റിയാദ്: ലോക കേരള സഭ സൗദിയില്‍ നടത്തുന്നതിന് ആവശ്യമായ പിന്തുണ നല്‍കാന്‍ ഒരുക്കമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചതായി ഏ എം ആരിഫ് എംപി. ഒരാഴ്ച നീണ്ടുനിന്ന പ്രവാസി പരിചയ്, റിയാദ് സീസണ്‍, പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം എന്നിവയാണ് ലോക കേരള സഭക്ക് തടസ്സമായത്. സാഹചര്യം അനുകൂലമായാല്‍ സര്‍വ്വാത്മനാ എംബസി കേരള സര്‍ക്കാരിന് ആവശ്യമായ പിന്തുണ നല്‍കും. ഹ്രസ്വ സന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ ഏ എം ആരിഫ് ഇന്ത്യന്‍ അംബസാഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രവാസികളുടെ വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
റിയാദില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആവശ്യമാണ്. ഇതിന് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. നയതന്ത്രതലത്തില്‍ ആവശ്യമായ ഇടപെടല്‍ അംബാസഡര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഏ എം ആരിഫ് പറഞ്ഞു.
ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് കൂടുതല്‍ പ്രവാസികള്‍ക്ക് ലഭ്യമാക്കുന്നതിന് ആവ്യമായ നടപടി സ്വീകരിക്കണം. പിഴ ഉള്‍പ്പെടെ അടക്കാന്‍ നിര്‍വാഹമില്ലാതെ തടവില്‍ തുടരുന്ന പ്രവാസികളുടെ മോചനത്തിന് ഫണ്ട് വിനിയോഗിക്കാന്‍ കഴിയണം. ഫണ്ട് വിനിയോഗിക്കുന്നതിന് നിയന്ത്രണവും മാര്‍ഗനിര്‍ദേശവും നിലവിലുണ്ട്. ഇത് കാര്യക്ഷമമാക്കാനുളള ശ്രമം തുടരുമെന്നും ഏ എം ആരിഫ് പറഞ്ഞു.
അംബാസഡറോടൊപ്പം ഡിസിഎം അബു മേത്തന്‍ ജോര്‍ജ്, കമ്യൂണിറ്റി വെല്‍ഫെയര്‍ ഓഫീസര്‍ മൊയിന്‍ അക്തര്‍, സെക്കന്റ് സെക്രട്ടറി മീന എന്നിവന സന്നിഹിതരായിരുന്നു. മമെത്രി കരുനാഗപ്പളളി ‘കേരളീയം-2023’ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഏ എം ആരിഫ് സംഘാടകരോടൊപ്പമാണ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയത്. ഷിഹാബ് കൊട്ടുകാട്, പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത്, ജന. സെക്രട്ടറി നിസാര്‍ പളളികശേരി, ട്രഷറര്‍ മുഹമ്മദ് സാദിഖ്, ഈവന്റ് കോ ഓര്‍ഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പളളി എന്നിരും പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.