Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

കേരളത്തിന് കടപ്പാട് പ്രവാസികളോട്: എ എം ആരിഫ് എം പി

റിയാദ്: കേരളം രൂപീകരിച്ച് ആറു പതിറ്റാണ്ട് പിന്നിട്ടെങ്കെിലും ഇന്നും സംസ്ഥാനത്തിന്റെ സമ്പദ് ഘടനക്ക് പിന്തുണ നല്‍കുന്നത് പ്രവാസികള്‍ അയക്കുന്ന പണമാണെന്ന് ഏ എം ആരിഫ് എം പി. അതുകൊണ്ടുതന്നെ പ്രവാസി ക്ഷേമത്തിന് കേരള സമൂഹം കടപ്പെട്ടിരിക്കുന്നു. മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ഒരുക്കിയ ‘കേരളീയം2023’ സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു.

റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് ശ്രമം തുടരും. സാധ്യമായ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങളോടൊപ്പം നില്‍ക്കും. മൈത്രി ഭാരവാഹികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ അംബാസഡറോടും വിഷയം ശ്രദ്ധയില്‍പെടുത്തി. യാത്രാ ദുരിതം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും എംപി പറഞ്ഞു.

മൈത്രി കരുനാഗപ്പള്ളി 18-ാം വാര്‍ഷികത്തോടനുബന്ധിച്ച് ബത്ഹ അപ്പോളോ ഡിമോറ ഓഡിറേറാറിയത്തിലായിരുന്ന പരിപാടി. സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. അബ്ദുള്ള വല്ലാഞ്ചിറ, സുരേഷ് കണ്ണപുരം, സുധീര്‍ കുമ്മിള്‍, വി ജെ നസ്‌റുദ്ദീന്‍, മജീദ് ചിങ്ങോലി, ജോസഫ് അതിരുങ്കല്‍, ഡോ: ജയചന്ദ്രന്‍, സലിം മാഹി, അന്‍്‌സാരി വടക്കുംതല, അബ്ദുല്‍ സലിം അര്‍ത്തിയില്‍, മുനീര്‍ഷാ തണ്ടാശ്ശേരില്‍, സാബു കല്ലേലിഭാഗം, ഷൈജു പച്ച, ഉമ്മര്‍ മുക്കം, ഫിറോസ് പാത്തന്‍കോട്, മൈമൂന അബ്ബാസ്, ഷൈജു എന്നിവര്‍് ആശംസകള് നേര്‍ന്നു. ജനറല് സെക്രട്ടറി നിസാര് പള്ളിക്കശ്ശേരില് സ്വാഗതവും ട്രഷറര് മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top