Sauditimesonline

rimf 2
സാമൂഹിക മാധ്യമങ്ങളെ ഭയന്നു മുഖ്യധാരാ മാധ്യമങ്ങള്‍

കേളി വിദ്യാഭ്യാസ പുരസ്‌കാര വിതരണം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി, കുടുംബവേദി അംഗങ്ങളുടെ കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാര വിതരണം പൂര്‍ത്തിയായി. നിപ്പാ ഭീഷണിയെ തുടര്‍ന്ന് മാറ്റിവെച്ച കോഴിക്കോട് ജില്ലയിലെ പുരസ്‌ക്കാരം ബുധനാഴ്ച കേരളാ പ്രവാസി സംഘം സംസ്ഥാന കമ്മറ്റി അഗം സിവി ഇഖ്ബാല്‍ വിതരണം ചെയ്തു.

കോഴിക്കോട് ഇന്റോര്‍ സ്‌റ്റേഡിയം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സിപിഐഎം ചേവായൂര്‍ ലോക്കല്‍ സെക്രട്ടറി ടികെ വേണു അധ്യക്ഷത വഹിച്ചു. കേളി മുന്‍ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍, കേളി രക്ഷാധികാരി അംഗമായിരുന്ന സുരേന്ദ്രന്‍ ആനവാതില്‍, കേളി മുന്‍ അംഗം സുരേഷ് മണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കേളി മെമ്പര്‍ ബഷീര്‍ സന്നിഹിതനായിരുന്നു.

കോഴിക്കോട് ജില്ലയില്‍ നിന്നും 22 കുട്ടികളാണ് പുരസ്‌കാരത്തിന് അര്‍ഹരായത് പത്താം ക്ലാസ്സിലും പ്ലസ് ടു വിലും തുടര്‍പഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയതാണ് ‘കേളി എജ്യൂക്കേഷണല്‍ ഇന്‍സ്പരേഷന്‍ അവാര്‍ഡ്’ അഥവാ കിയ. മൊമെന്റോയും ക്യാഷ് െ്രെപസും അടങ്ങുന്നതാണ് പുരസ്‌കാരം.

സംസ്ഥാന തലത്തില്‍ പത്താം ക്ലാസ് വിഭാഗത്തില്‍ 129, പ്ലസ് ടു വിഭാഗത്തില്‍ 99 എന്നിങ്ങനെ 228 കുട്ടികള്‍ ഈ അധ്യയനവര്‍ഷം പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളത്. 13 ജില്ലകളിലെയും വിതരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

ചടങ്ങില്‍ കേളി മുന്‍ കേന്ദ്രകമ്മറ്റി അംഗം ഹസ്സന്‍ കോയ സ്വാഗതവും ബത്ഹ എരിയ മുന്‍ വൈസ് പ്രസിഡണ്ട് ചേക്കുട്ടി കൊടുവള്ളി നന്ദിയും പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top