റാഫി പാങ്ങോടിന്റെ ‘മണല്‍ ചുഴികള്‍’ നവം. 17ന് പ്രകാശനം ചെയ്യും

റിയാദ്: സാമൂഹ്യ പ്രവര്‍ത്തകന്‍ റാഫി പാങ്ങോടിന്റെ മണല്‍ ചഴികള്‍ എന്ന നവംബര്‍ 17ന് പ്രകാശനം ചെയ്യും. വൈകീട്ട് 7.30ന് ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രകാശനം നിര്‍വഹിക്കും. സാജിദ് ആറാട്ടുപുഴ, അനില്‍ നാരായണന്‍, ജോസഫ് അതിരുങ്കള്‍, നസ്‌റുദ്ദീന്‍ വി ജെ, നജീം കൊച്ചുകലുങ്ക്, ഡോ. ജയചന്ദ്രന്‍ എന്നവര്‍ പങ്കെടുക്കും.

പ്രവാസത്തിനിടയിലെ അനുഭവങ്ങളാണ് മണല്‍ ചുഴികള്‍ പങ്കുവെക്കുന്നത്. അബ്ദിയ ഷഫീന ആണ് അനുഭവക്കുറിപ്പുകള്‍ തയ്യാറാക്കിയത്. അത്യപൂര്‍വമെങ്കിലും പ്രവാസി കുടുംബങ്ങളെ ശിഥിലമാക്കുന്ന ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ക്കിടയിലെ വിചിത്ര സംഭവങ്ങള്‍ക്കു സാക്ഷിയാകേണ്ടി വന്ന അനുഭവങ്ങള്‍, ജീവസന്ധാരണം തേടി മരുഭൂമിയിലെത്തി ജീവിതം ദുരന്തമായി മാറിയ യാഥാര്‍ഥ്യങ്ങളുമാണ് പത്ത് അധ്യായങ്ങളില്‍ വിവരിക്കുന്നത്. കോഴിക്കോട് പൂര്‍ണ പബ്‌ളക്കേഷന്‍സ് ആണ് പ്രസാധകര്‍.

Leave a Reply