റിയാദ്: എസ്‌ഐസി സെന്‍ട്രല്‍ കമ്മിറ്റി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. അബ്ദുല്‍ റഷീദ് ബാഖവി ഉദ്ഘാടനം ചെയ്തു. ആധുനികലോകത്തെ വിശ്വാസ ദൃഢതയാണ് ഫലസ്തീന്‍ ജനതയില്‍ ദൃശ്യമാകുന്നത്. ഏത് ത്യാഗത്തെയും നേരിടാന്‍ വിശ്വാസം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ മുഖ്യപ്രഭാഷണം നടത്തി, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കുടിയേറിയ ജൂതന്മാര്‍ ഫലസ്തീന്‍ രാജ്യം കയ്യടക്കി. വിവിധ കാലഘട്ടങ്ങളില്‍ അവര്‍ ഫലസ്തീനികളുടെ സ്വത്തും ഭൂമിയും കയ്യേറി. ചരിത്രത്തില്‍ കാണാന്‍ കഴിയാത്ത അധിനിവേശം നടത്തി ജൂത രാഷ്ട്രം സ്ഥാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഷാഫി ഹുദവി ഓമശ്ശേരി ഫലസ്തീന്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
എസ്‌ഐസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ ഫൈസി ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. സൈതലവി ഫൈസി പനങ്ങാങ്ങര, അബൂബക്കര്‍ ഫൈസി വെള്ളില,ബഷീര്‍ ഫൈസി ചരക്കാപറമ്പ്, ബഷീര്‍ താമരശ്ശേരി പ്രസംഗിച്ചു. മന്‍സൂര്‍ വാഴക്കാട്, അബ്ദുല്‍ ഗഫൂര്‍ ചുങ്കത്തറ, ജുനൈദ് മാവൂര്‍, മുഹമ്മദ് റാഫി പുറവൂര്‍, അഷ്‌റഫ് വളാഞ്ചേരി, ഹംസക്കുഞ്ഞ് നേതൃത്വം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് വേങ്ങര സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷിഫ്‌നാസ് ശാന്തിപുരം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.