റിയാദ്: കേളി ദിനം 2024 സംഘാടക സമിതി രൂപീകരിച്ചു. കേളി കലാസാംസ്‌കാരിക വേദിയുടെ 23-ാം വര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കേളി ദിനം ആഘോഷിക്കുന്നത്. 2001 ജനുവരി ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ച കേളി റിയാദിലും കേരളത്തിലും കൈത്താങ്ങായി മാറിയിട്ട് 23 വര്‍ഷം പിന്നിടുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. കലാ, കായിക, സാംസ്‌കാരിക, മാധ്യമ രംഗത്തും ശക്തമായ സാന്നിധ്യമാണ്. കേളി അംഗങ്ങളുടെയും കുട്ടികളുടെയും സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിനാണ് കേളി വാര്‍ഷികാഘോഷം മുന്‍തൂക്കം നല്‍കുന്നത്.
ബത്ഹ് ക്ലാസിക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണയോഗത്തില്‍ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി ആക്ടിംഗ് സെക്രട്ടറി ഗീവര്‍ഗീസ് ഇടിച്ചാണ്ടി യോഗം ഉദ്ഘാടനം ചെയ്തു.
ജനുവരി ആദ്യ വാരം നടത്താറുള്ള കേളിദിനം ഈ വര്‍ഷം ജനുവരി 26ന് അരങ്ങേറും. ചടങ്ങില്‍ സെക്രട്ടറി സുരേഷ് കണ്ണപുരം പാനല്‍ അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ടിആര്‍ സുബ്രഹ്മണ്യന്‍, ജോസഫ് ഷാജി, ഷമീര്‍ കുന്നുമ്മല്‍, പ്രഭാകരന്‍ കണ്ടോന്താര്‍, കേളി വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറര്‍ ശ്രീഷ സുകേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സുരേന്ദ്രന്‍ കൂട്ടായ് (ചെയര്‍മാന്‍), സീബാ കൂവോട് (വൈസ് ചെയര്‍പഴ്‌സണ്‍), റഫീഖ് പാലത്ത് (വൈസ് ചെയര്‍മാന്‍), മധു ബാലുശ്ശേരി കണ്‍വീനര്‍, പ്രിയ വിനോദ്, അനിരുദ്ധന്‍ കീച്ചേരി (ജോ. കണ്‍വീനര്‍മാര്‍), സെന്‍ ആന്റണി (ട്രഷറര്‍), സിംനേഷ് (ജോ. ട്രഷറര്‍), ഷാജി റസാഖ് (പ്രോഗ്രാം കണ്‍വീനര്‍), സതീഷ് കുമാര്‍ വളവില്‍ (പബ്ലിസിറ്റി കണ്‍വീനര്‍), ഷാജി കെ കെ (ഗതാഗത കണ്‍വീനര്‍), റിയാസ് പള്ളത്ത് (സ്‌റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍), രജീഷ് പിണറായി (ഓഡിറ്റോറിയം), സൂരജ് (ഭക്ഷണ കമ്മറ്റി കണ്‍വീനര്‍), നൗഫല്‍ മുതിരമണ്ണ (സ്‌റ്റേഷനറി), മണികണ്ഠന്‍ (ലൈറ്റ് ആന്‍ഡ് സൗണ്ട്), ഹുസ്സൈന്‍ മണക്കാട് (വളണ്ടിയര്‍ ക്യാപ്റ്റന്‍) എന്നിങ്ങനെ 251 അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി. ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതം സംഘാടക സമിതി കണ്‍വീനര്‍ മധു ബാലുശ്ശേരി യോഗത്തിന് നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.