Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

സ്രഷ്ടാവിന്റെ സന്ദേശത്തിന് കാതോര്‍ക്കുക: ആര്‍ഐസിസി സമ്മേളനം

റിയാദ്: സങ്കീര്‍ണ്ണമായ ലോകക്രമത്തില്‍ പരിഹാരം കാണാന്‍ ലോകനാഥന്റെ സന്ദേശങ്ങള്‍ക്ക് സാധിക്കുമെന്ന് റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ക്വുര്‍ആന്‍ സമ്മേളനം. മൊബൈല്‍ ഫോണ്‍ മുതല്‍ മുഴുവന്‍ സാമഗ്രികളിലും പ്രശ്‌ന പരിഹാരങ്ങള്‍ക്ക് നിര്‍മ്മാതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിലകല്പിക്കുന്നവര്‍ മനുഷ്യന്റെ പ്രശ്‌നങ്ങളില്‍ സാമാന്യയുക്തി ഉപയോഗിക്കാന്‍ തയ്യാറാവാത്തത് അതിശയോക്തിയാണ്. നമുഷ്യന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കേണ്ടത് അവന്റെ രക്ഷിതാവാണ്. ഈ തിരിച്ചറിവിലേക്ക് എത്തിച്ചേരുക എന്നതാണ് യഥാര്‍ത്ഥ പരിഹാരങ്ങളിലേക്കുള്ള വഴി. ഓരോരുത്തരും അവരവര്‍ക്ക് തോന്നിയ പരിഹാരങ്ങള്‍ക്ക് പിന്നാലെ പോവുന്നത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാവും. വ്യക്തി കുടുംബം സമൂഹം എന്നിങ്ങളെ സര്‍വ്വ മേഖലകളിലും തെളിമയാര്‍ന്ന വഴിയാണ് വിശുദ്ധ ക്വുര്‍ആനും പ്രവാചക ജീവിതവും വരച്ച് കാണിക്കുന്നതെന്നും സമ്മേളനം അഭിപ്രയപ്പെട്ടു.

സലാഹിയ വിശ്രമ കേന്ദ്രത്തില്‍ നടന്ന സമ്മേളനത്തില്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരള ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ്, വൈസ് പ്രസിഡണ്ട് അബൂബക്കര്‍ സലഫി, പീസ് റേഡിയോ സി.ഇ.ഓ ഹാരിസ് ബിന്‍ സലിം, അബ്ദുല്ല അല്‍ ഹികമി, ഷുക്കൂര്‍ ചക്കരക്കല്ല്, ആഷിക് അല്‍ ഹികമി തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ചു. ആര്‍.ഐ.സി.സി ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ് വേങ്ങര അധ്യക്ഷത വഹിച്ചു. ഷെയ്ഖ് അബ്ദുറഹ്മാന്‍ അല്‍ ഈദാന്‍ മുഖ്യാതിഥിയായിരുന്നു. മുഹമ്മദ് കുട്ടി പുളിക്കല്‍, ജഅഫര്‍ പൊന്നാനി, ഇഖ്ബാല്‍ കൊല്ലം, അബ്ദുറഊഫ് സ്വലാഹി, ഷഹീന്‍ അല്‍ ഹികമി, അമീന്‍ അല്‍ ഹികമി, ആരിഫ് കക്കാട്, ശിഹാബ് അലി തുടങ്ങിയവര്‍ സംസാരിച്ചു. ഷബീബ് കരുവള്ളി, മൊയ്തു അരൂര്‍, അഷ്‌റഫ് തേനാരി പ്രസീഡിയം നിയന്ത്രിച്ചു.

അബ്ദുറഹീം പേരാമ്പ്ര, ഉമര്‍ ശരീഫ്, മുജീബ് പൂക്കോട്ടൂര്‍, യാസര്‍ അറഫാത്ത്, ഷൗക്കത്ത് കാളികാവ്, അര്‍ഷദ് ആലപ്പുഴ, നൂറുദ്ദീന്‍ തളിപ്പറമ്പ്, ഉബൈദ് തച്ചമ്പാറ, റിയാസ് ചൂരിയോട്, അനീസ് എടവണ്ണ, അബ്ദുസ്സലാം കുളപ്പുറം, ഷഹീര്‍ പുളിക്കല്‍, അഷ്‌റഫ് പൂക്കോട്ടൂര്‍, ഷമീര്‍ കാളികാവ്, ഷഹജാസ് പയ്യോളി, ഹുസ്‌നി പുളിക്കല്‍, തന്‍സീം കാളികാവ്, ഷൈജല്‍ വയനാട്, നൗഷാദ് കണ്ണൂര്‍, നസീഹ് അബ്ദുറഹ്മാന്‍, യൂസുഫ് കൊല്ലം, ശബാബ് കാളികാവ്, ജസീല ടീച്ചര്‍, ഷഹന യു.കെ, സബീഹ എം.ടി, റജ്‌ല, സുമയ്യ, ഷബാന കെ.വി, ഷബ്‌ന, ഷെരിഹാന്‍, അശ്‌രിന്‍, ഹസ്‌ന, റജീന,ബനീറ,എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top