സൗദിയില്‍ കൊലക്കുറ്റത്തിന് വിചാരണ നേരിട്ട ഇന്ത്യക്കാരന്‍ നിരപരാധിയെന്ന് കോടതി

റിയാദ്: കൊലക്കുറ്റം ആരോപിച്ച് വിചാരണ തടവുകാരനായി തടവില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന്‍ നിരപരാധിയെന്ന് കോടതി. ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങാന്‍ യ്യാറെടുക്കുന്നതിന്റെ തലേ ദിവസമാണ് ഉത്തര്‍പ്രദേശ് സ്വദേശി മൊയ്‌ലി റാമിന്റെ ജീവിതത്തിലെ ദുരന്തത്തിനിടയാക്കിയ വാഹനാപകടം. ഇതിനിടെ കൊവിഡ് ബാധിച്ച് ഭാര്യയുടെ മരണം ഇരുട്ടടിയായി. മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നിരപരാധിയാണെന്ന് കണ്ടെത്തി വെറുതെ വിട്ട സന്തോഷത്തിലാണ് മൊയ്‌ലി റാം. കേളി സാംസ്‌കാരിക വേദിയുടെ സഹാായത്തോടെ മൊലയ് റാം അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങും.

2007ല്‍ സൗദിയിലെ അല്‍ഖര്‍ജിലെ കൃഷിയിടത്തില്‍ ജോലിക്കെത്തിയതാണ് മൊലയ് റാം. 2020ല്‍ കൂടെ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരനില്‍ നിന്നുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മറ്റൊരു ബംഗ്ലാദേശ് പൗരന്‍ മരിച്ചു. ഇതോടെ കൂടെ ജോലിചെയ്ത മൊലയ് റാം ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. കൊറോണ മഹാമാരി പൊട്ടി പുറപ്പെട്ടത്തിന്റെ പശ്ചാത്തലത്തില്‍ കോടതി വ്യവഹാരങ്ങളും നിയമ നടപടികളും വൈകി.

മൊലയ് റാമിന്റെ കുടുംബം സുഹൃത്തുക്കള്‍ മുഖേന കേളി കലാസാംസ്‌കാരിക വേദിയെ ബന്ധപ്പെട്ടു. അല്‍ഖര്‍ജ് ഏരിയ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നാസര്‍ പൊന്നാനി എംബസ്സി നിര്‍ദ്ദേശ പ്രകാരം ഇടപെട്ടു. മൂന്നു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും നിരപരാധികളാണെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു.

നിരപരാധിത്വം തെളിഞ്ഞു ജയില്‍ മോചിതനായ മൊലയ് റാം നാടണയുന്നതിന്ന് വേറെയും കടമ്പകള്‍ കടക്കേണ്ടി വന്നു. എക്‌സിറ്റ് അടിച്ച് സൗദിയില്‍ നിന്നു പുറത്തു പോകാതിരുന്നതിനാല്‍ എക്‌സിറ്റ് ക്യാന്‍സില്‍ ചെയ്ത് വീണ്ടും എക്‌സിറ്റ് അടിക്കുന്നതിനു ആയിരം റിയാല്‍ പിഴ അടക്കണം. എന്നാല്‍ ഇന്ത്യന്‍ എംബസ്സി ഇടപെട്ടതോടെ ഇത് ഒഴിവായി. വിധി നടപ്പായെങ്കിലും മറ്റു രേഖകള്‍ ശരിയാക്കുന്നതിന്ന് മാസങ്ങളെടുത്തു. കേളി ജീവകാരുണ്യ വിഭാഗവും ഇന്ത്യന്‍ എംബസ്സിയുടെ ഇടപെടലും തുടര്‍ന്നതോടെ മൊലയ് റാമിന് എക്‌സിറ്റ് ലഭിച്ചു. ഇതോടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയത്.

 

Leave a Reply