കാസറഗോഡ് ഒഐസിസിയെ മന്‍സൂര്‍ പിയം നയിക്കും

റിയാദ്: ഒഐസിസി കാസറഗോഡ് ജില്ലാ കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസീഡിയം കമ്മിറ്റി അംഗങ്ങളായ രഘുനാഥ് പറശിനികടവ്, യഹ്‌യ കൊടുങ്ങലൂര്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

മന്‍സൂര്‍ പി എം പടന്ന ആണ് പുതിയ പ്രസിഡന്റ്. ഇസ്മായില്‍ കിനാജേ (ജന. സെക്രട്ടറി-സംഘടനാ ചുമതല), മുഹമ്മദ് അസ്‌കര്‍ (ട്രഷര്‍), ഉമ്മര്‍ കെഎം. (വര്‍ക്കിങ് പ്രസിഡണ്ട്) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍.

അബ്ദുല്‍ റസാഖ് മഞ്ചേശ്വരം, പി. മൂസ ഇബ്രാഹിം ഉപ്പള, അഹമ്മദ് നിസ്സാരമുറ്റം (വൈസ് പ്രസിഡന്റുമാര്‍), മഹേഷ് ചെറുവത്തൂര്‍, മുഹമ്മദ് ഇസ്മായില്‍ അബ്ദുല്ല (ജന. സെക്രട്ടറിമാര്‍) നോമാന്‍ മഞ്ചേശ്വരം, അശോക് കുമാര്‍ വോര്‍ക്കാടി (സെക്രട്ടറിമാര്‍), സക്കറിയ, മൂസ നാങ്കി, മേരിക്കുട്ടി, അഫ്രീദ്, ശരണ്‍ കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി നിലവിലെ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി. എം. കുഞ്ഞി, കേന്ദ്ര കമ്മിറ്റി അംഗം അബ്ദുല്‍ ലത്തീഫ് എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. കാസര്‍ഗോഡ് ഡി. സി.സി. പ്രസിഡണ്ട് പികെ ഫൈസല്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു.

Leave a Reply