Sauditimesonline

raheem and mother
റഹീമിന്റെ മോചനം വൈകും: ജാമ്യാപേക്ഷ തളളി; പത്താം തവണയും കേസ് മാറ്റി

പയ്യന്നൂര്‍ സൗഹൃദ വേദി; സത്യന്‍ കക്കീല്‍ പ്രസിഡന്റ്

നറിയാദ്: പയ്യന്നൂര്‍ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗത്തില്‍ സത്യന്‍ കണക്കില്‍ അധ്യക്ഷത വഹിച്ചു. അഷറഫ് കവ്വായി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ രഞ്ജിത് സിപി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ഉപദേശക സമിതി കമ്മിറ്റി അംഗങ്ങളായി അബൂബക്കര്‍, ഹരിന്ദ്രന്‍ കയറ്റുവള്ളി എന്നിവരെ തെരഞ്ഞെടുത്തു. സത്യന്‍ കണക്കീല്‍ (പ്രസിഡന്റ്), മുസ്തഫ കവ്വായി (ജനറല്‍ സെക്രട്ടറി), രഞ്ജിത്ത് സിപി (ട്രഷറര്‍), മുരളി സംസാരി (ജന. കണ്‍വീനര്‍), ഗോപിനാഥന്‍ സംസാരി, ഇസ്മയില്‍ കരോളം, (വൈസ് പ്രസിഡന്റ്), അനില്‍ മാട്ടൂല്‍, അബ്ദുള്ള പൊന്നിച്ചി (ജോ. സെക്രട്ടറി), ജലീല്‍ ചെറുപുഴ (പ്രോഗ്രാം കണ്‍വീനര്‍), അഷ്‌റഫ് ടാബ് (ചാരിറ്റി കണ്‍വീനര്‍), രാജന്‍ പെരളം (സ്‌പോര്‍ട്‌സ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വനിത വേദി കോര്‍ഡിനേറ്റര്‍ ആയി ദീപ ഗോപിനാഥനെയും കമ്മിറ്റി അംഗങ്ങള്‍ ആയി ഷിനി ബാബു ഗോവിന്ദ്, ഷീന മധു, രേഷ്മ രഞ്ജിത്ത്, സുജാത പ്രേംലാല്‍ എന്നിവരെ തെരഞ്ഞെടുത്തു. 25 അംഗ പ്രവര്‍ത്തക സമിതിയില്‍ അഷറഫ് ചെറുപുഴ, രാജേഷ് കുഞ്ഞിമംഗലം, രാജീവന്‍ ഓണക്കുന്ന്, ബാബു ഗോവിന്ദ്, മധു ഇടച്ചേരി, പ്രദീപന്‍ കോറോം, മനോഹരന്‍ പോയില്‍, ജയേഷ് ബാബു, നൗഷാദ്, പവിത്രന്‍ പി, മോഹിത്ത്, അഷറഫ് കവ്വായി എന്നിവര്‍ അംഗങ്ങള്‍ ആണ്. യോഗത്തില്‍ ഗോപിനാഥന്‍ സംസാരി നന്ദി പറഞ്ഞു

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top