‘വരൂ ലോകം പുനര്‍നിര്‍മിക്കാം’ പ്രകാശനം നാളെ

ഷാര്‍ജ: റീ ഡിസൈന്‍ ദി വേള്‍ഡ്’ എന്ന ഗ്രന്ഥത്തിന്റെ മലയാള പിരിഭാഷ നവംബര്‍ 11ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രകാശനം ചെയ്യും. നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ ജെ കെ മേനോന്‍ ഏറ്റുവാങ്ങും.

സംരംഭകന്‍, നയരൂപീകരണ വിദഗ്ദന്‍, ഇന്ത്യയിലെ ടെലികോം വിപ്ലവത്തിന്റെ പിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ സാം പിടോഡയുടെ രചന മന്‍സൂര്‍ പളളൂര്‍ ആണ് ‘വരൂ ലോകം പുനര്‍നിര്‍മിക്കാം’ എന്ന പേരില്‍ മൊഴിമാറ്റിയത്.

ജനാധിപത്യ മൂല്യങ്ങളും മനുഷ്യാവകാശങ്ങളും ഉള്‍ക്കൊണ്ട് ലോകത്തെ മികച്ചതാക്കാനുളള ആശയങ്ങളാണ് പുസ്തകം പറയുന്നത്. പുതിയ സമ്പദ് വ്യവസ്ഥ, സൈനിക ശക്തികള്‍ക്ക് പകരം അഹിംസ തുടങ്ങിയ ചിന്തകളും ശ്രദ്ധേയമാണ്. അനുകമ്പ, ലാളിത്യം, വികേന്ദ്രീകരണം, സ്വയംപര്യാപ്തത തുടങ്ങിയ ഗാന്ധിയന്‍ ദര്‍ശനത്തിലധിഷ്ടിതമായ മൂല്യങ്ങളും ഉള്‍ക്കാഴ്ചയുമാണ് പുസ്തകത്തിന്റെ പ്രത്യേകത. മനോരമ ബുക്‌സ് ആണ് പ്രസാധകര്‍

Leave a Reply