റിയാദ്: കേരള തനിമയും അറബ് കലകളും വിളംബരം ചെയ്ത് മൈത്രി കരുനാഗപ്പളളി ‘കേരളീയം-2023’ സാംസ്‌കാരികോത്സവം വിവിധ പരിപാടികളോടെ അരങ്ങേറി. പരിപാടി സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഹ്മാന് മുനമ്പത്ത് അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എംപി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
എ എം ആരിഫ് എംപിക്ക് മൈത്രിയുടെ ആദരവ് പ്രസിഡന്റ് റഹ്മാന് മുനമ്പത്ത് സമര്‍പ്പിച്ചു. മൈത്രി കേരളീയവുമായി സഹകരിച്ച വ്യാവസായിക പ്രമുഖരായ വിന്റര്‍ ടൈം കമ്പനി ഡയറക്ടര്‍ വര്ഗീസ് ജോസഫ്, ടെക്‌നോ മേക്ക് ഡയറക്ടര് ഹബീബ് അബൂബക്കര്, എം കെ ഫുഡ്‌സ് ചെയര്മാന്‍ സാലേ സിയാദ് അല്‍ ഒത്തെബി, ഫ്യൂച്ചര്‍ ഡെക്ട് ഡയറക്ടര്‍ അജേഷ് കുമര്‍, ലിയോ ടെക് ഡയറക്ടര്‍ മുഹമ്മദ് കുഞ്ഞ് സിദ്ധീഖ് എന്നിവര്‍ക്ക് എ എം ആരിഫ് ഉപഹാരം സമ്മാനിച്ചു. മൈത്രിയുടെ ആദ്യകാല പ്രവര്‍ത്തകരായ ഷാനവാസ് മുനമ്പത്ത്, അബ്ദുല്‍ മജീദ്, സക്കീര്‍ ഷാലിമാര്‍, നസീര്‍ ഹനീഫ്, നാസര്‍ ലെയ്‌സ് എന്നിവരെയും ആദരിച്ചു.
മൈത്രി കാരുണ്യ ഹസ്തം പദ്ധതിയുടെ ഒരു ലക്ഷം രൂപയുടെ ചെക്ക് ആരിഫ് എംപി മൈത്രി ജീവകാരുണ്യ കണ്വീനര്‍ അബ്ദുല് മജീദിന് കൈമാറി. മൈത്രി സുരക്ഷാ പദ്ധതി 2-ാം ഘട്ടം അപേക്ഷാ ഫോറം വിതരണോദ്ഘാടനവും നിര്‍വഹിച്ചു.
നിഖില സമീര് എഴുതിയ ‘വൈദ്യേഴ്‌സ് മന്‍സില്’ പ്രകാശനം ഷിഹാബ് കൊട്ടുകാടിന് നല്കി എ എം ആരിഫ് നിര്‍വഹിച്ചു. ഭൈമി സുബിന്‍ അവതാരകയായിരുന്നു.
ന്യത്താവിഷ്‌കാരം, ഗാന സന്ധ്യ, അറബിക് മ്യൂസിക്ക് ബാന്റ് തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി. ജലീല്‍ കൊച്ചിന്റെ നേത്യത്വത്തില്‍ അരങ്ങേറിയ ഗാനസന്ധ്യയില്‍ അല്‍താഫ്, റഹീം, ലിനെററ് സ്‌കറിയ, നീതു, ഷബാന അന്ഷാദ്, ഫിദ ഫാത്തിമ, മുഹമ്മദ് ഹാഫിസ് എന്നിവര്‍് ഗാനങ്ങള്‍ ആലപിച്ചു. നിദ ജയിഷ്, സെന്ഹ, ഹൈഫ എന്നിവരുടെ ന്യത്തന്യ ത്യങ്ങളും അരങ്ങേറി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കു ഉപഹാരങ്ങളും സമ്മാനിച്ചു. കബീര്‍ പാവുമ്പ, ഹുസൈന്‍, ഹാഷിം, ഷാജഹാന്, ഷംസുദ്ദീന്, സുജീബ്, മുഹമ്മദ് ഷെഫീഖ്, റോബിന്‍, മന്‍സൂര്‍, സജീര്‍ സമദ്, റാഷിദ് ഷറഫ് എന്നിവര്‍ നേത്യത്വം നല്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.