Sauditimesonline

sandeep pm
പാലക്കാട് മദ്യ നിര്‍മ്മാണ കേന്ദ്രം സിപിഎം-ബിജെപി സംയുക്ത സംരംഭം: സന്ദീപ് വാര്യര്‍

ഒട്ടകോത്സവം: മത്സരത്തില്‍ പങ്കെടുത്ത് വനിതകള്‍

റിയാദ്: സൗദിയില്‍ നടക്കുന്ന കിംഗ് അജബ്ദുല്‍ അസീസ് ഒട്ടകോത്സവത്തിന്റെ ഭാഗമായി സ്ത്രീകള്‍ നയിച്ച ഒട്ടക മത്സരം അരങ്ങേറി. ഒട്ടകയോട്ടം ഉള്‍പ്പെ വിവിധ മത്സരങ്ങളില്‍ 30 വനിതകളാണ് പങ്കെടുത്തത്.

റിയാദ് നഗരത്തില്‍ നിന്ന് 130 കിലോ മീറ്റര്‍ വടക്ക് അല്‍ റുമെയ്ഹയിലാണ് കിംഗ് അബ്ദുല്‍ അസീസ് ഒട്ടകോത്സവത്തിന് വേദി ഒരുക്കിയിട്ടുളളത്. സൗദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ സഹോദരി നൂറാ ബിന്ത് അബ്ദുറഹ്മാന്റെ പേരിലാണ് വനിതകള്‍ക്ക് ഒട്ടക മത്സരം സംഘടിപ്പിച്ചതെന്ന് ക്യാമല്‍ ക്ലബ് ചെയര്‍മാന്‍ ഫഹദ് ബിന്‍ ഹത്‌ലീന്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണമാണ് വനിതകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയതുവഴി ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ പൈതൃകമാണ് ഒട്ടകങ്ങള്‍. ഇതില്‍ അഭിമാനിക്കുന്നതായി മത്സരത്തില്‍ പങ്കെടുത്ത വനിതകള്‍ പറഞ്ഞു. വനിതകളുടെ ഒട്ടക മത്സരം കാണാന്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവര്‍ എത്തിയിരുന്നു. അടുത്ത വര്‍ഷം വനിതകള്‍ക്ക് കൂടുതല്‍ ഇനങ്ങളില്‍ മത്സരം സംഘടിപ്പിക്കും. കൂടുതല്‍ തുക ക്യാഷ് പ്രൈസ് പ്രഖ്യാപിക്കണമെന്നും വനിതകള്‍ നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top