Sauditimesonline

MINISTER 1
പ്രവാസികള്‍ക്ക് ഇരട്ട നേട്ടം; കെഎസ്എഫ്ഇ 'ഡ്യൂവോ' പദ്ധതി റിയാദില്‍ ഉദ്ഘാടനം ചെയ്തു

മതേതരത്വം കാക്കണം; ജാഗരൂകരാകണം: എ എം ആരിഫ് എംപി

റിയാദ്: രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം കാത്തുസൂക്ഷിക്കുന്നതിന് ജാഗരൂകരായിരിക്കണമെന്ന് ആലപ്പുഴ എംപി അഡ്വ. എ എം ആരിഫ് പറഞ്ഞു. ലോകത്തിന്റെ മുന്നില്‍ നാം തലയെടുപ്പോടെ ഉയര്‍ത്തി കാട്ടിയ മതേതരത്വം ഇന്ന് ചോദ്യ ചിഹ്നമായി മാറി. സമാധാനത്തോടെ കഴിഞ്ഞിരുന്ന സമൂഹത്തെ ഒറ്റ രാത്രികൊണ്ടാണ് ശത്രുക്കളാക്കി മാറ്റുന്നത്.

ആസൂത്രിതമായ ഇത്തരം നീക്കങ്ങള്‍ നമുക്കിടയിലും നടപ്പാക്കുന്നതിന് തക്കം പാര്‍ത്തിരിക്കുകയാണ് ഛിദ്ര ശക്തികള്‍. അതിനുദാഹരണമാണ് കളമശ്ശേരിയിലെ അനിഷ്ട്ട സംഭവവും അതിനെ തുടര്‍ന്ന് ആദ്യ മണിക്കൂറുകളില്‍ ഉണ്ടായ പ്രതികരണങ്ങളും. പോലീസിന്റെയും ഭരണ സംവിധാനത്തിന്റെയും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ഒന്നുമാത്രമാണ് കേരളത്തെ വിപത്തില്‍ നിന്നു രക്ഷിച്ചത്. -എ എം ആരിഫ് പറഞ്ഞു. റിയാദില്‍ കേളി കലാസാംസ്‌കാരിക വേദി ഒരുക്കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.

രാഷ്ട്ര നിര്‍മിതിക്ക് ജീവനും രക്തവും നല്‍കിയവരെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തി ചാതുര്‍വര്‍ണ്ണ്യവും കാവിവത്ക്കരണവും നടപ്പിലാക്കുന്നതാണ് പുതിയ പാര്‍ലിമെന്റ് മന്ദിരത്തില്‍ കാണാന്‍ സാധിക്കുന്നത്. രാജ്യത്തെ എതിര്‍ ശബ്ദങ്ങളെ പൂര്‍ണ്ണമായും അടിച്ചമര്‍ത്തുകയും മാധ്യമ പ്രവര്‍ത്തനം ഭയപ്പാടോടെ മാത്രം നടത്തേണ്ട ഒന്നായി രാജ്യത്ത് മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിയാദ് ക്ലാസ്സിക് ഓഡിറ്റോറിയത്തില്‍ നല്‍കിയ പരിപാടിയില്‍ കേളി കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഗീവര്‍ഗീസ് ഇടിച്ചാണ്ടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ടിആര്‍ സുബ്രഹ്മണ്യന്‍ ആമുഖ പ്രസംഗം നടത്തി.

രക്ഷാധികാരി സമിതിക്ക് വേണ്ടി സമിതി അംഗം ഫിറോസ് തയ്യില്‍, കേളിക്ക് വേണ്ടി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, കുടുംബവേദിക്ക് വേണ്ടി സെക്രട്ടറിയേറ്റ് അംഗങ്ങളും ബൊക്കെ നല്‍കി സ്വീകരിച്ചു. ഏരിയാ രക്ഷാധികാരി സമിതികള്‍ക്ക് വേണ്ടി ഷെബി അബുള്‍ സലാം, ഹുസൈന്‍ മണക്കാട്, അനിരുദ്ധന്‍ കീച്ചേരി, സെന്‍ ആന്റണി, ഷാജു പിപി, രജീഷ് പിണറായി, ഷാജി കെഇ, നിസാറുദ്ധീന്‍, സുകേഷ് കുമാര്‍, ജവാദ് പരിയാട്ട്, സുനില്‍ കുമാര്‍, ഷാജി കെകെ, മധു ബാലുശ്ശേരി, അലി പട്ടാമ്പി എന്നിവര്‍ എംപിക്ക് ഹാരമണിയിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും കുടുംബവേദി സെക്രട്ടറി സീബാ കൂവോട് നന്ദിയും പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top