത് പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി പി.എം മുഹമ്മദ് ഷാഹിന്‍ പ്രസംഗിച്ചു. എം.എം റംസി, എസ്.വി ഹനാന്‍ എന്നിവര്‍ അവതാരകരായിരുന്നു, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റിസ്‌വാന്‍ അഹമ്മദ്, ജോയിന്റ് സെക്രട്ടറിമാരായ കെ.വി.പി ജാസ്സിം, ഡാനിഷ് ബഷീര്‍, പബ്ലിസിറ്റി കണ്‍വീനര്‍ എന്‍.എം റമീസ്, ജോയിന്റ് സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷഹല്‍ അമീന്‍, ഇ.വി ഡാനിഷ് , അലി ജാഫര്‍, നദീം അഹമ്മദ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. മുന്‍ പ്രസിഡന്റുമാരായ ഐ.പി ഉസ്മാന്‍ കോയ, മുസ്തഫ ജമാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡന്റ് ബി.വി ഫിറോസ് നന്ദി പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top