
റിയാദ്: സൗദിയിലെ ജുബൈലില്‍ കോഴിക്കോട് സ്വദേശി കൊല്ലപ്പെട്ട കേസില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറ് പ്രതികളുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. കോഴിക്കോട് മുക്കിലങ്ങാടി ഷമീര്‍ അഞ്ച് വര്‍ഷം മുമ്പ് മാലിന്യപ്പെട്ടിക്ക് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് ചീനിക്കപ്പുറത്ത് നിസാം സാദിഖ്, കുറ്റിയാടി ആശാരിത്തൊടിക അജമല്‍ എന്നിവര്‍ക്ക് പുറമെ നാല് സ്വദേശികളും പ്രതികളാണ്. ഹവാല പണം ഏജന്റായിരുന്നു ഷമീര്‍. പണം കവര്‍ച്ച ചെയ്യാന്‍ ഷമീറിനെ തട്ടിക്കൊണ്ടുപോയി. മൂന്ന് ദിവസം പീഡിപ്പിച്ചെങ്കിലും പണം കെണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ മരണം സംഭവിക്കുകയായിരുന്നു. സ്വദേശികള്‍ക്ക് ഷമീറിനെ സംബന്ധിച്ച വിവരം കൈമാറിയത് മലയാളികളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.