റിയാദ്: ഹ്രസ്വ സന്ദര്‍ശനത്തിന് സൗദി അറേബ്യയിലെത്തിയ ആലപ്പുഴ എംപി അഡ്വ. എ എം ആരിഫിന് ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) സ്വീകരണം ഒരുക്കി. എം പി യോടൊപ്പം പ്രാതല്‍ എന്ന പരിപാടിയില്‍ എംപിയ്ക്ക് പ്രശംസാ ഫലകവും ഉപഹാരവും സമ്മാനിച്ചു.
മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു. കക്ഷി രാഷ്ട്രീയത്തിനും ജാതി, മത സങ്കുചിത ചിന്തകള്‍ക്കും അതീതമായി നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമാണ് ജന പ്രതിനിധി എന്ന നിലയില്‍ ദൗത്യം നിര്‍വഹിക്കുന്നത്. പ്രവാസികളുടെ സ്‌നേഹവും ഐക്യവും സന്തോഷം പകരുന്നതാണെന്നും എംപി പറഞ്ഞു. എംപിയുമായി സംവദിക്കാനും അവസരം ഒരുക്കിയിരുന്നു. വിമാന ടിക്കറ്റ് നിരക്ക് മുതല്‍ പ്രവാസികളുടെ ഉന്നത വിദ്യാഭ്യാസം വരെയുളള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, വി ജെ നസ്‌റുദ്ദീന്‍, റഹ്മാന്‍ മുനമ്പത്ത്, സുധീര്‍ കുമ്മിള്‍, ഷംനാദ് കരുനാഗപ്പള്ളി, നിസാര്‍ പളളികശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഇവ വൈസ് പ്രസിഡന്റ് സജാദ് സലിം, ട്രഷറര്‍ ബദര്‍ കാസിം എന്നിവര്‍ ചേര്‍ന്ന് പ്രശംസാ ഫലകം സമ്മാനിച്ചു, ജോയിന്റ് സെക്രട്ടറി സാനു മാവേലിക്കര, രക്ഷാധികാരി ഹാഷിം ചീയാംവെളി എന്നിവര്‍ ഉപഹാരവും നല്‍കി സിജു പീറ്റര്‍ ഇവയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
സെബാസ്റ്റിയന്‍, നിസാര്‍ കോലത്ത്, ഷാജി പുന്നപ്ര, താഹിര്‍ കാക്കാഴം, അബ്ദുല്‍ അസീസ്, ഷാജഹാന്‍, ടി എന്‍ ആര്‍ നായര്‍, ജലീല്‍ കാലുതറ, എന്നിവര്‍ നേതൃത്വം നല്‍കി ജനറല്‍ സെക്രട്ടറി മുഹമ്മദ് മൂസ സ്വാഗതവും ജോയിന്റ് സെക്രട്ടറി നിസാര്‍ മുസ്തഫ നന്ദിയും പറഞ്ഞു





