മദീന: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകനും മദീന ഗവര്‍ണറുമായ പ്രിന്‍സ് ഫൈസല്‍ ബിന്‍ സല്‍മാനുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി. മദീന ഗവര്‍ണര്‍ കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച.
മദീന ഗവര്‍ണററ്റിലെ യാമ്പുവില്‍ പുതുതായി ആരംഭിച്ച ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനം ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചിരുന്നു. യാമ്പു ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചതില്‍ യൂസഫലിയെ ഗവര്‍ണര്‍ അഭിനന്ദിച്ചു.
മദീനയില്‍ തുടങ്ങുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെപ്പറ്റിയും സൗദി അറേബ്യയിലെ ലുലു ഗ്രൂപ്പിന്റെ ഭാവി നിക്ഷേപ പദ്ധതികളെക്കുറിച്ചും യൂസഫലിയും പ്രിന്‍സ് ഫൈസല്‍ ബിന്‍ സല്‍മാനും ചര്‍ച്ച നടത്തി.
പുണ്യ നഗരമായ മദീനയുടെ ചരിത്രം വിവരിക്കുന്ന പുസ്തകം ‘മദീന’ ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ സല്‍മാന്‍ യൂസഫലിക്ക് സമ്മാനിച്ചു. ലുലു ഗ്രൂപ്പ് സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ്, ലുലു ഗ്രൂപ്പ് ജിദ്ദ റീജിയണല്‍ ഡയറക്ടര്‍ റഫീഖ് യാരത്തിങ്കല്‍ എന്നിവരും സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.